ഡെവലപ്പർമാർക്ക് അവർ തട്ടിക്കൂട്ടുന്ന സാധനങ്ങൾ എങ്ങനെയെങ്കിലും ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കണം എന്ന ത്വരയാണ് കാണുന്നത്. (പ്രത്യേകിച്ച് i18n ടീമിൽ).
നിലവിലുള്ള ഒരു എക്സ്റ്റെൻഷൻ വേണമെന്ന് പറഞ്ഞ് ബഗ്ഗിട്ടാൽ കാലങ്ങളോളം നോക്കാതെതന്നെ കിടക്കും. ഇതുപോലെ ആർക്കും വേണ്ടാത്ത ഫീച്ചറുകൾ അടിച്ചേൽപ്പിക്കുകയും ചെയ്യും.
2013/6/24 സിബു സി ജെ cibucj@gmail.com
വിൻഡോസ് xp യിലും മാക്ബുക്ക് പ്രോയിലും നോക്കി രണ്ടിടത്തും എന്റെ ഫോണ്ട് പ്രഫറൻസിനെ ഓവർറൈഡ് ചെയ്ത് ml.വിക്കിപ്പീഡിയ മീര ഫോർസ് ചെയ്തിരിക്കുന്നതായി ഞാനും കാണുന്നു. ഇഷ്ടമായില്ല. എന്തിനങ്ങനെ ചെയ്യുന്നു എന്നും മനസ്സിലാവുന്നില്ല.
2013/6/24 സിബു സി ജെ cibucj@gmail.com
എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വലിയ പിടിയൊന്നുമില്ല; എന്നാലും ഈ സ്ക്രീൻ ഷോട്ടിൽ കാണുന്നത് മീരയല്ല; അഞ്ജലിയാണ് - അഞ്ജലിയ്ക്ക് അങ്ങനെ വലിപ്പപ്രശ്നം ആരും പറഞ്ഞുകേട്ടിട്ടില്ല.
2013/6/24 Sebin Jacob sebinajacob@gmail.com
അതായതു്, അങ്ങനെ പേജ് വലുതാക്കി കണ്ടോളൂ എന്നല്ല, ഞാന്‍ അര്‍ത്ഥമാക്കിയതു്. പക്ഷെ ഇത്രയും സാങ്കേതിക പരിജ്ഞാനമുള്ളവര്ക്കു് അതറിയാതെയിരിക്കാന് വഴിയില്ലല്ലോ എന്നു് അത്ഭുതം കൂറിയതാണു്. വിന്‍ഡോസ് 7ല്‍ ഞാന്‍ നോക്കിയിട്ടു് പേജ് വലുതാക്കിയൊന്നുമല്ല, നോര്‍മല്‍ വലിപ്പത്തില്‍ തന്നെയാണു്, കണ്ടതു്. എനിക്കു് വലിപ്പക്കുറവു് അനുഭവപ്പെട്ടില്ല. സംശയം തീര്‍ക്കാന്‍ സ്ക്രീന്‍ ഷോട്ട് അറ്റാച്ചിയിട്ടുണ്ടു്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l