സുഹൃത്തുക്കളേ,
മലയാളം വിക്കിമീഡിയ സമൂഹവും കേരളസംസ്ഥാന ഐ.ടി@സ്കൂളും ചേർന്ന ഒരു പദ്ധതി നടപ്പാക്കുന്നു എന്നറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
വിക്കിമീഡിയരും ഐ.റ്റി@സ്കൂൾ ഡയറക്ടറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി ഒരു പൈലറ്റ് പ്രോജക്റ്റ് ( ഇതിനോടു കൂടി അറ്റാച്ച് ചെയ്തിരിക്കുന്നു.) സമർപ്പിക്കുകയും അത് നടത്തുന്നതിന് അനുമതി കിട്ടിയിരിക്കുകയുമാണ്.
അതിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം 03-07-2012 ബുധനാഴ്ച രണ്ട് മണിക്ക് അഞ്ചൽ വെസ്റ്റ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഐ.റ്റി@സ്കൂൾ ഡയറക്ടർ ശ്രീ അബ്ദുൾ നാസർ കൈപ്പഞ്ചേരി നിർവ്വഹിക്കുന്നു.
ഈ പദ്ധതിയിൽ ഒരു സഹായമാകുവാൻ എല്ലാ വിക്കിപീഡിയരും ശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു....
എന്ന് സസ്നേഹം, *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*