Agree with Sadik on the references.
It will also help a lot if we can get C-DIT malayalam-english dictionary available under GNU GPL.
2008/12/2 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
സുഹൃത്തുക്കളെ,
സര്‍വ്വവിജ്ഞാനകോശം ഓണ്‍ലൈന്‍ http://ml.web4all.in/index.php/Main_Page / അച്ചടിച്ച പതിപ്പ് അവലംബമാക്കുന്നതിനെ പറ്റി പല തരത്തിലുള്ള പ്രതികരണങ്ങളും വന്നിരുന്നു; അതിരിക്കട്ടെ. അതില്‍ നിന്നും അല്പം വ്യത്യസ്ഥമായി സര്‍വവിഞ്ജാനകോശം എഴുതുവാന്‍ സര്‍ക്കാര്‍ അവലംബമാക്കിട്ടുള്ള ആധികാരിക രേഖകള്‍, പുസ്തകങ്ങള്‍, തുടങ്ങിയവ അവലംബമായി ലഭിക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചു കൂടെ?
തിരുവനന്തപുരം കോണ്‍ഫറന്‍സില്‍ ഇതിന്റെ ആവശ്യകതയെ പറ്റി സര്‍ക്കാര്‍ പ്രധിനിധികളെ പറഞ്ഞു മനസിലാക്കി, അവര്‍ അവലംബമാക്കിയ ഗ്രന്ഥങ്ങളെ/രേഖകളെ പറ്റി മനസിലാക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. അതായിരിക്കും കൂടുതല്‍ പ്രബലമായ അവലംബം എന്ന് കരുതുന്നു.
അതു പോലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സൈറ്റിലുള്ള http://www.lsg.kerala.gov.in/htm/inner.asp?ID=1130&intID=5 ഗ്രാമങ്ങളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഭൂപടങ്ങള്‍ തുടങ്ങിയവയെ കുറിച്ചും അന്വേഷിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭൂപടം ലഭിച്ചാല്‍ വളരെ നന്നായിരിക്കും. കൂടാതെ നിയമപരമായി വിക്കിയില്‍ ഉപയോഗിക്കുവാന്‍ തടസ്സമില്ലാത്ത വിവരങ്ങളെ അന്വേഷിക്കുന്നത് പിന്നീട് ഗുണം ചെയ്യുമെന്ന് തോന്നുന്നു. ഉദാ: സര്‍ക്കാര്‍ പുറത്തിറക്കിയ മലയാളം നിഘണ്ടുവും മറ്റും (ആസ്കിയായാലും പ്രശ്നമില്ല) ലഭിക്കുകയാണെങ്കില്‍ നല്ലതല്ലേ?
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l