പ്രിയ ആര്‍ണവ്, നത, അനിരുദ്ധ്,സന്തോഷ്, ജ്യോതിസ്, നൂപുര്‍. , വിശ്വേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! പുതിയ ഉത്തരവാദിത്വങ്ങള്‍ ധൈര്യമായി ഏറ്റെടുക്കുക ... ഒരിക്കല്‍കൂടി എല്ലാവര്ക്കും ആശംസകള്‍.
2012/7/8 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
എല്ലാര്ക്കും ഹൃദയം നിറഞ്ഞുകവിയുന്ന നന്ദി!
എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വര്‍ഷം ഏതാണ്ടു മുഴുവനായി വിക്കിപീഡിയയ്ക്കു വേണ്ടി സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നു നയിച്ചിരുന്നതു്. അടുക്കുംതോറും, ആ മഹാസാഗരത്തിന്റെ ഗാംഭീര്യഗഭീരത എന്നെ കൂടുതല്‍ ഭയവിഹ്വലനാക്കുകയായിരുന്നു. എന്നിട്ടുപോലും ഒരോ നിമിഷവും അതെന്നെ അതിലേക്കുതന്നെ കൂടുതല്‍ വലിച്ചടുപ്പിക്കുകയായിരുന്നു.
ഒരു പക്ഷേ, അക്ഷരങ്ങളിലും അക്കങ്ങളിലും ഒതുങ്ങാത്ത വിധത്തില്‍, വിക്കിമീഡിയ എനിക്കു നല്കുന്ന പ്രതിഫലമാകാം ഈ ഭാരിച്ച നിയോഗം.
ഇപ്പോള്‍ വിക്കിമാനിയയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കു ഞാന്‍ പൊതി കെട്ടിക്കൊണ്ടിരിക്കുകയാണു്. നത ഇതിനകം ദോഹയില്‍ എത്തിയിരിക്കും.
നാളെ രാവിലെ, നതയും ഞാനും, കാഴ്ച്ചയില്ലെങ്കിലും വിക്കിപീഡിയയിലൂടെ നമ്മേക്കാളൊക്കെ കാഴ്ച്ച കൈവരിച്ച അനിരുദ്ധും അവിടെനിന്നും വാഷിങ്ങ്ടണിലേക്കു പുറപ്പെടും. മലയാളം വിക്കിപീഡിയയുടെ തുടക്കം മുതല്‍ അതിന്റെ തിളക്കമായിത്തുടര്ന്നു് ഇന്നു വിക്കിപീഡിയയുടെ മൊത്തം അഭിമാനമായിവളര്ന്ന ജ്യോതിസ് അവിടെ ഞങ്ങളെ കാത്തുനില്ക്കുന്നുണ്ടാവും.
ഞങ്ങളുടെ കൂടെ വിക്കിമാനിയയില്‍ പങ്കെടുക്കേണ്ടിയിരുന്ന ജുനൈദ്, സ്വരൂപ്, അഭിറാം തുടങ്ങി പലര്‍ക്കും വിസ ലഭിക്കാഞ്ഞതിനാല്‍ അവിടെ എത്തിപ്പെടാന്‍ സാധിക്കുന്നില്ല. വിക്കിമാനിയയുടെ പതിനൊന്നാം സംഗമത്തില്‍ പങ്കെടുക്കാന്‍ ഞങ്ങളേക്കാള്‍ ഒരു പക്ഷേ എത്രയോ കൂടുതല്‍ അര്‍ഹരായിരുന്നു അവര്‍. :(
അതിനര്‍ത്ഥം, ഇപ്പോള്‍ പങ്കെടുക്കുന്ന ബാക്കിയുള്ളവര്‍ക്കു് കൈവരുന്ന ഉത്തരവാദിത്തം അഭൗമമാണെന്നാണു്. ലോകജനസംഖ്യയുടെ ഏതാണ്ടു് അഞ്ചിലൊന്നിന്റെ പ്രതിനിധികളായാണു് ഞങ്ങള്‍ അവിടെ എത്തിപ്പെടുന്നതു്.
ആര്‍ണവ്, നത, അനിരുദ്ധ്,സന്തോഷ് തോട്ടിങ്ങല്‍, ജ്യോതിസ്, നൂപുര്‍. അവര്‍ക്കൊപ്പം ഒരു ചൗക്കീദാറിനെപ്പോലെ, പിന്നില്‍, ഞാനുമുണ്ടാവും.
Every moment I am away from my homeland, I will keep my pledge that I had chanted ever since my early school days....
ഇന്ത്യ എന്റെ രാജ്യമാണു്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണു്..... ............
....
നിങ്ങളുടെ ഈ ആശിസ്സുകള്ക്കു നന്ദി! അവ എനിക്കേല്‍പ്പിക്കുന്ന ഉത്തരവാദിത്തത്തെപ്രതി, എനിക്കു ബാക്കി വരുന്നതു് ഭീതി മാത്രം!
സസ്നേഹം, വിശ്വം.
2012/7/5 Adv. T.K Sujith tksujith@gmail.com
വിശ്വേട്ടനും സന്തോഷ് മാഷിനും അഭിനന്ദനങ്ങള്‍... ശുഭയാത്ര... തിരിച്ചുവരുമ്പോള്‍ എന്താകൊണ്ടുവരുക എന്നതാണ് ഞാന്‍ ആകാംഷയോടെ കാത്തിരിക്കുന്നത് :)
സുജിത്ത്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l