On Monday 24 June 2013 08:01 PM, Sebin Jacob wrote:
പ്രവീണ്‍
ഇപ്പോഴാണു്, ഫോണ്ട് സംബന്ധമായി സുനിലും പ്രവീണും ഉന്നയിക്കുന്ന പ്രശ്നം ശരിക്കു തിരിഞ്ഞതു്. ഞാന്‍ വിന്‍ഡോസ് എടുത്തുനോക്കി. വിന്‍ഡോസ് 7 ആണു്. എനിക്കു് അതിലൊരു പ്രശ്നവും (ഫോണ്ടിന്റെ വലിപ്പം സംബന്ധമായി) അനുഭവപ്പെട്ടില്ല.
വെബ്ഫോണ്ട്സ് സംബന്ധിച്ചതും ഐ.എം.ഇ. സംബന്ധിച്ചതും മറ്റുള്ളതുമായ നിരവധി ബഗുകൾ പഞ്ചായത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ!! മുമ്പൊരു പോസ്റ്റിൽ നൽകിയിട്ടുള്ള തമിഴ് വിക്കിപീഡിയയിലെ ചർച്ചയുടെ കൺനിയും കാണുക. വിൻഡോസ് 7 സംബന്ധിച്ചും ആരോ പരാതി ഉന്നയിച്ചിരിക്കുന്നത് കേട്ടിരുന്നു. മീര ലോക്കലായി ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമല്ലോ.
നിര്‍ഭാഗ്യവശാല്‍ xp ഉള്ള സിസ്റ്റമൊന്നും കണ്ടുകിട്ടാനില്ല.
അത് വേറൊരു പ്രശ്നമാണ്. എക്സ്പി നാൾക്കുനാൾ കാലഹരണപ്പെട്ടുകൊണ്ടിരിക്കെ ആവശ്യമുഌഅവർക്ക് സജ്ജമാക്കിയെടുക്കാൻ പറ്റുന്ന വിധത്തിലല്ലാതെ, അനാവശ്യമായി എല്ലാവർക്കും നൽകുന്ന വിധത്തിൽ വെബ്ഫോണ്ട്സ് നൽകുന്നത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്. അതും അതിഭയങ്കര വാശിയിൽ.
അതേ സമയം മള്ട്ടിബൂട്ടായി ഇട്ടിരിക്കുന്ന ഡെബിയന്‍ എടുത്തുനോക്കി. അതില്‍ ചില്ല് കാണാത്ത പ്രശ്നം ഉണ്ടു്. അതായതു്, ഡെബിയന്റെ ഉറവയില്‍ നിന്നു കിട്ടുന്ന മലയാളം ഫോണ്ട് ചില്ലില്ലാത്തതാണെന്നു് മനസ്സിലായി. ഞാന്‍ അതുപയോഗിക്കാറില്ല. എങ്കിലും ഡെബിയന്റെ ഉറവയില്‍ ഫോണ്ട് അപ്ഡേറ്റഡല്ലെങ്കില് അതു് ഡെബിയന്റെ ബഗ് ട്രാക്കറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ? ഡെബിയന്‍ ഉപയോക്താക്കള്‍ അക്കാര്യം ശ്രദ്ധിക്കുമെന്നു് കരുതുന്നു. ഉബുണ്ടു 12.04 സിസ്റ്റത്തിലുണ്ടു്. അതും ഞാന്‍ ഉപയോഗിക്കാറില്ല. പക്ഷെ അവിടെ ഫോണ്ട് പ്രശ്നമൊന്നും അനുഭവപ്പെട്ടില്ല. ഒരുപക്ഷെ എപ്പോഴെങ്കിലും എസ്എംസി റെപ്പോസിറ്ററിയില്‍ നിന്നു് ഫോണ്ട് വലിച്ചിറക്കിയിട്ടിരുന്നുകാണണം. ഓര്‍മ്മയില്ല.
ഡെബിയനിൽ ശരിയായിട്ടുണ്ടെന്നാണ് ഓർമ്മ. ഉബുണ്ടുവിലില്ല. ഉബുണ്ടുവിൽ പണ്ടേയ്ക്ക് പണ്ടേ ഫോണ്ട് അപ്ഡേറ്റ് ചെയ്യാൻ ബഗ് ഫയൽ ചെയ്തിരുന്നുവെങ്കിലും അതിനെതിരെ ബഗിൽ കടുത്ത എതിർപ്പ് ഉണ്ടായിരുന്നതിനാലാണ് അപ്ഡേറ്റ് ചെയ്യാത്തത് എന്നുമാണ് കേട്ടിരുന്നത്. സമീപകാലത്ത് അനിവാർ പുതിയൊരു ബഗിടുകയും, പഴയ ബഗ് പുതിയ ബഗിന്റെ ഡൂപ്ലിക്കേറ്റാക്കുകയും ചെയ്തിരുന്നതായി കണ്ടതായി ഓർക്കുന്നു :-). പഴയ കടുത്ത എതിരഭിപ്രായങ്ങൾ അങ്ങനെ മറയ്ക്കപ്പെട്ടതിനാൽ ഇനി പുതുക്കപ്പെട്ടേക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പുതിയ പതിപ്പിലും ഫോണ്ട് അപ്ഡേറ്റ് ചെയ്തതായി കണ്ടില്ലെന്നു തോന്നുന്നു. (ഞാൻ മിന്റ് മായ ഇറങ്ങിയപ്പോൾ മുതൽ അതാണ് ഉപയോഗിക്കുന്നത്, മറ്റുള്ളവ വെറുതേ പരീക്ഷിക്കാൻ, ഇറങ്ങുന്ന ഒന്ന്- രണ്ടാഴ്ച വെറുതേ ഓടിച്ച് നോക്കുമെന്നേയുള്ളു. അതാണ് ഉറപ്പ് പറയാനാവാത്തത്).
എന്റെ ഡീഫോള്‍ട്ട് ഓപ്പറേറ്റിങ് സിസ്റ്റം ചക്രയാണു്. ഇതില്‍ തുടക്കത്തില്‍ ഞാനായിരുന്നു, മലയാളം ഫോണ്ട് പരിപാലിച്ചിരുന്നതു്. ആര്‍ച്ചില്‍ ആഷിക്കും. ഇപ്പോള്‍ ചക്ര അഡ്മിനിസ്ട്രേറ്റര്‍മാര്‍ നേരിട്ടാണു് ഫോണ്ട് പരിപാലിക്കുന്നതു്. ഇവിടെ റീലീസ് ചെയ്ത ഏറ്റവും പുതിയ വേര്‍ഷനാണു് ഉറവയിലുള്ളതു്. സ്ക്രീന്‍ റെന്‍ഡറിങ് എനിക്കു് ഡെബിയനേയും ഉബുണ്ടുവിനേയുംകാള് ഇവിടെയാണു് നന്നായി തോന്നിയതു്. ചക്ര പോലെ താരതമ്യേന പുതിയ ഒരു ലിനക്സ് ഫ്ലേവറില്‍ പുതിയ ഫോണ്ട് ലഭിക്കുമ്പോള്‍ ഡെബിയനിലും ഒരു പക്ഷെ നിങ്ങളുന്നയിച്ചതുപോലെ ഉബുണ്ടുവിലും അതു് ലഭിക്കുന്നില്ലെങ്കില്‍ പ്രിയ ഡെബിയന്‍ / ഉബുണ്ടു ആഘോഷക്കമ്മിറ്റിക്കാരെ, ദയവായി അതിനുള്ള പണി ചെയ്യൂ. അപ്സ്ട്രീമില്‍ സംഗതി ലഭ്യമാക്കാതെയിരുന്നിട്ടു് എന്തുപറഞ്ഞിട്ടെന്തു്?
യു.എൽ.എസിലെ വെബ്ഫോണ്ട്സ് സംബന്ധിച്ച അടിസ്ഥാന പ്രശ്നം ഇതൊന്നുമല്ല. വെബ്ഫോണ്ട്സ് ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ നൽകേണ്ടുന്നതിനു പകരം, എല്ലാവർക്കും സ്വതേ സജ്ജമാക്കി നൽകുകയും (ബഹുഭൂരിപക്ഷത്തിനും അതുകൊണ്ടൊരു ഉപയോഗവുമില്ല, താൾ ഹാങ് ആകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട് താനും), അതിനി പ്രവർത്തനരഹിതമാക്കണമെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായ, കണ്ടുപിടിച്ചാൽ തന്നെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു സ്ഥാനത്ത് ഒരു പൽച്ചക്രം മാത്രം നൽകി ഇങ്ങനാണ് ഞങ്ങളുടെ തീരുമാനം എന്നു പറയുകയും ചെയ്യുന്നതാണെന്നാണ് എന്റെ അഭിപ്രായം. എല്ലായിടത്തും അപ്ഡേറ്റഡ് ഫോണ്ട്സ് ആണെങ്കിൽ വെബ്ഫോണ്ട്സ് എന്തിനെന്നത് വേറൊരു പ്രശ്നം.