സുഹൃത്തേ,
വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ. ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ WikiLove http://en.wikipedia.org/wiki/WP:LOVE കാണുക.
ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്ടൻഷൻ പ്രവത്തിക്കുന്നുണ്ട്. ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നു ചേർത്ത് വിക്കിപഞ്ചായത്ത്:സാങ്കേതികംhttp://goo.gl/uCBsEതാളിൽ രേഖപ്പെടുത്തുക. എതിർക്കുന്നവർ അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും
അനൂപ്