*ക്ഷമിക്കണം. ഇവിടെ ഒരു തിരുത്ത്:*
**നൂറു നൂറായിരം കോടി - ഒരു മഹാകോടി? (10^7 + 10^7 = 10^14 **എന്ന സംഖ്യയാണോ?)*
* 10^7 * 10^7 ഗുണനമാണ് ഉദ്ദേശിച്ചത് സങ്കലനമല്ല 7+ 7 = 14 എന്ന ഓര്‍മ്മയില്‍ ടൈപ്പ് ചെയ്തുപോയതാ.*
2009/8/30 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
0 - പൂജ്യം 1 - ഒന്ന് 2 - രണ്ട് 3 - മൂന്ന് 4 - നാല് 5 - അഞ്ച് 6 - ആറ് 7 - ഏഴ് 8 - എട്ട് 9 - ഒന്‍പത് 10^1 - പത്ത് / ദശം (ഒന്നിനോട് ഒരു പൂജ്യം ചേര്‍ത്തത്) 10^2 - നൂറ് / ശതം (ഒന്നിനോട് രണ്ട് പൂജ്യം ചേര്‍ത്തത്) 10^3 - ആയിരം / സഹസ്രം (ഒന്നിനോട് മൂന്ന് പൂജ്യം ചേര്‍ത്തത്) 10^4 - പത്തായിരം (ഒന്നിനോട് നാല് പൂജ്യം ചേര്‍ത്തത്) 10^5 - ലക്ഷം (ഒന്നിനോട് രണ്ട് അഞ്ച് ചേര്‍ത്തത്) 10^6 - പത്തുലക്ഷം / ദശലക്ഷം (ഒന്നിനോട് ആറ് പൂജ്യം ചേര്‍ത്തത്) 10^7 - കോടി (ഒന്നിനോട് ഏഴ് പൂജ്യം ചേര്‍ത്തത്)
*ഇത്രയും ഒക്കെ. ഇനിയാണ് പ്രശ്നം മഹാകോടി, ചങ്ക്, പൂവ്,... തുടങ്ങിയ ശ്രേണി ശരിയാണോ?* (പത്തുകോടി, നൂറുകോടി, ശതകോടി, എന്നിവ ഒകെ) (ചള്ളിയാന്റെ താളില്‍http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Challiyan&oldid=278682(കേരളീയ ഗണിതം) നിന്നു ശേഖരിച്ചത്)
10^8 - പത്തുകോടി / മഹാകോടി (ഒന്നിനോട് എട്ട് പൂജ്യം ചേര്‍ത്തത്) 10^9 - നൂറുകോടി / ശതകോടി / ചങ്ക് (ഒന്നിനോട് ഒന്‍പത് പൂജ്യം ചേര്‍ത്തത്) 10^10 - മഹാചങ്ക് (ഒന്നിനോട് പത്ത് പൂജ്യം ചേര്‍ത്തത്) 10^11 - പൂവ് (ഒന്നിനോട് പതിനൊന്ന് പൂജ്യം ചേര്‍ത്തത്) 10^12 - മഹാപൂവ് (ഒന്നിനോട് പന്ത്രണ്ട് പൂജ്യം ചേര്‍ത്തത്) 10^13 - കല്പം (ഒന്നിനോട് പതിമൂന്ന് പൂജ്യം ചേര്‍ത്തത്) 10^14 - മഹാകല്പം (ഒന്നിനോട് പതിനാല് പൂജ്യം ചേര്‍ത്തത്) 10^15 - കാനം (ഒന്നിനോട് പതിനഞ്ച് പൂജ്യം ചേര്‍ത്തത്) 10^16 - മഹാകാനം (ഒന്നിനോട് പതിനാറ് പൂജ്യം ചേര്‍ത്തത്) 10^17 - ലക്കം (ഒന്നിനോട് പതിനേഴ് പൂജ്യം ചേര്‍ത്തത്) 10^18 - മഹാലക്കം (ഒന്നിനോട് പതിനെട്ട്പൂജ്യം ചേര്‍ത്തത്) 10^19 - തെങ്ങ് (ഒന്നിനോട് പത്തൊന്‍പത് പൂജ്യം ചേര്‍ത്തത്) 10^20 - മഹാതെങ്ങ് (ഒന്നിനോട് ഇരുപത് പൂജ്യം ചേര്‍ത്തത്) 10^21 - ധൂളി (ഒന്നിനോട് ഇരുപത്തിഒന്ന് പൂജ്യം ചേര്‍ത്തത്) 10^22 - മഹാധൂളി (ഒന്നിനോട് ഇരുപത്തിരണ്ട് പൂജ്യം ചേര്‍ത്തത്) 10^23 - വെള്ളം (ഒന്നിനോട് ഇരുപത്തിമൂന്ന് പൂജ്യം ചേര്‍ത്തത്) 10^24 - മഹാവെള്ളം (ഒന്നിനോട് ഇരുപത്തിനാല് പൂജ്യം ചേര്‍ത്തത്) 10^25 - ?
*ശരിയാണെങ്കില്‍ താഴെ കൊടുത്തിരിക്കുന്നവ ശരിയാണോ? ആണെങ്കില്‍ 10 പവര്‍ ചേര്‍ത്തു വരുമ്പോ എല്ലാം വെള്ളത്തിലാവുന്നു! നൂറു നൂറായിരം കോടി എന്നു വെച്ചാല്‍ ഒരു **കോടി** X ഒരു കോടി (നൂറ്** X ലക്ഷം** X കോടി** ** ) എന്ന് അനുമാനിക്കുന്നു (അല്ലേ?)* (വെള്ളം (സംഖ്യ)http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82_%28%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF%29&oldid=456984എന്ന താളില്‍ നിന്നും ശേഖരിച്ചത്)
*നൂറു പത്ത് - ആയിരം 10^3 *നൂറു ആയിരം - ഒരു ലക്ഷം - 10^5 *നൂറു നൂറായിരം - ഒരു കോടി - 10^7 *നൂറു നൂറായിരം കോടി - ഒരു മഹാകോടി? (10^7 + 10^7 = 10^14 എന്ന സംഖ്യയാണോ?) *നൂറു നൂറായിരം മഹാകോടി - ഒരു ശംഖം *നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം *നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം *നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം *നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം *നൂറു നൂറായിരം പത്മം - ഒരു മഹാപത്മം *നൂറു നൂറായിരം മഹാപത്മം - ഒരു ഖര്‍വം *നൂറു നൂറായിരം ഖര്‍വം - ഒരു മഹാഖര്‍വം *നൂറു നൂറായിരം മഹാഖര്‍വം - ഒരു സമുദ്രം *നൂറു നൂറായിരം സമുദ്രം - ഒരു ഓഘം *നൂറു നൂറായിരം ഓഘം - ഒരു മഹൌഘം *നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം
അറിയാവുന്നവര്‍ സഹായിക്കണേ
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്