പ്രിൻസേ, ഈ ഒരു വിഷയം മുന്‍നിർത്തിയാണ് താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതും.. ശ്രദ്ധേയതാ/ആധികാരികതാ ഫലകങ്ങൾ ചാർത്തുന്നതും..... പക്ഷേ അണ്ണന്മാർക്ക് ഇതൊക്കെ വളരെ വേദനയുണ്ടാക്കുന്നു... അതിന്റെ ഏറ്റവും വലിയ ഉദാഹരണം:
മറ്റു് ഉപയോക്താക്കളുടെയും കാര്യനിർവ്വാഹകരുടേയും വിലപ്പെട്ട സമയവും ശ്രദ്ധയും മാത്രം ചെലവാക്കുന്നതിനും അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും സ്വന്തം തൻപോരിമ കാണിക്കാനും വേണ്ടി മാത്രം വിക്കിപീഡിയയിലെ ശ്രദ്ധേയതാനയവും ലേഖനങ്ങൾ നീക്കം ചെയ്യാനുള്ള ഫലകവും പല തവണയായും സ്ഥിരമായും ഒരു ആയുധമായി ഉപയോഗിക്കുന്നവർക്കു് അത്തരം പ്രവണതയ്ക്കെതിരെ തക്കതായ മുന്നറിയിപ്പുകൊടുക്കണമെന്നും ആവശ്യമെങ്കിൽ നിശ്ചിതകാലത്തേക്കോ സ്ഥിരമായോ ബ്ലോക്ക് ചെയ്യണമെന്നും അത്തരം ഉപയോക്താക്കൾ ആരംഭിച്ച നീക്കംചെയ്യൽ ശ്രമങ്ങൾക്കു് സ്വതേ സാധുതയില്ലെന്നു് അംഗീകൃതനയമായി തീരുമാനിക്കണം എന്നും ശക്തമായി ആവശ്യപ്പെടുന്നു. ഇതേ വിഷയം പഞ്ചായത്തിലും ചർച്ചയ്ക്കു സമർപ്പിച്ചിരിക്കുന്നു.
കാര്യനിർവ്വാഹകരുടെ താളിൽ കാര്യനിർവ്വാഹകനായ വിശ്വേട്ടൻ തന്നെ കുറിച്ചതാണിത്... :D