great!
2011/2/19 Anoop anoop.ind@gmail.com
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IntroductionByManoj.jpg http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IntroductionByManoj.jpg മനോജ് രവീന്ദ്രന്റെ സ്വാഗത പ്രസംഗം
ഉച്ചക്ക് 2.30നു് പഠന ശിബിരം ആരംഭിച്ചു. നാല്പതിനടുത്ത് അംഗങ്ങൾ പഠനശിബിരത്തിൽ പങ്കെടുത്തു. ശിബിരത്തിനു വന്നവരെ പരിപാടിയുടെ സംഘാടകനായ മനോജ് രവീന്ദ്രൻ സ്വാഗതം ചെയ്തു.
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Anoop.JPG http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Anoop.JPG വിക്കി, വിക്കിപീഡിയ എന്നിവയെക്കുറിച്ച് അനൂപ് സംസാരിക്കുന്നു.
തുടർന്ന് പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് അനൂപ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopanക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
അടുത്ത ക്ലാസ് വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. ഈ ക്ലാസ്സെടുത്തത് ഫുആദ് എ.ജെ.http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fuadaj ആയിരുന്നു.
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:FuadEditing1.jpg http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:FuadEditing1.jpg ഫുആദിന്റെ വിക്കി എഡിറ്റിങ്ങ് ക്ലാസ്
മലയാളം വിക്കിപീഡിയയിൽ കൊച്ചി റിഫൈനറിhttp://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%B1%E0%B4%BF%E0%B4%AB%E0%B5%88%E0%B4%A8%E0%B4%B1%E0%B4%BFഎന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഫുആദ് ക്ലാസ് നടത്തിയത്.
തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ ഫുആദ്,അനൂപ്, എന്നിവർ സംബന്ധിച്ചു,.
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:EKM_Audience.jpg http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:EKM_Audience.jpg സദസ്സ്
തുടർന്ന് എറണാകുളം ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും വ്യാപിക്കുന്നതിനുമായി *മലയാളം വിക്കി പ്രവർത്തക സമിതി- എറണാകുളം ജില്ല*എന്നപേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ പ്രസിഡണ്ടായി മലയാളം വിക്കിപീഡിയ പ്രവർത്തകനായ ജോൺസൺ എ.ജെയെയുംhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Johnson_aj, സെക്രട്ടറിയായി റാണാ മാർത്താണ്ഡനെയും, വൈസ് പ്രസിഡണ്ടായി അശോകനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ സന്നിഹിതരായ എല്ലാവരും ഈ കൂട്ടായ്മയുടെ എക്സിക്യുട്ടീവ് അംഗങ്ങളാക്കാനും തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഒരു ഗൂഗ്ൾ ഗ്രൂപ്പ് തുടങ്ങാനും ധാരണയായി.
വൈകുന്നേരം 5.30-ഓടെ പരിപാടികൾ സമാപിച്ചു.
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l