കഴിഞ്ഞ തവണ ഇതെല്ലാം നടപ്പായത് ക്ലോസ്ഡ് ത്രഡുകളിലൂടെയാണ്. എങ്ങനെയാണ് ഇതിന്റെ കാര്യങ്ങളെന്ന് അതില്പ്പുറത്തുള്ള ഒരാള്‍ക്ക് അറിയില്ല. അതുതന്നെയാണ് ഇതുപോലുള്ള പദ്ധതികള്‍ക്ക് തുടര്‍ച്ചയില്ലാതെ പോകുന്നതെന്ന് വിചാരിക്കുന്നു.
ഇത് വളരെ വളരെ അനാവശ്യവും അസംബന്ധവും ആയ പ്രസ്താവന ആണ്. ഞാനാണ് ആദ്യത്തെ വിക്കിപീഡിയ സിഡിയുടേയും, ആദ്യത്തെ ഗ്രന്ഥശാല സിഡിയുടേയും എല്ലാ വിധ പണികളും ഏകോപ്പിച്ചത്. അതിനാൽ തന്നെ ഈ ആരോപണത്തിനു മറുപടി പറയേണ്ട ബാദ്ധ്യതയും എനിക്കുണ്ട്.
ഇതിൽ വിക്കിപീഡിയ സിഡിയുടെ പദ്ധതിതാളിലുംhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0അതിന്റെ സംവാദം താളിലും https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0ഇത് സംബന്ധിച്ച എല്ലാം ഡോക്കുമെന്റ് ചെയ്തിരിക്കുന്നത് കാണാം. അതിനു പുറമേ ഇതു സംബധിച്ച *വിശദമായ വർക്ക് ഫ്ലോ* എന്റെ ബ്ലൊഗിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നത്http://shijualex.in/creating-malayalam-wikipedia-cd/കാണാം. അതിന്റെ ടെക്നിക്കൽ സംഗതികൾ സന്തൊഷിന്റെ ബ്ലോഗിൽ ഡോക്കുമെന്റ് http://thottingal.in/blog/2010/04/17/mlwikioncd/ചെയ്തിരിക്കുന്നത് കാണാം.
ഇനി ഇതിന്റെ തുടർച്ചയായി 2011-ൽ വന്ന വിക്കി ഗ്രന്ഥശാല സിഡിയുടെ പദ്ധതി താളിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്കുമെന് റ്ചെയ്തിരിക്കുന്നത് ഇവിടെ കാണാംhttps://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0. (വിക്കിപീഡിയ സിഡിയിൽ നിന്ന് അത്ര വ്യത്യസ്ത വർക്ക് ഫ്ലോ ഒന്നും ഇല്ല ഇതിനും) അതിനെ കുറിച്ച് എന്റെ ബ്ലോഗ് പോസ്റ്റ് http://shijualex.in/creating-malayalam-wikisource-cd/ഇവിടെ കാണാം. സാങ്കേതിക വശത്തെ കുറിച്ച് സന്തോഷിന്റെ പോസ്റ്റ് ഇവിടെhttp://thottingal.in/blog/2011/06/11/malayalam-wikisource-offline-version/കാണാം.
ഇതിൽ കൂടുതലൊക്കെ ഡോക്കന്മെന്റ് ചെയ്യാൻ മാത്രം കാര്യങ്ങൾ ഇപ്പൊഴത്തെ എസ് എംസി പരിപാടിയുമായി ബന്ധപ്പെട്ട് ചെയ്ത സിഡിക്ക് ഉണ്ടെങ്കിൽ അതൊക്കെ വിവിധ ഇടങ്ങളിൽ ചെയ്ത് അത് ലഭ്യമാക്കണം.എന്നിട്ട് വിക്കി സിഡി റിലീസ് പ്രളയം ഉണ്ടാക്കാം.
തുടർച്ചകൾ ഇല്ലാതെ പോകുന്നത് ഈ പരിപാടി മെയിലിങ്ങ് ലിസ്റ്റ്/സോഷ്യൽ മീഡിയ ആക്ടിവിസം പോലെ എളുപ്പമല്ലാത്തതു കൊണ്ടാണ്. വ്യത്യസ്ത സ്വഭാവമുള്ള, വ്യത്യസ്ത ബാക്ക് ഗ്രൗണ്ടിൽ നിന്നുള്ള, വ്യത്യസ്ത ആദർശങ്ങൾ വെച്ച് പുലർത്തുന്ന നിരവധി പേരെ ഏകോപിച്ച് കൊണ്ടു പോകാൻ കഴിയണം. പല കാര്യങ്ങൾക്കും വിട്ടു വീഴ്ച ചെയ്യണം. മാത്രമല്ല ഓരോന്ന് ചെയ്യുമ്പോഴും സന്നദ്ധപ്രവർത്തകർക്ക് ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ വേണം. അതൊക്കെ ഒത്തു വരുമ്പോഴേ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കൂ. അല്ലാതെ ലിസ്റ്റിൽ ഒരു മെയിൽ അയച്ചത് കൊണ്ട് സിഡി ഉണ്ടാവില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓട്ടോ മേറ്റ് ചെയ്ത് സിഡി റിലീസ് നടത്തണെമെങ്കിൽ kiwix റിലീസ് നടത്തിയാൽ മതി
ഇത്രയൊക്കെ ഡോക്കുമെന്റ് ചെയ്തിട്ടും ഈ വക കാര്യങ്ങൾ മറ്റ് ഇന്ത്യൻ ഭാഷകളിൽ ഒന്നും ഇതു വരെ നടന്നില്ല എന്നതും കാണുക.
ഇതൊന്നും കാണാതെ വെറുതെ *ഇതെല്ലാം നടപ്പായത് ക്ലോസ്ഡ് ത്രഡുകളിലൂടെയാണ്*എന്നൊക്കെ ആരോപിക്കുമ്പോൾ ഇതിനു മുൻപ് മലയാളം വിക്കിസമൂഹം നടത്തിയ പരിപാടികളെ മൊത്തം അവഹേളിക്കുകയാണ് അതിലൂടെ ചെയ്യുന്നത്.
2013/10/16 manoj k manojkmohanme03107@gmail.com
2013/10/16 praveenp me.praveen@gmail.com
വേണ്ടത്ര മുന്നൊരുക്കങ്ങളോ, സംശോധനമോ, തയ്യാറെടുപ്പോ, പങ്കാളിത്തമോ ഇല്ലാത്ത
ഇൻസ്റ്റന്റ് പരിപാടികൾ, അത്തരം പരിപാടികൾ നടത്തുന്നവർ അവരവരുടെ സ്വന്തം പേരിൽ നടത്തുന്നതാവും നല്ലത് എന്നെന്റെ അഭിപ്രായം.
മുന്നൊരുക്കങ്ങള്‍ അത്യാവശ്യത്തിന് നടത്തിയിരുന്നു. സംശോധനം എത്രത്തോളം നടന്നിട്ടുണ്ടെന്ന് സമീപകാല മാറ്റങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാവുന്നതാണ്. കഴിഞ്ഞ വിക്കിസംഗമത്തിന് സിഡി ഇറക്കാനായി പലരേയും സമീപിച്ചിരുന്നു. അന്നുമുതല്‍ ഇതിനെക്കുറിച്ചുള്ള തയ്യാറെടുപ്പുകളായിരുന്നു. ഇതിനുപയോഗിക്കേണ്ട സ്ക്രിപ്റ്റിനെ സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ പങ്കുവച്ചതില്‍ കവിഞ്ഞ് ഒരു വിധത്തില്‍ സന്തോഷ് ഇതുമായി സഹകരിച്ചില്ല. ഉണ്ടായിരുന്ന ബഗ്ഗുകള്‍ തിരുത്തുകയും തുടങ്ങി കുറച്ചധികം ടെക്നിക്കള് പ്രശ്നങ്ങളുണ്ടായിരുന്നു. ഋഷികേശാണ് ഇതിന് ഹെല്‍പ്പ് ചെയ്തത്.
ഇതേസംബന്ധിച്ചുള്ള കാര്യങ്ങള്‍ പരമാവധി ലിസ്റ്റിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.പക്ഷേ വിചാരിച്ച പോലെ പങ്കാളിത്തമുണ്ടായില്ല.(പല മെയിലുകളും പേഴ്സണല്‍ ആയി അയച്ചാല്‍ മറുപപടികള് കിട്ടുന്നുമുണ്ടായിരുന്നു.) കഴിഞ്ഞ തവണ ഇതെല്ലാം നടപ്പായത് ക്ലോസ്ഡ് ത്രഡുകളിലൂടെയാണ്. എങ്ങനെയാണ് ഇതിന്റെ കാര്യങ്ങളെന്ന് അതില്പ്പുറത്തുള്ള ഒരാള്‍ക്ക് അറിയില്ല. അതുതന്നെയാണ് ഇതുപോലുള്ള പദ്ധതികള്‍ക്ക് തുടര്‍ച്ചയില്ലാതെ പോകുന്നതെന്ന് വിചാരിക്കുന്നു.
പ്രവീണിന്റെ അഭിപ്രായങ്ങള്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തായാലും പരിഗണിക്കുന്നതാണ്. സ്വന്തം പേരില്‍ ഗ്രന്ഥശാല സിഡിയായി ഇറക്കുന്നതില്‍ നിലവില്‍ നിയമ പ്രശ്നങ്ങളൊന്നുമില്ല. എന്നെ സംബന്ധിച്ച് കുറച്ച് എത്തിക്കല്‍ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ. :)
കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ചെയ്യാമായിരുന്നു. അനുഭവങ്ങളല്ലേ അടുത്ത പാഠങ്ങളാകുന്നത്.
എന്തായാലും പച്ചക്കള്ളം പറഞ്ഞ് വിക്കിമീഡിയരെ അപ്പാടെ ഒന്നരയാഴ്ച്ച വിക്കിമീഡിയ പദ്ധതികളിൽ ടൈപ്പിങ് ടൂളില്ലാതെ ഇരുത്തിയ ഡവലപ്പേഴ്സൊക്കെ ഇതിൽ പങ്കെടുത്തു എന്ന് കാണുന്നതിൽ സന്തോഷം.
ഈപരിപാടിയിലേക്ക് പ്രവീണിനെപ്പോലുള്ളുള്ള വിക്കിപ്രവര്ത്തകര് പ്രകടിപ്പിക്കുന്ന ഊരുവിലക്ക് പോലുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. :P കൂട്ടായ്മയിലെ അഭിപ്രായവ്യത്യാസമുണ്ടായിരുന്ന പലരേയും കൂടിയിരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യിപ്പിക്കാനായി എന്നത് തന്നെയാണ് എന്നെ സംബന്ധിച്ച് http://12.smc.org.in/ ഈ പരിപാടിയിലൂടെ കണ്ട ഏറ്റവും വലിയ വിജയവും.