കോമണ്‍സില്‍ ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ അത് വിക്കിപീഡിയയില്‍ വന്ന് ചേര്‍ക്കാനുള്ള മടികൊണ്ട് വിട്ടുപോകുന്നതാണെന്നും പറയാമല്ലോ :) ഒരാളെന്തൊക്കെ ചെയ്യണമെന്ന് അയാളുടെ താല്പര്യമല്ലേ.
ഞാന്‍ ഫലകമിട്ടതുകൊണ്ട് അവിടെ വന്ന് ചിത്രം ചേര്‍ത്തത് തന്നെ നല്ല കാര്യം. കൂടുതല്‍ ചിത്രങ്ങള്‍ ഇതുപോലെ പുതുക്കപ്പെടട്ടേ എന്നേ ഈ താള് കൊണ്ട് ഉദ്ദ്യേശിച്ചുള്ളൂ. :)
2013/5/31 Prince Mathew mr.princemathew@gmail.com
ഈ ലിസ്റ്റിൽപ്പെട്ട പല ലേഖനങ്ങൾക്കും പറ്റിയ ചിത്രങ്ങൾ കോമൺസിൽ ഇപ്പോൾത്തന്നെയുണ്ട്. പടം തപ്പിയെടുക്കാനുള്ള മടി കൊണ്ട് പലരും {{Needs Image}} ടാഗ് ഇട്ടിട്ടു പോയതാവാം. ഉദാഹരണത്തിന് ചവിട്ടു നാടകം എന്ന താളിൽ ചേർക്കാൻ ആവശ്യത്തിലേറെ ചിത്രങ്ങൾ ഇപ്പോൾ കോമൺസിൽ ഉണ്ട്. (ചേർത്തുകൊണ്ടിരിക്കുന്നു.) അതുപോലെ മറ്റു താളുകൾക്കും പറ്റിയ ചിത്രങ്ങൾ ഉണ്ടോ എന്ന് എല്ലാവരും ഒന്ന് കോമൺസിൽ തെരഞ്ഞുനോക്കുന്നത് നല്ലതാണ്.
2013/5/31 manoj k manojkmohanme03107@gmail.com
പഴയൊരു പദ്ധതിപേജ് പൊടി തട്ടിയെടുത്തിട്ടുണ്ട്. ക്യാമറയുള്ള സുഹൃത്തുക്കളെല്ലാം ഈ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. വിക്കിപീഡിയയിലേക്ക് ലേഖനമെഴുതാതെയും മിഴിവാര്‍ന്ന ചിത്രങ്ങളെടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്കും ഈ സ്വതന്ത്രവിജ്ഞാനമുന്നേറ്റത്തിന്റെ ഭാഗമാവാം. http://ml.wikipedia.org/wiki/WP:Image_requested
അരിയുണ്ടയ്ക്കും അച്ചപ്പത്തിനും വെള്ളയപ്പത്തിനും പോലും ലേഖനം അന്വേഷിച്ച് വരുന്നവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ നല്ലൊരു ചിത്രമില്ലെന്നതാണ് ഗതികേട്.ഒപ്പം ശുഷ്കമായ പേജുകളിലെ ഉള്ളടക്കം കുറച്ച് വിപുലപ്പെടുത്തുകയും ചെയ്യാം. ലേഖനങ്ങള്‍ക്ക് ചിത്രങ്ങള്‍ വേണമെന്ന് റിക്വസ്റ്റ് ചെയ്യപ്പെടുന്നവ ഡൈനാമിക്ക് ആയി (പൂച്ചമരം/കാറ്റ് ട്രീ) ഈ പേജില്‍ കാണിക്കും.
കൂടുതല്‍ അഭിപ്രായങ്ങളും പേജിലെ മാറ്റങ്ങളും സ്വാഗതം ചെയ്യുന്നു. :)
Manoj.K/മനോജ്.കെ www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l