വളരെ നല്ല വാർത്ത. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മാതൃകയാകാവുന്ന പ്രവർത്തനങ്ങളാണ് ചവറ വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളും ഇപ്പോൾ കബനിഗിരി നിർമ്മല ഹൈസ്കൂളും നടത്തുന്നത്. ഈ കുട്ടികൾ തീർച്ചയായും അഭിനനന്ദനം അർഹിക്കുന്നു. ഈ പ്രവർത്തനം കേരളത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിക്കട്ടെ. അതു വഴി ഡിജിറ്റൽ മലയാളത്തിന്റെ ഏറ്റവും വലിയ ശേഖരമായി വിക്കി ഗ്രന്ഥശാല വളരട്ടെ.
2011/7/27 manoj k manojkmohanme03107@gmail.com
രാമചന്ദ്രവിലാസത്തിനുശേഷം ഒരു സന്തോഷകരമായ ഒരു വാര്‍ത്തകൂടി. ,മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിലെത്തുകയാണ്. വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂളിലെhttp://schoolwiki.in/index.php/NIRMALA_H.S.KABANIGIRI25 ഓളം കുട്ടികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സംരംഭങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്ത് തുടങ്ങി എന്നത് ആശാവഹമായ കാര്യം തന്നെ. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ഏകോപിപ്പിക്കുന്ന മധുമാസ്റ്റര്‍കും അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകള്‍ക്ക് ഇത് ഒരു മാതൃക തന്നെയാണ്.
-- You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group. To post to this group, send email to mlwikilibrarians@googlegroups.com. To unsubscribe from this group, send email to mlwikilibrarians+unsubscribe@googlegroups.com. For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.