ഹായ്, സർവേയിൽ പങ്കാളിത്തം താരതമ്യേന കുറവായിരുന്നു. എങ്കിലും തർജ്ജമയിൽ തെറ്റുകൾ കണ്ടെത്തിയാൽ എപ്രകാരം അത് ശരിയാക്കാം എന്നോ അല്ലെങ്കിൽ ശരിയാക്കാൻ എവിടെ ആവശ്യപ്പെടാം എന്നതിലോ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. പരിഭാഷയിലെ തെറ്റുകൾ മറ്റുപയോക്താക്കളുടെ കണ്ണിൽ പെടുന്ന എവിടെയും അറിയിക്കാം. ഈ മെയിലിങ് ലിസ്റ്റിലോ, വിക്കിപീഡിയയുടെ പഞ്ചായത്തിലോ ആകും കൂടുതൽ ഉചിതം. തെറ്റ് കണ്ടെത്തിയാൽ അത് പറയുന്നതിൽ മടി കാണിക്കേണ്ടതില്ല. ഒപ്പം കോമൺസ് http://commons.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE?uselang=ml പോലുള്ള സംരംഭങ്ങളിലും ചിലപരിഭാഷകൾ നടക്കുന്നുണ്ട് (പ്രധാനമായും മലയാളം വിക്കിമീഡിയ പദ്ധതികളിൽ മറ്റു ഭാഷകൾ ഉണ്ടാവുന്നത് കുറയ്ക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്, ഒരു ചിത്രം http://commons.wikimedia.org/wiki/File:Sikh_pilgrim_at_the_Golden_Temple_%28Harmandir_Sahib%29_in_Amritsar,_India.jpg?uselang=ml, നടത്തിയിട്ടുള്ള തർജ്ജമകളുടെ വർഗ്ഗം http://commons.wikimedia.org/wiki/Category:Commons_templates-ml?uselang=ml). അതിനാൽ ഇവയിലെല്ലാം തെറ്റുകൾ കാണുന്ന മുറയ്ക്ക് താങ്കൾക്ക് സ്വയം തിരുത്താവുന്നതോ, മറ്റുപയോക്താക്കളെ അറിയിക്കാവുന്നതോ ആണ്. തർജ്ജമകൾ സ്വയം തിരുത്തുകയാണെങ്കിൽ അവ സമവായത്തിന് വിധേയമാക്കാൻ കഴിയുന്നവയാണോ എന്ന് ആലോചിക്കുക. കഴിയുന്നവയല്ലെങ്കിൽ ചൂണ്ടിക്കാട്ടി, സമവായം പ്രാപിച്ചതിനു ശേഷം മാത്രം തിരുത്തുക. മറ്റ് വിക്കിസംരംഭങ്ങൾ (ഉദാ: കോമൺസ്) ഉപയോഗിക്കുമ്പോൾ Special:Preference- ൽ ചെന്ന് ഭാഷ മലയാളമാക്കി ക്രമീകരിക്കുക. വിക്കിപീഡിയകളുടെ ഇന്റർഫേസ് മിക്കവാറും പരിശോധിക്കപ്പെടാറുണ്ടെങ്കിലും മറ്റു സംരംഭങ്ങൾ അപ്രകാരമായിരിക്കണമെന്നില്ല. തെറ്റുകൾ തിരിച്ചറിയാൻ ഇത് സഹായിക്കും എന്നാണെന്റെ വിശ്വാസം.
നന്ദി പ്രവീൺ
2010/8/23 praveenpme.praveen@gmail.com
ഹായ്, മീഡിയവിക്കി തർജ്ജമ സർവേയിൽ വളരെ കുറച്ച് ആൾക്കാർ (പത്തോ ഇരുപതോ ഉപയോക്താക്കൾ) മാത്രമേ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടുള്ളു, മീഡിയവിക്കി തർജ്ജമ ഒന്നാന്തരമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് തോന്നുന്നില്ല ;-) . 24-നു (നാളെ) അവസാനിക്കും എന്ന് കണക്കാക്കിയാണ് തർജ്ജമ സർവേ തുടങ്ങിയത്. അതുകൊണ്ട് താങ്കളുടെ ആത്മാർത്ഥമായ അഭിപ്രായം ഒരു പ്രാവശ്യം അറിയിക്കാൻ മടിക്കേണ്ടതില്ല, (ഉപയോക്തൃനാമം നൽകണമെന്ന് ഒരു നിർബന്ധവുമില്ല).
നന്ദി, ഓണാശംസകൾ പ്രവീൺ