*ഇതെന്തായാലും വിക്കിപ്പീഡിയ നയത്തിനു വിരുദ്ധമൊന്നുമല്ലല്ലോ. താല്പര്യമുള്ളവർക്ക് എല്ലാ ദിവസവും നെഞ്ചളവും, ഉയരവും, ചെയ്യാവുന്ന പുഷ്-അപ്പുകളുടെ എണ്ണവും നോക്കാവുന്നതല്ലേയുള്ളൂ. താല്പര്യമില്ലാത്തവർ അതു ചെയ്യുകയും വേണ്ട. * * * * ഈ അഭിപ്രായം നല്ല മലയാളത്തില്‍ പറയാനറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍... നന്ദി :)
* 2013/2/8 ajay balachandran drajay1976@yahoo.com
:) കുട്ടികളുടെ വളർച്ച അളന്നുനോക്കിയാണ് പല അസുഖങ്ങളും കണ്ടുപിടിക്കുന്നത്.
മറ്റൊരുദാഹരണമെടുത്താൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കായികതാരം തന്റെ പ്രകടനം അളക്കുകയേ ചെയ്തില്ലെങ്കിൽ എങ്ങനെയിരിക്കും?
കുട്ടിയുടെ വളർച്ച പോലെയല്ലല്ലോ വിക്കിപ്പീഡിയയുടെ വളർച്ച. കുട്ടിക്ക് പെട്ടെന്ന് കൂടുതൽ ഉയരം വയ്ക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും അത് സാധിക്കില്ല - പ്രകൃതി നിശ്ചയിക്കുന്ന വേഗത്തിലേ വളർച്ച നടക്കൂ. വിക്കിപ്പീഡിയയ്ക്ക് ക്ലിപ്തമായ വളർച്ചാ വേഗതയൊന്നും ആരും നിശ്ചയിച്ചിട്ടില്ലല്ലോ? നമുക്ക് വിക്കിപ്പീഡിയയുടെ വളർച്ചയ്ക്കുമേൽ ഒരു പരിധി വരെ നിയന്ത്രണമുണ്ട്.
അളവുകോലുകൾ വളർച്ചയ്ക്കുള്ള പ്രേരണയായി ഉപയോഗിക്കുന്നത് ഒരു പരിധിവരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ചില അളവുകോലുകളോട് (ലേഖനങ്ങളുടെ എണ്ണം ഉദാഹരണം) എനിക്ക് വലിയ താല്പര്യമില്ലെങ്കിലും അവശ്യലേഖനങ്ങളുടെ പട്ടിക അനുസരിച്ചുള്ള അളവുകോലിനെപ്പറ്റി എനിക്ക് നല്ല അഭിപ്രായമാണ്. ഇതൊക്കെ സബ്ജക്റ്റീവ് ഇഷ്ടാനിഷ്ടങ്ങളാണ്. ഓരോരുത്തർക്കും ഇത്തരം ഇഷ്ടാനിഷ്ടങ്ങളുണ്ടാവാം.
ഇതെന്തായാലും വിക്കിപ്പീഡിയ നയത്തിനു വിരുദ്ധമൊന്നുമല്ലല്ലോ. താല്പര്യമുള്ളവർക്ക് എല്ലാ ദിവസവും നെഞ്ചളവും, ഉയരവും, ചെയ്യാവുന്ന പുഷ്-അപ്പുകളുടെ എണ്ണവും നോക്കാവുന്നതല്ലേയുള്ളൂ. താല്പര്യമില്ലാത്തവർ അതു ചെയ്യുകയും വേണ്ട.
അജയ്
*From:* Georgekutty K.A. jorjqt@live.com *To:* wikiml-l@lists.wikimedia.org *Sent:* Friday, 8 February 2013 11:14 AM *Subject:* [Wikiml-l] അളക്കും തോറും വളരുന്ന മലയാളം വിക്കിപ്പീഡിയ
അളക്കും തോറും വളരുന്ന മലയാളം വിക്കിപ്പീഡിയ അത്ഭുതം തന്നെ!! എങ്കിലും, അറിയാതെ നടക്കുന്നതല്ലേ ആരോഗ്യകരമായ വളർച്ച? എന്നും രാവിലെ എഴുന്നേറ്റ് പൊക്കം അളന്നു നോക്കുന്ന കുട്ടിയുടെ മനോഭാവം മലയാളം വിക്കിപ്പീഡിയന്മാർ ഉപേക്ഷിക്കണം.
ജോർജുകുട്ടി
Date: Thu, 7 Feb 2013 16:52:28 +0800 From: drajay1976@yahoo.com To: wikiml-l@lists.wikimedia.org; drajay1976@yahoo.com Subject: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
നമസ്കാരം..
2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽhttp://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_articlesമലയാളം വിക്കിപ്പീഡിയ നേടിയ വളർച്ച honourable mentionhttp://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_articles/Growth#ml_.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82-ന് അർഹമായി.
ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Drajay1976/2#.E0.B4.AA.E0.B5.81.E0.B4.B0.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BEഒരു പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നേട്ടങ്ങൾ:
നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി
മാറി.
- ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156
എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.
- വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി
മാറി.
1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
ഈ പട്ടികയിലെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82_%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95ഓരോ താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത് പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.
അജയ് ബാലചന്ദ്രൻ
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.orgWebsite: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l