*ഒരു* എന്നത് ഒഴിവാക്കി *വിക്കിപീഡിയ കൈപ്പുസ്തകം* എന്ന് മാത്രം ആക്കിയാലോ? അല്ലെങ്കിൽ *വിക്കിപീഡിയയിലേക്ക് സ്വാഗതം* എന്നൊ മറ്റോ ആയാലൊ.
വിക്കിമാർക്കപ്പ് വിശദീകരിക്കാനായി ഒരു താൾ കൂടെ ചേർത്താലോ. ഉദാഹരണം: http://outreach.wikimedia.org/w/index.php?title=File:Welcome2WP_English_Flap...
പിന്നെ ഇപ്പോൾ സംഗമോത്സവത്തിനായി 200 -250 കോപ്പി അടിച്ചാൽ പൊരേ. സംഗതി അച്ചടിച്ചു വന്നാൽ മാത്രമേ ഇത് ഏതൊക്കെ തരത്തിൽ മെച്ചപ്പെടുത്താം എന്ന് എല്ലാവർക്കും ആശയങ്ങൾ കിട്ടൂ. അതൊക്കെ ശേഖരിച്ച് സംഗമൊത്സവത്തിനു ശെഷം ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശെഷം കൂടുതൽ പ്രതികൾ അടിച്ചാൽ പോരേ
പകർപ്പുപെക്ഷ എന്ന് പറയാതെ CC-BY-SA പോലുള്ള സ്വതന്ത്ര ലൈസൻസ് നൽകുന്നതല്ലേ നല്ലത്.
ഞാൻ അൽപം അല്ലറ ചില്ലറ തിരുത്തുകൾ ഉള്ളടക്കത്തിൽ വരുത്തിയിട്ടുണ്ട്. എല്ലാവരും കൂടി ചേർന്നാൽ ഇത് പെട്ടെന്ന് തന്നെ തീർക്കാവുന്നതേ ഉള്ളൂ.
On Tue, Apr 24, 2012 at 11:47 AM, Anilkumar KV anilankv@gmail.com wrote:
അജയ് അഭിപ്രായപ്പെട്ടതു് പോലെ കാവി നിഴല്‍ ഒഴിവാക്കാം. സുജിത്തു് അഭിപ്രായപ്പെട്ടതുപോലെ താളുകളുടെ വലിപ്പം മാറ്റുകയും, പുറംതാളുകള്‍ ക്രമീകരിച്ചു് ഇന്നു് തന്നെ പ്രഗ്രസ്സീവു് പ്രസ്സിനു് ഇ-മെയില്‍ ചെയ്യാം.
എവിടെയെവിടെയൊക്കെ ഏതൊക്കെ ചിത്രങ്ങളാണു് ഉള്ളടക്കത്തില്‍ ചേര്ക്കേണ്ടതെന്നു് അറിയിച്ചാല്‍ അവയും വിക്കിയില്‍ ചേര്‍ത്ത താളിലെ ഉള്ളടക്കവും ചേര്‍ത്തു് നാളെ പ്രോഗ്രസ്സീവു് പ്രസ്സിനയക്കാം.
വിക്കിപീഡിയ - ഒരു കൈപ്പുസ്തകം എന്നതു് ഈ പുസ്തകത്തിന്റെ തലക്കെട്ടാണു്. വിക്കിപീഡിയക്കു് ഒരു നിര്‍വ്വചനമായി അതു തോന്നുന്നുണ്ടോ ?
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l