കൂടാൻ ആളുണ്ടെങ്കിൽ വിക്കിപീഡിയയിലെ *ഒറ്റവരി നിർമാർജ്ജനം* പോലെ, ഗ്രന്ഥശാലയിൽ *തെറ്റുതിരുത്തൽ പദ്ധതി* തുടങ്ങാവുന്നതേ ഉള്ളു. ഗ്രന്ഥശാലയുടെ പ്രശ്നം, സ്ഥിരമായ ഉപയോക്താക്കൾ ഇല്ലെന്നതാണ്. അതുകൊണ്ട് തന്നെ എത്ര നാൾ ഒരു പദ്ധതി ജീവിക്കും എന്ന് ഉറപ്പില്ല. തീരാതെ നിൽക്കുന്ന ഉള്ളൂർ സമാഹരണം തന്നെ ഉദാഹരണം.
എന്തായാലും ഈ മെയിലിന് നന്ദി, കുറച്ചുനാൾ ഇനി തെറ്റുതിരുത്തലിൽ കൈ വെയ്ക്കാം...
Regards, Balasankar C
2013, മേയ് 31 9:08 PM ന്, shaji arikkad shajiarikkad@gmail.com എഴുതി:
തെറ്റു തിരുത്തൽ നടത്താത്ത പല കൃതികളും ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.(ഉദാഹരണം ഇവിടെhttps://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A6%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%82_%E0%B4%B9%E0%B4%82%E0%B4%B8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D). ഇത്രയും ധൃതി കൂട്ടി ഇതൊക്കെ ചെയ്യുന്നത് എന്തിനാ? ഇവയിലെല്ലാം തന്നെ ധാരാളം തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എണ്ണം കൂട്ടൽ മാത്രമാണോ നമ്മുടെ ഉദ്ദേശ്യം? വിക്കിഗ്രന്ഥശാലയുടെ ആധികാരികതയിൽ വിശ്വസിച്ച് ഇതിലെ കൃതികൾ വായിക്കാനെടുക്കുന്നവരെ വഞ്ചിക്കുന്ന ഈ നടപടി തിരുത്തണമെന്ന് നിർദ്ദേശിക്കുന്നു.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l