മലയാളം വിക്കിപീഡിയ ലഭ്യമാകുന്ന മൊബീല്‍ ഫോണുകളെ പട്ടികപ്പെടുത്തി ഒരു വെബ് പേജില്‍ ഇട്ടാല്‍ ഇനി മൊബീല്‍ വാങ്ങാന്‍/മാറാന്‍ പൊകുമ്പോള് ഉപകാരമാകും. സെറ്റിംഗ്സില് (വിശ്വപ്രഭ പറഞ്ഞതുപോലെ) വരുത്തേണ്ട മാറ്റവും/നിര്‍ദ്ദേശങ്ങളും അവിടെ നല്‍കാം.
2010/3/3 Anoop anoop.ind@gmail.com
മറ്റേതൊക്കെ മൊബൈലുകളില്‍ ആണ് മലയാളം വായിക്കാനുള്ള സൗകര്യം ഉള്ളത്(ഐഫോണ്‍, നെക്സസ്-1, android എന്നൊക്കെ പറഞ്ഞു ഞങ്ങളെ പേടിപ്പിക്കല്ലേ! [?] )?
nokia 3110c യില്‍ പ്രവര്‍ത്തിക്കുമെന്ന് ഒരു സുഹൃത്ത് പറഞ്ഞു.
അനൂപ് 2010/3/3 mmlabeeb mm.labeeb@gmail.com
ഉഗ്രന്‍!!
ഞാന്‍ ഒരു വര്‍ഷത്തോളമായി എന്റെ നോകിയ 5130 Xpress Music(with opera mini ) ല്‍ മലയാളം വിക്കി വായിക്കാന്‍ തുടങ്ങിയിട്റ്റ് ...പ്രധാന താളിലെ പല template കളും മൊബൈലില്‍ ലോഡു ചെയ്ത് വരുന്നത് അത്ര 'രസമില്ലാത്ത' കാര്യമായിരുന്നു...ഇനി അതിനു കുഴപ്പമില്ല...
off topic: ആറ്റോമിക് ചില്ലുകള്‍ പ്രശ്നം ഉണ്ടാക്കുന്നുന്റ്റ് .... പല വാക്കിന്റെ അറ്റം ഊഹിക്കേന്ട സ്ഥിതിയാണ് ! :-)
2010/3/3 Anoop anoop.ind@gmail.com
ഇത് സംബന്ധിച്ച് മാതൃഭുമിയില്‍ വന്ന വാര്‍ത്ത ഇവിടെhttp://www.mathrubhumi.com/tech/article/86907
2010/3/3 sugeesh.g subrahmanyam sajsugeesh@gmail.com
Thats Great
2010/3/3 Shiju Alex shijualexonline@gmail.com:
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (
കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ
മലയാളം
ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം
വിക്കിപീഡിയ
കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ
ഒക്കെ
തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും
എന്നു്
കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ
മലയാളത്തിലാക്കിയ
മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (
http://ml.wikipedia.org/wiki/User:Praveenp)
പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ
പദ്ധതിയുണ്ടു്.
അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l