കോമൺസിനെ കുറിച്ച് അറിയുന്നവർ *അതിൽ തന്നെ അപ്ലോഡ് ചെയ്യണം*. പക്ഷെ അപ്ലോഡ് ചെയ്യുമ്പോൾ ലൈസൻസും മറ്റ് ടാഗുകളും കൃത്യമായി ചേർക്കണം. കാരണം അതൊക്കെ വിട്ടു പൊയാൽ മലയാളം വിക്കിയിൽ നമ്മൾ ഫോളോ അപ്പ് ചെയ്യുന്ന പോലെ കൊമൺസിൽ ചെയ്യില്ല. കൃത്യമായ ലൈസൻസും മറ്റും ചേർക്കാത്തവ ഉടൻ തന്നെ ഒഴിവാക്കുക ആവും അവിടെ ചെയ്യുക.
കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത മെതിൽ രാധാകൃഷ്ണന്റെ ചിത്രത്തിന്റെ ഉദാഹരണം നോക്കുക.അത് കോമൺസിൽ ആയിരുന്നെകിൽ നമ്മളാരും അത് അറിയണം എന്ന് പോലും ഇല്ല.
അതിനാൽ കോമൺസിനെ കുറിച്ചും ലൈസൻസിനെ വ്യക്തമായ അരിവുള്ളവർ അത് അവിടെ തന്നെ അപ്ലൊഡ് ചെയ്യണം. എന്നാൽ ഇക്കാര്യം സംശയം ഉള്ളവർ മലയാളം വിക്കിയിലും അപ്ലോഡ് ചെയ്യുക. *മലയാളം വിക്കിയിൽ നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളൊക്കെ ആത്യന്തികമായി കോമൺസിലെക്ക് മാറ്റപ്പെടും* എന്നൊർക്കുക. അതിനാൽ ആ ഇരട്ടി പണി ഒഴിവാക്കാം എന്ന മെച്ചം കോമൺസിൽ ചെർക്കുംപ്പോൾ ഉണ്ട്.
2011/4/5 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
ഇതിന് മറുപടി ഷിജു അലക്സ് പറയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ കോമൺസിലേക്കാണ് ആദ്യം 11 ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. ഷിജു നിർദ്ദേശിച്ചത് അനുസരിച്ച് പിന്നീട് വിക്കിയിലേക്ക് 40 ൽ അധികം ചിത്രങ്ങൾ കയറ്റുകയാണുണ്ടായത്.
എന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാങ്കേതിക കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. പെട്ടെന്ന് ഒരു തീരുമാനമാക്കിയിട്ടേ ഇനി ബാക്കിയുള്ള ലോഡ് ചെയ്യുന്നുള്ളൂ. രണ്ടിടത്തും കയറ്റുന്നതിന് എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ല.
2011/4/5 Sreejith K. sreejithk2000@gmail.com
പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചിത്രങ്ങൾ കോമൺസിൽ മാത്രം അപ്ലോഡ് ചെയ്യണമെന്ന്
അഭ്യർത്ഥിക്കുന്നു. ഇപ്പോൾ കോമൺസിലേയ്ക്ക് ചിത്രങ്ങൾ നീക്കുന്ന കോമൺസ് ഹെൽപ്പർ http://toolserver.org/%7Emagnus/commonshelper.php എന്ന ടൂൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതുകൊണ്ട് മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വീണ്ടും കോമൺസിൽ അപ്ലോഡ് ചെയ്യേണ്ടി വരികയാണ്. നിങ്ങൾ തന്നെ ചിത്രങ്ങൾ നേരിട്ട് കോമൺസിൽ അപ്ലോഡ് ചെയ്താൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.
കോമൺസിൽ അപ്ലോഡ് ചെയ്യുവാൻ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അറിയിക്കാൻ മടിക്കേണ്ട.
- ശ്രീജിത്ത് കെ.
2011/4/5 Shiju Alex shijualexonline@gmail.com
മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നുhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81എന്ന വിക്കിപദ്ധതി 4 മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *250* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽhttp://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April, മലയാളം വിക്കിയിൽhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:Malayalam_loves_Wikimedia_event_-_2011_April
ഇതു വരെ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും കേരളത്തിനു് പുറത്തുള്ള സ്ഥലങ്ങളേയും മറ്റുമാണു്. ഈ പദ്ധതിയുടെ ഒരു പ്രധാനഉദ്ദേശം കേരളത്തെ സംബന്ധിച്ചുള്ള സ്വതന്ത്രചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക എന്നതാണു്. അതിനാൽ കേരളത്തിലുള്ള വിക്കിസ്നേഹികൾ കെരളത്തെ സംബന്ധിച്ചുള്ള സ്വതന്ത്ര ചിത്രങ്ങൾ വിക്കിയിലാക്കാൻ സഹായിക്കുക. കേരളത്തിൽ ഉള്ളവർക്ക് സഹായിക്കാവുന്ന ചില വിഷയങ്ങൾ താഴെ പറയുന്നവ ആണു്.
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ
പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
കേരളത്തിൽ 970 ഗ്രാമപഞ്ചായത്തുകൾ ആണല്ലോ ഉള്ളത്. ഇതിൽ മിക്കവാറും പഞ്ചായത്തുകൾക്ക് (ഇനിയും ചിലത് നിർമ്മിക്കാൻ ബാക്കിയുണ്ട്) മലയാളം വിക്കിപീഡിയയിൽ പ്രാഥമികമായ വിവരം എങ്കിലും വെച്ച് ലേഖനമുണ്ട്. പക്ഷെ ഈ ലേഖനങ്ങളൊന്നിനും തന്നെ പ്രസ്തുത ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ ചിത്രം ഇല്ല. അതിനാൽ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകലുടെയും ചിത്രം വിക്കിയിൽ എത്തിക്കുക എന്നത് പ്രധാനമാനു്. ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവർക്ക് അവർ താമസിക്കുന്നതിനടുത്തുള്ള പഞ്ചായത്ത് ഓഫീസുകളുടെയും മറ്റ് ഭരണസ്ഥാപനങ്ങളുടേയും ചിത്രം വിക്കിയിലേക്ക് അപ്ലോഡ് ചെയ്യുന്നത് ബുദ്ധിമുട്ടാവില്ല എന്ന് കരുതട്ടെ.
താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം:
- മലയാളം വിക്കിപീഡിയ: http://ml.wikipedia.org - അപ്ലൊഡ് കണ്ണിhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D
- വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org - അപ്ലൊഡ് കണ്ണിhttp://commons.wikimedia.org/w/index.php?title=Commons:Upload/ml&uselang=ml
നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}} എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.
പുതുതായി അംഗത്വമെടുക്കുന്നവർക്ക് മലയാളം വിക്കിയിൽ ഉടൻ തന്നെ അപ്ലോഡ് ചെയ്യാൻ പറ്റില്ല. അങ്ങനെയുള്ളവർ കോമൺസിൽ അംഗത്വമെടുത്ത്http://commons.wikimedia.orgഅവിടെ അപ്ലോഡ് ചെയ്യുക. വിക്കിയിലേക്ക് ചേർക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടായി തോന്നുന്നവർ ചിത്രങ്ങൾ ഫ്ലിക്കറിലേക്കോ പിക്കാസവെബ്ബിലേക്കോ അപ്ലോഡ് ചെയ്ത് *ലൈസൻസ് സ്വതന്ത്രമാക്കുക*. അതിനു് ശേഷം ഈ ലിസ്റ്റിലേക്ക് ഒരു മെയിൽ അയക്കുക. മലയാളം വിക്കിയുടെ സജീവപ്രവർത്തകർ ആരെങ്കിലും അതു് കോമൺസിലെക്ക് മാറ്റും.
ഇതു സംബന്ധമായ എല്ലാ സംശയങ്ങളും ഇവിടെ ചൊദിക്കാം
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l