ആഹാ, പുലികളുള്ളപ്പോ പൂച്ചയ്ക്കു മണികെട്ടുന്ന കാര്യത്തിൽ ഇനി പേടിയില്ല.
2009/9/27 V K Adarsh adarshpillai@gmail.com
സ്കൂള്‍ ഐ.ടി പാഠപുസ്തകം തയാറാക്കുന്ന സമിതിയില്‍ ഞാന്‍ അംഗമാണ്. 9,10 ക്ലാസുകളില്‍ വിക്കിപ്പിഡിയ ഒരു അധ്യായമാക്കാനുള്ള എല്ലാ സജ്ജീകരണവും ആയി. പിന്നെ ഈ പദ്ധതി നമുക്ക് ഒരു കര്ട്ടന് റൈയ്സര്‍ ആക്കിയെടുക്കാം. ആരെങ്കിലും ഒരാള്‍ കൂടി തയാറായാല്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍, ഐ.ടി അറ്റ് സ്കൂള്‍, വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍ പോകാന്‍ ഞാന്‍ സഹായിക്കാം, ഒപ്പം വേണമെങ്കില്‍ കൂടാം
2009/9/27 kevin & siji kevinsiji@gmail.com
2009/9/26 സുനിൽ vssun9@gmail.com
എല്ലാ വിദ്യാലയങ്ങളേയും വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം ഉണ്ടോ? പ്രവർത്തനപരിചയം, കലാകായികരംഗത്തെ നേട്ടങ്ങൾ തുടങ്ങി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവ മാത്രം മതിയില്ലേ?
2009/9/26 AKBARALI CHARANKAV sirajnewswdr@gmail.com
Ithu sambandhichu Oru project aadhyam it@schol nu Nalkukayanu Aadhyam vendathennanu Ente Abhiprayam
എന്റെ ഒരു എളിയ ആശയം പറയാം.
സ്ക്കൂൾ ചരിത്രം എഴുതുന്നതിലേയ്ക്കാവരുതു് വിദ്യാർത്ഥികൾ വിക്കിയിലേയ്ക്കു വരേണ്ടതു്. അതിനു് പലേ പരിമിതികളുമുണ്ടു്. അക്കമിട്ടു പറയാം
- ഒരു സ്ക്കൂളിലെ അനേകം വിദ്യാർത്ഥികൾ ഒരേ വിഷയമോ താളോ കൈകാര്യം ചെയ്യേണ്ടി
വരുമ്പോൾ, അവിടെ ഭൂരിപക്ഷം പേരും പിൻതള്ളിപ്പോകും. 2. കൂടാതെ സ്ക്കൂളുകളുമായി ബന്ധപ്പെട്ട കഥകൾ പലപ്പോഴും റഫറൻസുകളില്ലാത്ത പത്രവാർത്തകൾ പോലെ വിക്കിനയങ്ങൾക്കു് പുറത്തു് നില്ക്കുന്നവയായി മാറും. പലതും ചോദ്യം ചെയ്യപ്പെടലുകളും നീക്കംചെയ്യലുകളും നേരിടുവാനും തർക്കങ്ങൾക്കും വഴിവെയ്ക്കും. 3. സ്ക്കൂൾ ചരിത്രം പലപ്പോഴും ഒരു അക്കാദമികവിഷയമല്ല. ഒരു ചെറിയ പ്രോജക്റ്റ് എന്ന നിലയിൽ അല്പം താല്പര്യം അദ്ധ്യാപകർക്കു തോന്നിയേക്കാമെങ്കിലും, അതു വളരെ വേഗം ആവിയായി പോകുന്ന ഒരു താല്പര്യമാണു്, കാരണം അതു് ഒരിയ്ക്കലും കുട്ടികളുടെ സിലബസ്സുമായി ബന്ധമില്ലാത്തതാണു്. 4. നാം ലക്ഷ്യം വെയ്ക്കുന്ന തരങ്ങളിലെ മുഖ്യാദ്ധ്യാപകർക്കു് എല്ലാവർക്കും ഈ സംരംഭവുമായി കാര്യമായ ബന്ധം വരില്ല. കാരണം, എല്ലാ അദ്ധ്യാപകർക്കും സ്ക്കൂൾ ചരിത്രം കാര്യമായി അറിവുണ്ടാവുകയില്ല. അതിനാൽ ഗവേഷണം നടത്തുവാനും കുട്ടികളെ സഹായിയ്ക്കുവാനും ഒരാൾ മതിയാകും എന്നു് തീരുമാനിയ്ക്കപ്പെടുവാനാണു് സ്ക്കൂളിലെ ഇന്നത്തെ അവസ്ഥ വെച്ചു് സാധ്യത. 5. ഇതു് പാഠ്യപദ്ധതിയുടെ ഒരു ഭാഗമാകുന്നില്ലെങ്കിൽ, പല സ്ക്കൂളുകളും ഈ നിർദ്ദേശം വകവെയ്ക്കുക പോലുമില്ല. 6. ഇതു് ചെയ്യാൻ തയ്യാറാവുന്ന സ്ക്കൂളുകൾ പോലും വരും വർഷങ്ങളിൽ സ്ക്കൂളിനു പുതിയ ചരിത്രം സൃഷ്ടിയ്ക്കുവാൻ വലിയ സ്ക്കോപ്പില്ലാത്തതിനാലും മറ്റു പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തേണ്ടതിനാലും ഇതിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യും.
ചുരുക്കത്തിൽ ഒരു വർഷത്തേയ്ക്കു മാത്രം സ്ക്കോപ്പുള്ളതും എന്നാൽ വിക്കിയെ ഗുണപരമായി യാതൊരു വിധത്തിലും മുന്നോട്ടു നയിയ്ക്കുവാൻ സാധ്യതയില്ലാത്തതുമായ ഒന്നായി ഈ ആശയം തകർന്നു പോകും.
അങ്ങിനെ സംഭവിയ്ക്കാതിരിയ്ക്കുവാനായി എനിയ്ക്കു തോന്നിയ ചില ആശയങ്ങൾ പറയാം.
- വിക്കി പ്രബന്ധമെഴുത്തു് ഒരു നിർബന്ധിത ഇന്റേണൽ പ്രോജക്റ്റായി
നിജപ്പെടുത്തുക. 2. ഓരോ വിദ്യാർത്ഥിയും പ്രത്യേകമായി ഒരു ലേഖനം എഴുതുകയോ എഡിറ്റ് ചെയ്യുകയോ വേണം. 3. സ്ക്കൂൾ ചരിത്രവും എഴുതാം, എന്നാൽ എല്ലാവരും അതാവരുതു് എഴുതേണ്ടതു്, സിലബസ്സുമായി ബന്ധപ്പെട്ട ഏതു കാര്യവും സ്ക്കൂൾ ഗ്രന്ഥശാലയുടേയും സമീപത്തുള്ള ഗ്രന്ഥശാലകളുടേയും സഹായത്തോടെ എഴുതാം. എട്ടാം ക്ലാസ്സിലെ ബയോളജി പാഠത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു തവളയെ കുറിച്ചും, ഒമ്പതാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിൽ വരുന്ന അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ചും പത്താം ക്ലാസ്സിലെ കണക്കുപാഠത്തിൽ വരുന്ന പൈത്തഗോറസ് തിയറത്തെക്കുറിച്ചും എല്ലാം എഴുതാം. വികസിപ്പിയ്ക്കാം. 4. കുട്ടികൾ എഴുതിയ ലേഖനത്തിനെ സാധാരണ ഉത്തരക്കടലാസു പോലെയായിരിയ്ക്കരുതു് അദ്ധ്യാപകർ വിലയിരുത്തേണ്ടതു്. അതിനു പുതിയ മാനദണ്ഡങ്ങൾ നിശ്ചയിയ്ക്കണം. അതിൻ പ്രകാരമായിരിയ്ക്കണം വിക്കിപ്രോജക്റ്റിനുള്ള മാർക്കു് നല്കേണ്ടതു്. 4.1 പുതിയ ലേഖനമാണെങ്കിൽ, അതിൽ എത്രമാത്രം സത്യസന്ധമായി, എത്രമാത്രം ക്രമീകൃതമായി കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നോക്കണം. 4.2 എത്രമാത്രം റഫറൻസ് പ്രവർത്തനം നടത്തിയിട്ടാണു് ലേഖനം തയ്യാറാക്കിയിരിയ്ക്കുന്നതെന്നു് നോക്കണം. (ഓരോ ലേഖനവും തയ്യാറാക്കുന്നതിനു വേണ്ടി എവിടെ നിന്നാണു് റഫർ ചെയ്തതു്, ആ ഉറവിടവും വിദ്യാർത്ഥികൾ എഴുതിയിരിയ്ക്കണം. പുസ്തകത്തിന്റെ പേരു്, പേജുനമ്പർ, അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കി തുടങ്ങിയവ) 4.3 നിലവിലുള്ള ലേഖനങ്ങൾ എഡിറ്റു ചെയ്യുകയാണുണ്ടായതെങ്കിൽ, പഴയ പതിപ്പും പുതുക്കിയ പതിപ്പും തമ്മിൽ ഒത്തുനോക്കി, എത്രമാത്രം ലേഖനത്തെ വിപുലപ്പെടുത്തുവാനും കുറ്റമറ്റതാക്കുവാനും കഴിഞ്ഞുണ്ടു് എന്നു നോക്കണം. അങ്ങിനെ ചെയ്യുവാൻ കഴിയുമെന്നു് ഉറപ്പുള്ള കുറ്റി ലേഖനങ്ങൾ മാത്രമേ വിദ്യാർത്ഥികൾ എഡിറ്റിനു വേണ്ടി തിരഞ്ഞെടുക്കാവൂ. 5. ഇത്തരത്തിലാണെങ്കിൽ, ഏതുകാലത്തെ സിലബസ്സുമായും വളരെ ആഴത്തിൽ ഇഴുകിച്ചേരുവാൻ വിക്കിക്കു (വിക്കിപ്രോജക്റ്റ് വർക്കിനു) കഴിയും. അതിനാൽ തന്നെ ഇതു് വിദ്യാലയങ്ങളിലെ ഒരു പ്രധാന പ്രവർത്തനമേഖലയായി മാറുകയും ചെയ്യും. അതിനുള്ള കാരണങ്ങൾ. 5.1 ആദ്യം ഏതു വിഷയത്തെ കുറിച്ചാണു് എഴുതേണ്ടതു് എന്നു് തീരുമാനിയ്ക്കുവാൻ വിദ്യാർത്ഥികൾ വിക്കിയിൽ തന്നെ വന്നു പരിശോധിയ്ക്കണം. അവർ ഉദ്ദേശിയ്ക്കുന്ന ലേഖനം വിക്കിയിലുണ്ടോ, അതിനു വിപുലീകരണസാധ്യതയുണ്ടോ എന്നെല്ലാം. അങ്ങിനെ ഏതാനും വിക്കിപരതലുകൾക്കു ശേഷമാണു് അവർ തങ്ങളുടെ ലേഖനം തീരുമാനിയ്ക്കുക. അപ്പോൾ തന്നെ വിക്കിയിൽ ലഭ്യമായ അറിവുകളുടെ ഒരു ഏകദേശ ധാരണ അവർക്കു ലഭിയ്ക്കും. 5.2 കഴിഞ്ഞ അദ്ധ്യയനവർഷം വിദ്യാർത്ഥികൾ തയ്യാറാക്കിയ ലേഖനങ്ങൾ പുതിയ വിദ്യാർത്ഥികൾക്കു് വഴികാട്ടിയായി അദ്ധ്യാപകർ ചൂണ്ടിക്കാണിച്ചു കൊടുക്കണം. അതിൽ തിരുത്തലുകൾ വരുത്തുവാനും കൂടുതൽ വിപുലീകരിയ്ക്കുവാനും പ്രോത്സാഹിപ്പിയ്ക്കണം. അങ്ങിനെ വിക്കിയുടെ ശരിയായ ജ്വരം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ സാധിയ്ക്കും. 5.3 ഇപ്രകാരം വിക്കിയുമായി ഇടപഴകുന്നതിലൂടെ, ലേഖനമെഴുതുവാൻ മാത്രമല്ല, മറ്റു പ്രോജക്റ്റുകൾക്കും വിക്കിയുടെ സഹായം വിദ്യാത്ഥികൾ താനെ ഉപയോഗിയ്ക്കും. 6. കുട്ടികൾ തിരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ചു്, ആ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ ഗൈഡായി പ്രവർത്തിയ്ക്കണം. തെറ്റുകൾ തിരുത്തുവാനും റഫറൻസുകൾ കണ്ടെത്തിക്കൊടുക്കുവാനും എല്ലാമായി അദ്ധ്യാപകർക്കും ഇതിൽ ഗുണനിയന്ത്രണപരമായ ഒരു പങ്കു് വഹിയ്ക്കുവാനുണ്ടു്.
ഇതെല്ലാം എങ്ങിനെ പ്രവർത്തികമാക്കാം?
പൂച്ചയ്ക്കാരു മണികെട്ടും എന്ന പോലൊരു ചോദ്യമായിട്ടാണു് എനിയ്ക്കിതു തോന്നുന്നതു്. കാരണം, എനിയ്ക്കിതെല്ലാം ചിന്തിയ്ക്കാമെന്നല്ലാതെ നടപ്പാക്കുവാനുള്ള അധികാരശേഷിയില്ല.
- അക്ബർ അലി പറഞ്ഞതു പോലെ ഐടി@സ്ക്കൂൾ നല്ലൊരു വഴിയാണു്.
- വിദ്യാഭ്യാസ മന്ത്രി ബേബിയെ കണ്ടു് കാര്യങ്ങൾ ബോധിപ്പിച്ചു് സിലബസ്സിൽ
ചേർക്കുന്നതാണു് ഏറ്റവും ഫലവത്തായ വഴി. 3. സിലബസ് കമ്മറ്റി വഴിയും ശ്രമിയ്ക്കാം.
പക്ഷേ പൂച്ചയ്ക്കാരു് മണികെട്ടും?
-- Kevin Siji
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sincerely yours
V K Adarsh __ Off: Lecturer,Younus college of Engg & Technology,Kollam-10,Kerala http://blogbhoomi.blogspot.com +++++ Environment friendly Request: "Please consider your environmental responsibility and don't print this e-mail unless you really need to" Save Paper; Save Trees
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l