2008/11/17 Shiju Alex shijualexonline@gmail.com:
പ്രിയ ഷിജു, മറ്റു വിക്കിപീഡിയ സുഹൃത്തുക്കളെ,
എന്റെ ചില അഭിപ്രായങ്ങള്‍ താഴെ.
ഷിജു പറഞ്ഞ മിക്ക അഭിപ്രായങ്ങളോടും യോജിക്കുന്നു. ചില പോയന്റുകള്‍ക്ക് വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു. അവ ചുവടെ...
- കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ പബ്ളിക്ക് ഡൊമൈനില്‍ ആക്കുക
എന്നതിലൂടെ ഒരു നല്ല മാതൃക ആണു കേരളാ ഗവര്ണ്മെന്റ് കാണിച്ചത്. അതു ശ്ളാഹിക്കപ്പെടേണ്ടത് തന്നെ. ഇന്ത്യയിലെ മറ്റു സര്‍ക്കാറുകള്‍ക്ക് ഇതൊരു വഴികാട്ടിയായിത്തീരും എന്ന് പ്രതീക്ഷിക്കാം.
സര്‍വവിജ്ഞാനകോശം online edition പബ്ലിക് ഡൊമൈനിലല്ല, മറിച്ച് വിക്കിപീഡിയ ഉപയോഗിക്കുന്ന അതേ അനുമതി പത്രമായ GNU GFDL ആണുപയോഗിക്കുന്നത്.
- വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്തു എന്നൊക്കെ പറഞ്ഞുവെന്കിലും മലയാളം
വിക്കിപീഡിയ പ്രവര്‍ത്തകരെ ആരേയും ഇതുവരെ ബന്ധപ്പെട്ട് അവരുടെ അഭിപ്രായം അറിയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭാവന ചെയ്യുമ്പോള്‍ വിക്കികമ്മ്യൂണിറ്റിയുടെ അഭിപ്രായം എന്താണെന്നു തീര്‍ച്ചയായും സര്‍ക്കാരിനു തിരക്കാമായിരുന്നു.
ശരിയാണ്, ഒരു പക്ഷെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പരിമികളാവാം ഇതിനു കാരണം. യാതോരു ചര്ച്ചകളുമില്ലങ്കിക്കുടി സര്‍വ്വവിജ്ഞാനകോശം online ല്‍നിന്നും ലേഖനങ്ങള്‍ എടുക്കാന്‍ ആര്‍ക്കും പൂര്ണ്ണസ്വാതന്ത്ര്യമുണ്ടല്ലോ? പിന്നെ, വിക്കീപീഡിയ പ്രവര്‍ത്തകര്‍ക്ക് SIEP (www.sarvavijnanakosam.gov.in)ഡയറക്ടര്‍ക്ക് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് എങ്ങിനെ യോജിച്ച് മുന്നോട്ട്പോകാം എന്ന് ഒരു കത്തയച്ചാല്‍ നന്നായിരിക്കും. സര്‍വ്വവിജ്ഞാനകോശവും വിക്കിപീഡിയയും സഹകരിച്ച് മുന്നോട്ട് പോയാലതിന്റെ ഗുണം കേരള സമുഹത്തിനാണ്.
- മലയാളം വിക്കിപീഡിയ ഇത്രയൊക്കെ വളര്‍ന്ന സ്ഥിതിക്ക് കണ്ടെന്റ് സംഭാവന
ചെയ്യുന്നതിലും അധികം സഹായം വേണ്ടത് വിക്കിയെ ജനങ്ങളിലേക്കു എത്തിക്കുന്നതിനാണു. ഇപ്പോള്‍ വിക്കിപ്രവര്ത്തകര് വിക്കിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒന്നു ഒത്തുകൂടണമെന്കില് തന്നെ വിക്കിപ്രവര്‍ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍ പൊടിയുന്ന അവസ്ഥയാണു. കഴിഞ്ഞ ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും പോക്കറ്റ് കാലിയാക്കി. പാര്‍ട്ടി സമ്മേളനം ആണെന്കില് സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി നടക്കും. എന്നാല്‍ ഭാവി തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു പരിപാടിക്കു സ്പോണ്‍സര്‍ഷിപ്പ് ചോദിച്ചാല്‍ വിക്കിപ്രവര്ത്തകരെ ഓടിക്കും. അതിനാല്‍ മലയാളം വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ സര്‍ക്കാറിന്റെ സഹായം വേണ്ടൂ. അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള വഴികള്‍ തുറന്നു തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി മിഷ്യനും ഒക്കെ ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി സംരമ്ഭങ്ങളെ സഹായിക്കാന്‍ പറ്റും.
തീര്‍ച്ചയായും പരിഗണിക്കേണ്ട വിഷയമാണിത്. ഇതുവരെ ഇത്തരം ഒരു പരിപാടിക്ക് Kerala State IT Mission ന്റെ സ്പോണ്‍സര്‍ഷിപ്പ് വിക്കിപീഡിയ കമ്മ്യുണിറ്റി ആവശ്യപ്പെട്ടിട്ടുണ്ടോ? എനിക്ക് തോന്നുന്നത് ആവശ്യപ്പെട്ടാല്‍ അവര്‍ സഹായിക്കാന്‍ തയ്യാറായേക്കും എന്നാണ്.
ഡിസംബറിലെ http://fsfs.in കോണ്‍ഫറന്‍സില്‍ വിക്കിപീഡിയ കമ്മ്യുണിറ്റിക്ക് അവരുടെ പ്രവര്‍ത്തനവും പരിപാടികളും വിശദീകരിക്കാന്‍ തീര്‍ച്ചയായും അവസമുണ്ട്. contact@fsfs.in ലേക്കോ, http://fsfs.in/cgi-bin/mailman/listinfo/fsfs-discuss mailinglist ലേക്കോ ഒരു കത്തയച്ചാല്‍ മതി.
- ഏറ്റവും അവസാനം പ്രധാനമായത്. സര്‍ക്കാര്‍ മലയാളം വിക്കികമ്മ്യൂണിറ്റിയോട്
ചോദിക്കാതെ തന്നെ സര്‍വ്വവിജ്ഞാനകോശത്തിലെ കണ്ടെന്റ് സര്‍ക്കാര്‍ സംഭാവന ചെയ്ത സ്ഥിതിക്ക് അതു ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താം എന്നു നമുക്ക് നോക്കാം ചിത്രങ്ങളുടേയും കണ്ടെറ്റിന്റേയും ലൈസന്‍സിന്റെ കാര്യങ്ങള്‍ നിര്വചിച്ചിട്ടില്ലെന്കിലും അതു താമസിയാതെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം. ചുരുങ്ങിയ പക്ഷം കണ്ടെന്റ് എന്കിലും വലിയ പ്രശ്നമില്ലാതെ സ്വതന്ത്രമാകും.
ചിത്രങ്ങളുടെ licence മറ്റോന്നാകാന് വഴിയില്ല. data entry ചെയ്യുന്നവര്‍ക്ക് വ്യക്തമായ നിര്ദ്ദേശമില്ലാത്തതുകൊണ്ടായിരിക്കും license information ചേര്‍ക്കാത്തത്. ഇത് siep യുടെ ശ്രദ്ധയില്‍പെടുത്താം.
ചുരുക്കത്തില്‍ മലയാളം വിക്കിപീഡിയയിലേക്ക്, സര്‍വ്വവിജ്ഞാനകോശത്തിലെ ലേഖനങ്നള് അതേ പോലെ കോപ്പി പേസ്റ്റ് ചെയ്യുന്നത് മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് പ്രായോഗികമല്ല. സര്‍ക്കാര്‍ സംഭാവ ചെയ്താവും സര്‍ക്കാര്‍ വിചാരിക്കുന്ന രൂപത്തിലായിരിക്കില്ല വിക്കിപീഡിയ സര്‍വ്വവിജ്ഞാനകോശലേഖനങ്ങള്‍ ഉപയോഗിക്കാന്‍ പോകുന്നത്.
സര്‍വ്വവിജ്ഞാനകോശം സ്വതന്ത്രമാക്കിയവര്ക്കും ഇതുതന്നെയാണാഗ്രഹം. അറിവ് static ആയിരിക്കുകയല്ല വേണ്ടത്, മറിച്ച് സ്വതന്ത്രമായി എല്ലാരുടേയും പങ്കാളിത്തത്തോടെ വളരാനുള്ള അവസരമാണ് വേണ്ടത്.
ആശംസകളോടെ,
വിമല്‍
2008/11/16 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
സര്‍വ്വവിജ്ഞാനകോശത്തിന്റെ ഒണ്‍ലൈന്‍ ഏഡിഷന് സ്വതന്ത്രമാണെന്നാണ് (GFDL) അവരുടെ സൈറ്റിലെ ലൈസന്‍സ് കാണിക്കുന്നത്. ഇത് അബദ്ധത്തില്‍ വന്നതാണോ എന്ന സംശയം മുന്‍പ് വെബ്മാസ്റ്ററൊട് ചോദിച്ചപ്പോള്‍ അല്ല, ഇത് സര്‍ക്കാര്‍ പോളിസിയാണ് എന്ന അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരുന്നത്. എങ്കിലും ഇതിന്റെ പുസ്തക രൂപം സ്വതന്ത്രമല്ല! ഇത് രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധ്യമല്ല, GFDL ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നവയുടെ ലൈസസ് ഓണ്‍ലൈന്‍ ഏഡിഷനും അച്ചടി പ്രസിദ്ധീകരണത്തിനും ഒരു പോലെ ബാധകമാണ്, അവലംബം എവിടെ? ചിത്രങ്ങളുടെ ലൈസന്‍സ് എന്ത്?.... തുടങ്ങിയ സംശയങ്ങള്‍ ബാക്കി വന്നതിനാല്‍ അന്ന് ആരും മിനക്കെടാന്‍ നിന്നില്ല. ഇനിയിപ്പോ ഔദ്യോഗികമായി ഒരു പ്രഖ്യാപനം വന്നാല്‍ വളരെ നല്ലത്
2008/11/16 Jyothis E jyothis.e@gmail.com
സര്‍ക്കാര്‍ കാര്യമായി അങ്ങനെ ഒരു തീരുമാനമെടുക്കുണ്ടെങ്കില് നല്ല കാര്യം. പക്ഷേ പ്രാവര്ത്തികമാക്കുന്നതെങ്ങനെയാണെന്നതാണ് കാണേണ്ടത്.
2008/11/16 Anoop anoop.ind@gmail.com
ഇന്നു ഇന്റര്‍നെറ്റില്‍ കുറെ ഗൂഗിളിയപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്. മലയാളം സര്‍വ്വ വിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയക്കു നല്കാന് സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടത്രേ! മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടുണ്ടോ? ബ്യൂറോക്രാറ്റുകള്ക്കെങ്കിലും... മൈക്ക് കാണുമ്പോളുള്ള 'ബേബിയുടെ' ഗീര്‍വാണം മാത്രമായി ഇതിനെ കരുതാം അല്ലേ?
ഒരു സംശയം കൂടെ ഉള്ളത് ഏതാണീ മലയാളം സര്‍വ്വ വിജ്ഞാനകോശം എന്നതാണ്? അവരുടെ ഓണ്‍ലൈന്‍ എഡീഷനോ അല്ല പുസ്തകരൂപമോ? ഏതായാലും പകര്പ്പവകാശപ്രശ്നങ്ങളും ഉണ്ടാകുമല്ലോ?....
കൊച്ചി: മനുഷ്യസമൂഹത്തിന്റെ വിജ്ഞാനം സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അതിനെ കുത്തകവല്‍ക്കരിക്കാന്‍ അവസരം നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. ............. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് ഒരു ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്റ്റ്വെയര് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലയാളം വിശ്വവിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്ക്കു നല്കാന് സാംസ്കാരിക വകുപ്പു തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി ബേബി അറിയിച്ചു. .................
മുഴുവന്‍ വാര്‍ത്ത ഇവിടെ : http://mangalam.com/index.php?page=detail&nid=94297
-- Free Software, Free Society സ്വതന്ത്ര സോഫ്റ്റ്വെയര്, സ്വതന്ത്ര സമൂഹം http://fsfs.in