പ്രിയപ്പെട്ടവരേ,
സെപ്തംബർ 1 മുതൽ 2 വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ "*ഓണം ലേബൽ-എ-തോൺ*" എന്ന പേരില്‍ നടത്തിയ 48 മണിക്കൂർ ഓൺലൈൻ തിരുത്തൽ യജ്ഞം വളരെ നല്ല രീതിയിൽ സമാപിച്ചു. മലയാളം ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുവാനായിരുന്നു ഓണവധി ദിവസങ്ങളിൽ ഈ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിരുന്നത്.
13 ഉപയോക്താക്കള്‍ ഈ ഓൺലൈൻ "ലേബൽ-എ-തോണിന്റെ" ഭാഗമായി പങ്കെടുക്കുകയും, വിക്കിഡാറ്റയിൽ 11,564 ഇനങ്ങളിൽ മലയാളത്തിലുള്ള ലേബലുകൾ ചേർക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ ലേബലുകള്‍ ചേർത്തവർ ഇവരാണ്:
1. Sai K shanmugam - 1915 ലേബലുകൾ 2. Kiran Gopi - 927 ലേബലുകൾ 3. Meenakshi nandhini - 706 ലേബലുകൾ 4. Sreejithkoiloth - 515 ലേബലുകൾ 5. Iamvivekkj - 481 ലേബലുകൾ
ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ സംഭാവന ചെയ്ത എല്ലാവർക്കും സംഘടകരുടെ പേരിലും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിലും നന്ദിയും അഭിനന്ദനങ്ങളും.
കൂടുതൽ വിവരങ്ങൾക്ക് പദ്ധതിയുടെ വിക്കിഡാറ്റ താൾ സന്ദർശിക്കുക.[1]
( *വരും മാസങ്ങളിൽ ഇതുപോലെ വിക്കിഡാറ്റയിൽ ചെറു തിരുത്തൽ യജ്ഞങ്ങള്‍ സംഘടിപ്പിക്കാം എന്ന് പ്രതീഷിക്കുന്നു. *☺ )
[1] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/ONAM_2020
സ്നേഹത്തോടെ, ജിനോയ് *Jinoy Tom Jacob* Email: jinoytommanjaly@gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets consume a tree. Conserve Trees for a better tomorrow!*