ഇവിടെ http://www.mediafire.com/?lum0iauh1eh8c21 നിന്നും ഡൗൺലോഡ് ചെയ്ത DroidSansFallback.ttf എന്നൊരു ഫോണ്ടാണ് ഞാനുപയോഗിക്കുന്നത്.
2012/1/22 സുനിൽ (Sunil) vssun9@gmail.com
{{കൊള്ളാം}} ഫോണ്ടേതാണ്. ര ഉള്ള കൂട്ടക്ഷരങ്ങളൊഴികെ നന്നായി കാണുന്നുമുണ്ട്.
2012/1/22 Anoop anoop.ind@gmail.com
സുഹൃത്തുക്കളേ,
വിക്കിമീഡിയ ഫൗണ്ടേഷൻ ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ വഴി വിക്കിപീഡിയ ഉപയോഗിക്കുന്നതിനായി ഒരു അപ്ലിക്കേഷൻ നിർമ്മിച്ചിട്ടുണ്ട്. വിക്കിപീഡിയ എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷനിൽ മലയാളമടക്കം ഒട്ടു മിക്ക ഭാഷകളിലെയും വിക്കിപീഡിയ ആക്സസ് ചെയ്യാം.
ആൻഡ്രോയ്ഡ് മാർക്കറ്റിൽ വിക്കിപീഡിയhttps://market.android.com/details?id=org.wikipediaഎന്ന കണ്ണിയിൽ നിന്ന് ഈ അപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാവുന്ന ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. അതിലെ ഭാഷ മലയാളമാക്കുന്നതിനു് സെറ്റിംഗ്സിൽ പോയി Language എന്നതിൽ മലയാളം തെരഞ്ഞെടുത്താൽ മതി.( നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ മലയാളം വായിക്കുവാൻ സാധിക്കുമെങ്കിൽ മാത്രമേ ഈ അപ്ലിക്കേഷൻ വഴിയും മലയാളം വായിക്കാൻ സാധിക്കുകയുള്ളൂ. )
എന്റെ മൊബൈലിൽ മലയാളം വിക്കിപീഡിയ പ്രവർത്തിപ്പിച്ചിരിക്കുന്നതിന്റെ സ്ക്രീൻഷോട്ട് ഇവിടെ http://twitpic.com/8aeyo2/full ലഭ്യമാണ്.
എല്ലാവരോടും ഈ അപ്ലിക്കേഷൻ ഉപയോഗിച്ചു നോക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ ഫൗണ്ടേഷൻ മൊബൈൽ ടീമിനെ അറിയിക്കുവാനും താൽപര്യപ്പെടുന്നു.യു.ആർ.എൽ. : http://meta.wikimedia.org/wiki/Mobile_Projects/WikipediaMobileAndroidFeedbac...
ശ്രദ്ധിക്കുക: ആൻഡ്രോയ്ഡ് അല്ലാത്ത മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് http://ml.m.wikipedia.org/ എന്ന വിലാസം വഴി മലയാളം വിക്കിപീഡിയ എടുക്കാൻ സാധിക്കാവുന്നതാണ്.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l