നല്ല ഉദ്യമമാണ് . പക്ഷേ ഇതില്‍ ചിലകാര്യങ്ങള്‍ ഇനിയും വ്യക്തമാക്കാനുണ്ട്
ഇതു മാനേജ്മെന്റ് തീരുമാനമാണെന്നു തന്നെ കരുതട്ടെ . ചിലകാര്യങ്ങളില്‍ വ്യക്തത ആവശ്യമാണ് . ദേശാഭിമാനി അതു വ്യക്തമാക്കി പകര്പ്പവകാശവ്യക്തതക്കായി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചാലേ ഇതു പൂര്‍ണമായും ഉപയോഗ്യയോഗ്യമാകുകയുള്ളൂ
1. പ്രിന്റ് എഡിഷന്റെ ലൈസന്‍സ് എന്താണ് ? വെബ്സൈറ്റിന്റെ ലൈസന്‍സ് സ്വതന്ത്രമാക്കിയശേഷമുള്ള എല്ലാ വെബ്/പ്രിന്റ് എഡിഷനുകളിലും ഈ ലൈസന്‍സ് ബാധകമാണോ? 2. ദേശാഭിമാനിയുടെ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കുപുറമേ ഏജന്‍സി ഇമേജ് ലൈസന്‍സുകളും , പകര്‍ത്തിയ ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചു കണ്ടിട്ടുണ്ട് . ഇതില്‍ പലതും ദേശാഭിമാനിക്ക് cc-A-Sa ലൈസന്സാക്കാന് പറ്റാത്തവയാണ് . ഒരു വ്യക്തമായ ഫോട്ടോ കോപ്പിറൈറ്റ് പോളിസി ഉണ്ടാവുന്നതു നന്നായിരിക്കും . അതുപോലെ സ്റ്റാഫ് ഫോട്ടോകളുടെ കോപ്പിറൈറ്റ് ദേശാഭിമാനിയ്ക്കു പങ്കുവെക്കപ്പെടുന്നുണ്ടെങ്കില് മാത്രമേ അതു് സ്വതന്ത്രമാക്കാന്‍ പത്രസ്ഥാപനത്തിനാവൂ . 3. ലേഖനങ്ങളുടെ കോപ്പിറൈറ്റ് . വാര്‍ത്തയല്ലാതെ പത്രങ്ങളില്‍ വരുന്ന ലേഖനങ്ങളുടെ കോപ്പിറൈറ്റ് സാധാരണ ഗതിയില്‍ എഴുത്തുകാരന്/എഴുത്തുകാരിയ്ക്കാണ് . ദേശാഭിമാനിയില്‍ ഇനി പ്രസിദ്ധീകരിക്കുന്ന ലൈസന്‍സ് ഇനിമുതല്‍ സ്വതന്ത്ര ലൈസന്‍സില്‍ ആയിരിക്കുമെന്നു വ്യക്തത വരുത്തണേ . (വിക്കിപ്പീഡിയയ്ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക ഇത്തരം ലേഖനങ്ങളാണ്) 4. ആര്‍ക്കേവിന്റെ ലൈസന്‍സ് എന്താണ് . പഴയ ദേശാഭിമാനികളും , ആസ്കിയിലുള്ള കണ്ടന്റും ഇതേ ലൈസന്‍സില്‍ തന്നെ ലഭ്യമാണോ? 5. വെബ്സൈറ്റിലെ ലൈസന്‍സ് ചേഞ്ചിനപ്പുറം പത്രം ഇതെക്കുറിച്ച് എന്തെങ്കിലും വാര്‍ത്ത പുറത്തിറക്കിയിട്ടുണ്ടോ ? അതു് ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു റഫറന്‍സാണ്
മറ്റൊന്ന്. എന്റെ അറിവില്‍ മലയാളത്തില്‍ ആദ്യമായി cc-A-SA ലൈസന്‍സില്‍ പുറത്തിറക്കുന്ന ന്യൂസ് പോര്‍ട്ടല്‍ malayal.am ആണ് . അവരിതു് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട് http://malayal.am/node/4528
അനിവര്‍