വിക്കിമീഡിയ ഇന്ത്യയ്ക്കും മെന്റർഷിപ്പ് കിട്ടിയിരുന്നു എന്നു കേട്ടിരുന്നു. എനി വിവരംസ്? On 11 Apr 2013 02:25, "Sandeep N Das" sandeepndas@gmail.com wrote:
നിര്‍വാഹകരില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും - smc.org.in
'ഗൂഗിള്‍ സമ്മര്‍ കോഡ്' പദ്ധതിയുടെ ഈ വര്‍ഷത്തെ നിര്‍വാഹക സംഘടനകളിലൊന്നായി 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്' (എസ്.എം.സി.) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സോഫ്റ്റ്വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള ഗൂഗിള്‍ പദ്ധതിയാണിത്.
നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ഓപ്പണ്‍ സോഴ്സ് പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5000 ഡോളര്‍ (2,72, 000 രൂപ) സ്റ്റൈപ്പന്‍ഡും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ നല്‍കും.
അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഈ പദ്ധതിയില്‍ ഈ വര്‍ഷം 177 സംഘടകള്‍ നിര്വഹാഹകരായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാംതവണയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് നിര്‍വാഹക സംഘടനയായി എസ്.എം.സി. തിരഞ്ഞെടുക്കപ്പെടുന്നത്.
'മലയാളം സ്പെല്ചെക്കര് വിപുലീകരിക്കല്‍', 'മലയാളഗ്രന്ഥ വിവരം നവീകരിക്കല്‍' തുടങ്ങി ഭാഷാസമൂഹത്തിന് പ്രയോജനപ്രദമായ ഒരുപിടി ആശയങ്ങളാണ്, ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ കോഡ് പദ്ധതിക്കായി എസ്.എം.സി. മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് സെക്രട്ടറി അനിവര്‍ അരവിന്ദ് അറിയിച്ചു.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളും പദ്ധതികളും നിര്‍ദേശിക്കുകയുമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http: / www.google-melange.com/ gsoc/ org/ google/ gsoc2013/ smc എന്ന സൈറ്റ് സന്ദര്‍ശിക്കുക. 'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്ന മുദ്രാവാക്യത്തോടെ, 2002 മുതല്‍ മലയാളം കമ്പ്യൂട്ടിങ് മേഖലയില്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മായാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്.
Rgds,
Sandeep N Das Senior Positioning Specialist. Western Trident (WesternGeco) +91 999 54 80 198
"Don't ask what your country can do for you. Ask instead what you had done for your country"
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l