അജയ് അഭിപ്രായപ്പെട്ടതു് പോലെ കാവി നിഴല്‍ ഒഴിവാക്കാം. സുജിത്തു് അഭിപ്രായപ്പെട്ടതുപോലെ താളുകളുടെ വലിപ്പം മാറ്റുകയും, പുറംതാളുകള്‍ ക്രമീകരിച്ചു് ഇന്നു് തന്നെ പ്രഗ്രസ്സീവു് പ്രസ്സിനു് ഇ-മെയില്‍ ചെയ്യാം.
എവിടെയെവിടെയൊക്കെ ഏതൊക്കെ ചിത്രങ്ങളാണു് ഉള്ളടക്കത്തില്‍ ചേര്ക്കേണ്ടതെന്നു് അറിയിച്ചാല്‍ അവയും വിക്കിയില്‍ ചേര്‍ത്ത താളിലെ ഉള്ളടക്കവും ചേര്‍ത്തു് നാളെ പ്രോഗ്രസ്സീവു് പ്രസ്സിനയക്കാം.
വിക്കിപീഡിയ - ഒരു കൈപ്പുസ്തകം എന്നതു് ഈ പുസ്തകത്തിന്റെ തലക്കെട്ടാണു്. വിക്കിപീഡിയക്കു് ഒരു നിര്‍വ്വചനമായി അതു തോന്നുന്നുണ്ടോ ?
- അനില്‍