ലൈബ്രറീ കൗൺസിലിന്റെ പരിപാടിയായതുകൊണ്ട് വിക്കി ഗ്രന്ഥശാലയെക്കുറിച്ചും പരിചയപ്പെടുത്തണം
2011/2/26 Anoop anoop.ind@gmail.com
ഈ വരുന്ന തിങ്കളാഴ്ച മുതൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിലെ വായനശാലകൾ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിലെ ഒരു പ്രധാന അജണ്ട വിക്കിപീഡിയയെ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായനശാലകളുള്ള കണ്ണൂർ ജില്ലയിലെ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ ഒരു മാതൃകയാണ്. ഈ പരിപാടിയുടെ സംഘാടകരായ ജില്ലാ ലൈബ്രറി കൗൺസിലിനും, പ്രത്യേകിച്ച് അതിന്റെ സെക്രട്ടറി പി.കെ ഷൈജുവിനും, ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്ന വിജയകുമാർ ബ്ലാത്തൂരിനും അഭിനന്ദനങ്ങൾ.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l