വിക്കിസംഗമോത്സവം 2012 പരിപാടി ഉപസമിതി വേണം :
പ്രിയ സുഹൃത്തുക്കളേ, വിക്കിസംഗമോത്സവം സംഘാടനപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെ മുന്നേറുന്നു ! അവിടെ ഒരു പ്രാദേശിക സംഘാടക സമിതി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ - സാദ്ധ്യമായ സാമ്പത്തിക സമാഹരണം, പ്രചരണം, താമസം - ഭക്ഷണം സംവിധാനങ്ങള്‍ ഇവയൊക്കെ ഒരുക്കാനേ ഈ സംഘാടക സമിതിക്കാവൂ.
സംഗമോത്സവത്തിലേക്കുള്ള വലിയ പണികള്‍ വിക്കിപീഡിയ മലയാളം സമൂഹമാണ് ഏറ്റെടുക്കേണ്ടത്.
- സാമ്പത്തിക സമാഹരണം (സ്പോണ്‍സര്‍ഷിപ്പ്, പരസ്യം) - പരിപാടികളുടെ ഉള്ളടക്കം തീരുമാനിക്കല്‍ - പൊതു അവതരണങ്ങളും പ്രത്യേക പ്രസംഗങ്ങളും തീരുമാനിക്കല്‍ - പ്രബന്ധങ്ങള്‍ തെരഞ്ഞെടുക്കല്‍ - സമാന്തര സെഷനുകളുടെ നടത്തിപ്പ്, അവയിലെ മോഡറേറ്റര്‍/കണ്‍വീനര്‍മാര്‍ - ഉത്ഘാടന - സമാപന സമ്മേളനങ്ങള്‍ നടത്തിപ്പ്, തീരുമാനം - പ്രതിനിധികളെ ക്ഷണിക്കല്‍ - രജിസ്ട്രേഷന് - ................. - ...................
ഇങ്ങനെ നിരവധി കാര്യങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണ്. സംഘാടകസമിതിക്ക് ഇതിലൊന്നും യാതൊരു റോളുമില്ല...
സംഘാടക സമിതിയോടനുബന്ധിച്ച് ഉണ്ടാവേണ്ട വിക്കിപീഡിയര്‍ അംഗങ്ങളായുള്ള* പരിപാടി (programme) ഉപസമിതി* യാണ് ഇക്കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കേണ്ടത്. എന്നാല്‍ നാളിതുവരെയായി അത്തരമൊരു സമിതി നമുക്ക് ഉണ്ടാക്കാനായിട്ടില്ല.
*"വിക്കിസംഗമോത്സവം 2012 പരിപാടി ഉപസമിതി"* എന്നൊരു താള് തുടങ്ങി, അതിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിച്ച്, വേണമെങ്കില്‍ അതിന്റെ ചെയര്മാന്, കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടത്തി ആളെ തീരുമാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംഗമോത്സവം പരിപാടി ഉപസമിതിയിലേക്കുള്ള നിര്‍ദ്ദേശം :
കിരണ്‍ഗോപി (ചെയര്മാന്) രമേഷ് എന്‍.ജി (കണ്‍വീനര്‍) അംഗങ്ങള്‍: നവീന്‍ ഫ്രാന്‍സിസ്, കണ്ണന് ഷണ്മുഖം, വിശ്വപ്രഭ, സുഗീഷ്, അനൂപ്, രാജേഷ്, നത, അഡ്വ. ടി.കെ സുജിത്, കെ.വി അനില്‍കുമാര്‍
ഇതിനായി വോട്ടെടുപ്പ് താള്തുടങ്ങുമ്പോള് അംഗങ്ങളെ കൂട്ടുകയോ കുറയ്കുകയോ ചെയ്യാം.