കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സര്‍വവിജ്ഞാന കോശം മലയാളം വിക്കിപീഡിയയിലേക്കെത്തുന്നതിനെ എന്തുകൊണ്ടും സ്വാഗതം ചെയ്യേണ്ടതാണ്. ഒന്നാമതായുള്ള കാരണം ഇതു വളരെക്കാലം കൊണ്ട് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിര്‍മ്മിച്ചതാണന്നെതാണ്. രണ്ടാമതായി ഇതു വിവര സമ്പുഷ്ടവും ആധികാരികവുമാണ്. ഇതു റഫറന്‍സായി കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. മാത്രമല്ല സര്‍വവിജ്ഞാന കോശത്തിന്റെ ഇപ്പോഴുള്ള വായനക്കാരും ഇതുപയോഗിക്കുന്ന വായനശാലകളും പള്ളിക്കുടങ്ങളും അടുത്ത വോള്യം സര്‍വവിജ്ഞാന കോശം എന്ന നിലയില്‍ നമ്മുടെ മലയാളം വിക്കിപീഡിയൈലേക്ക് വരാന്‍ വേണ്ട നീക്കങ്ങള്‍ നടത്തണം. സാംസ്കാരിക വകുപ്പിന് പത്രപരസ്യം കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. ഓണ്‍ലൈന്‍ വിക്കിപീഡിയയുടെ പ്രാധാന്യവും സര്‍ക്കാരിന്റെ മലയാളം യൂണികോഡ് ഇനിഷ്യേറ്റീവും കൂടി പരാമര്‍ശിക്കുന്ന പരസ്യമായാല്‍ നന്ന്. പിന്നെ നമുക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത്, അക്ഷയ, മറ്റ് ശാസ്ത്ര സാമൂഹിക സംഘടനകളുമായും പ്രചരണ പദ്ധതികളില്‍ കൈ കോര്‍ക്കാം.
2008/11/18 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈന്‍ അവലംബമാകാതിരിക്കുകയാണ് ഉത്തമം. ഇപ്പോള്‍ തന്നെ വിക്കിപീഡിയയിലേക്ക് ലേഖനങ്ങള്‍ നല്കാന് താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് വിക്കിപീഡിയയുടെയും സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈനിന്റെയും ലക്ഷ്യം ഏതാണ്ട് ഒരു പോലെയായിരിക്കുകയാണ്. ആയതിനാല്‍ സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈന്‍ അവലംബമാക്കുക എന്നാല്‍ ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമാക്കുന്നതിനോട് സമാനമാവും. സര്‍വ്വനിജ്ഞാനകോശം ഓണ്‍ലൈന്‍ എഡിഷനില്‍ പൊതുസമൂഹത്തിന്റെ ലേഖനങ്ങള്‍ ക്ഷണിച്ചതിനാല്‍ പ്രത്യേകിച്ചും.
2008/11/18 Challiyan challiyan@gmail.com
ബ്രിട്ടാനിക്ക ഒന്നാന്തരം റഫറന്‍സ് ആണ്. സര്‍വവിജ്ഞാനകോശം ഉയര്‍ന്ന
നിലവാരമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. അത് ക്വോട്ട് ചെയ്യാനാകില്ല എങ്കില്‍ പിന്നെ അത് ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല.
വിക്കിപീഡീയയും റഫറന്‍സ് ആയി ക്വോട്ട് ചെയ്യാറുണ്ട്. വിശ്വാസ്യത കുറവാണെന്നു മാത്രം. നമ്മള് അതിന്റെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമത്തിലാണല്ലോ റഫറന്‍സുകള്‍ ചോദിക്കുന്നതും ചേര്‍ക്കുന്നതും. _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l