http://en.wikipedia.org/wiki/Arwi തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
2012/10/22 manoj k manojkmohanme03107@gmail.com
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.
2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V razimantv@gmail.com എഴുതി:
ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം
തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ
2012/10/22 manoj k manojkmohanme03107@gmail.com:
അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ്
എനിക്ക്
മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel fuadjaleel@gmail.com
എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l