On Sunday 10 November 2013 07:59 AM, Sebin Jacob wrote:
മേലാല്‍ എന്ന ഭീഷണിയുടെ സ്വരം എന്റെയടുത്തെടുക്കേണ്ട. അതു പറയാന്‍ പ്രവീണ്‍പി വേറെ ആളെ നോക്കിയാല്‍ മതി.
ഒരു ഉപയോക്താവിനെ തത്കാലത്തേക്കെങ്കിലും നിശബ്ദനാക്കുക / നിശബ്ദയാക്കുക എന്നതാണ് അത്തരം അക്ഷേപങ്ങളുടെ ഉദ്ദേശം (ഇവിടെ അത് സാധിക്കുകയും ചെയ്തു) എന്നിരിക്കെ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ആക്ഷേപങ്ങൾ തള്ളിക്കേറ്റുന്നതു കാണുമ്പോൾ മേലാൽ എന്നു തന്നെ പ്രയോഗിക്കേണ്ടി വരും സെബിൻ. മനസ്സിലായില്ലെങ്കിൽ ഒന്നൂടെ പറയട്ടെ.
"വ്യക്ത്യധിക്ഷേപങ്ങൾ മേലാൽ വിക്കിമീഡിയ ലിസ്റ്റുകളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ"
വെളിപാടുണ്ടാവുന്നതിനു് അവിടുത്തെ മുഖദാവില്‍ വന്നു് കണ്ടു് സമയം കുറിപ്പിക്കണം എന്നറിയില്ലായിരുന്നു. ദീപു ജി നായര്‍ പുറകേ നടന്നു് ചൊറിയുന്നതുകൊണ്ടുതന്നെയാണു് ആ ഭാഷ.
സുജിത്ത് / മറ്റാരോ ഈ ലിസ്റ്റിൽ തന്നെ ഷെയർ ചെയ്തതന്നിരിക്കുന്ന വിവിധയിടങ്ങളിലെ കുറിപ്പുകൾ പരിശോധിച്ചിട്ടും ലിസ്റ്റിനു പുറത്തൊരിടത്ത് മാത്രമാണ് ഞാൻ ദീപുവിന്റെ പേര് കണ്ടത്. സെബിൻ എന്തുകൊണ്ടോ, 'ഇപ്പോൾ' എങ്ങനെയൊരു വിഷയവും പൊടിതട്ടിയെടുത്ത് വന്ന് വിക്കിമീഡിയരെ പുറകേ നടന്ന് ആക്ഷേപിക്കുന്നത് അപ്പോഴെങ്ങനെയാണ് വിവരിക്കേണ്ടത്. അതോ അത്തരം ആക്ഷേപങ്ങൾക്ക് ആരും മറുപടിയിടരുത് എന്നാണോ വാദം?
പുറകേനടന്നു ചൊറിഞ്ഞാല്‍ ആ ഭാഷ ഇനിയും വരും. ആര്‍ക്കു് എവിടെ ഉത്തരംമുട്ടിയെന്നാണു്? പ്രവീണാണോ അക്കാര്യം നിശ്ചയിക്കുന്നതു്? മെയിലിങ് ലിസ്റ്റിനു പുറത്തും ലോകമുണ്ടെന്നു് വിസ്മരിക്കരുതു്. എനിക്കു് പറയാനുള്ളതു് പറയാന്‍ ലിസ്റ്റ് വേണമെന്നില്ല.
വ്യക്ത്യധിക്ഷേപങ്ങൾക്ക് കൈയിലുള്ള അത്തരം മറ്റ് ലോകങ്ങൾ ഉപയോഗിക്കുന്നതാവും ഉചിതം എന്നെന്റെ അഭിപ്രായം. ഈ ലിസ്റ്റ് വിക്കിമീഡിയ പദ്ധതികൾ എപ്രകാരം മെച്ചപ്പെടുത്താം എന്ന് ചർച്ച ചെയ്യാനുള്ളതാണ്.