ഗൂഗിൾ വിക്കിപീഡിയ പ്രൊജക്ടിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പെയ്ഡ് ട്രാന്സ്ലേഷന് ഒട്ടും രഹസ്യ സ്വഭാവമുള്ളതായിരുന്നില്ല. ഗൂഗിള്‍ മെഷീന് ട്രാന്സ്ലേഷന് സോഫ്ട്വെയര് പരിശോധിച്ചറിയാനായി ഗൂഗിളും, ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി വിക്കിമീഡിയ ഫൗണ്ടേഷനും ഉഭയകക്ഷി സമ്മതപ്രകാരം തുടങ്ങി വച്ച പദ്ധതിയുടെ ഭാഗമായി, ട്രാന്സ്ലേഷന് ചെയ്തു കിട്ടുന്ന ലേഖനങ്ങള്‍ മേല്‍പ്പറഞ്ഞ പദ്ധതിയുടെ വിവരങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് തന്നെയാണ് അപ് ലോഡ് ചെയ്തിരുന്നതും.
ഈ ചര്‍ച്ച ചൂടുപിടിച്ചപ്പോഴാണ് ഞാന്‍ തര്‍ജ്ജമ ചെയ്തു കൊടുത്ത ലേഖനം ആരുടെ പേരിലാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കാന്‍ തോന്നിയത്. ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ മുഴുവന്‍ കാര്യങ്ങളും പരാമര്‍ശിച്ചു കൊണ്ടു തന്നെയാണ് അത്തരം ലേഖനങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായി.
"Translated from http://en.wikipedia.org/wiki/Hysterectomy (revision: 349281997) using http://translate.google.com/toolkit with about 92% human translations."
പുതിയ ട്രാന്സ്ലേഷന് ടൂള്‍ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്തതില്‍ വെറും 8 ശതമാനം തര്‍ജ്ജമ മാത്രമേ ട്രാന്സ്ലേഷന് ടൂള്‍ ചെയ്തിട്ടുള്ളൂ എന്ന വസ്തുത പോലും മറച്ചുവെച്ചിട്ടില്ല.
വിക്കിമീഡിയ ഫൗണ്ടേഷന് ആര്‍ക്കും പ്രതിഫലം കൊടുത്തിട്ടില്ലെന്നു മാത്രമല്ല, ഈ പദ്ധതി കൂടുതല്‍ തലവേദന ഉണ്ടാക്കുമെന്ന് ബോധ്യമായതോടെ സംരംഭം ഉപേക്ഷിക്കുകയും ചെയ്തുവെന്നു വേണം കരുതാന്‍.
-ഇരുമൊഴി
2013/5/21 manoj k manojkmohanme03107@gmail.com
ഒരു കൂട്ടം പുതിയ ആളുകളുള്ള സദസില്‍ വിക്കിപീഡിയ സന്നദ്ധപ്രവര്ത്തനമാണെന്ന് പറഞ്ഞ് ശിബിരം നയിച്ച് അവസാനം ഒരു കക്ഷി വന്ന് വിക്കിപീഡിയ എഡിറ്റ് ചെയ്ത് എങ്ങനെ പണമുണ്ടാക്കാമെന്ന് പറഞ്ഞ് തുടങ്ങുമ്പോള്‍ ആ ശിബിരം എത്രത്തോളം വിജയകമരായിരിക്കുമെന്ന് ഊഹിക്കാമല്ലോ. മറുപടിയൊക്കെ അവര്‍ ആ സമയത്ത് സദസില്‍ വച്ച് തന്നെ കൊടുത്തിട്ടുണ്ട്.
പുതിയ ഒരു സദസിനു മുമ്പില്‍ വിക്കിപീഡിയ സന്നദ്ധപ്രവര്ത്തനമാണെന്ന് പറയുന്ന കാര്യത്തിന്റെ ക്രഡിബിളിറ്റി ഒറ്റ നിമിഷം കൊണ്ട് ഉദ്ദ്യേശ്യലക്ഷങ്ങളേ ചോര്‍ത്തുന്ന ഒരു ഇടപെടലാണിത്.(ഈ സ്ഥാനത്ത് അനൂപനാണെങ്കില് എത്രത്തോളം പ്രതികരിക്കാന്‍ സാധിക്കുമെന്ന് ചുമ്മാ ആലോചിച്ച് നോക്കുക )
ഇത് ഇതിനെതിരെ പ്രതികരിക്കാനുള്ള ഒരു നല്ലൊരു അവസരമായി എനിക്ക് തോന്നി. ഞാനതുകൊണ്ടാണ് ഇത്രയും താല്പര്യമെടുത്തത് ചര്‍ച്ചയ്ക്കിട്ടത്. നന്ദി.
2013/5/21 Anoop Narayanan anoop.ind@gmail.com
2013/5/21 manoj k manojkmohanme03107@gmail.com
കൊല്ലത്തെ വിക്കിപീഡിയ പഠനശിബിര വേദിയില്‍ ഈ ചങ്ങാതിയുണ്ടാക്കിയ സീനുകള്‍ (അഖിലനും സുഗീഷും ഫുവാദും) പറഞ്ഞത് അനൂപന്‍ കേട്ടില്ലേ ?
ഇതിനു മറുപടി നൽകാൻ അന്നു അവിടെ ഉണ്ടായിരുന്ന ആർക്കും സാധിച്ചില്ലേ? ഇല്ലെങ്കിൽ തെറ്റ് അവരുടേതാണെന്നു ഞാൻ പറയും.
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l