Shiju Alex wrote:
ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ലേഖനത്തിൽ ഉള്ളടക്കം ഇല്ലെങ്കിലും, പേജ് വ്യൂ വിക്കിയിലെ ലേഖനങ്ങളുടെ എണ്ണവുമായി നേരിട്ടു് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണു്. ലേഖനങ്ങളിൽ ഉള്ളടക്കമൊന്നും ഇല്ലെങ്കിലും ഗൂഗിൾ സേർച്ചിലൂടെയും മറ്റും കിട്ടുന്ന സേർച്ച് റിസൽട്ടു് കണ്ടു് ആളുകൾ വിക്കി ലേഖനത്തിലെത്തും.
ഒരു തവണത്തേയ്ക്ക് മാത്രം ;-). ഒരു സൈറ്റിനെക്കുറിച്ചുള്ള ആദ്യാഭിപ്രായം അത്രവേഗം മാഞ്ഞുപോകില്ല.
യൂണിക്കോഡ് വേർഷനുകൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ പേജു് വ്യൂ ഇതിലും എത്ര കൂടുമായിരുന്നു എന്നാണു് എന്റെ അനുമാനം.
അതേ..