കേരളത്തിലെ എല്ലാ ലൈബ്രറികളിലും ഉടനെ ഇന്റർനെറ്റ് സംവിധാനം പൂർത്തിയാവും എന്ന് കഴിഞ്ഞയാഴ്ച വയനാട്ടിൽ നടന്ന ലൈബ്രറി കൌൺസിലിന്റെ സെമിനാറിൽ പറഞ്ഞുകണ്ടു. ലൈബ്രറി കൌൺസിലുമായി സഹകരിച്ച് എല്ലാ പുസ്തകങ്ങളുടെയും അവശ്യവിവരങ്ങൾ അവിടെയുള്ള സ്റ്റാഫിന്റെ സഹകരണത്തോടെ വിക്കിയിലാക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ച് വിക്കിനേതൃത്വം ആലോചിക്കൂ...
2011/2/26 Shiju Alex shijualexonline@gmail.com
ജില്ലാതലം വിട്ട് വിക്കിപഠനശിബിരങ്ങൾ പഞ്ചായത്ത് തലത്തിലെക്ക് ഇറങ്ങുന്നതിന്റെ സൂചനയായി ഇത് കാണാം. ഇതിനു ചുക്കാൻ പിടിക്കുന്ന കണ്ണൂരിൽ നിന്നുള്ള മലയാളം വിക്കി പ്രവർത്തകർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും.
പഠനശിബിരങ്ങളിൽ വിക്കിപീഡിയ എന്ന ഒറ്റ വിക്കിയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്.
മലയാളഭാഷയെ സംബന്ധിച്ച് കുറച്ച് കൂടി പ്രാധാന്യം ഉള്ളതാണു് വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകൾ എന്നീ വിക്കികൾ. അവയെ പരിചയപ്പെടുത്തുന്നതോടൊപ്പം അതിനായി ചെറു പദ്ധതികൾ ആവഷ്ക്കരിച്ച് അത് സജീവമാക്കുവാൻ കൂടി ശ്രദ്ധിക്കണം. പ്രാദേശികമായ നിരവധി അറിവുകൾ വിക്കിപീഡിയയിലും, വിക്കിനിഘണ്ടുവിലും, വിക്കിചൊല്ലുകളിലും എത്താനുണ്ട്. അതിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം.
2011/2/26 സുനിൽ (Sunil) vssun9@gmail.com
ലൈബ്രറീ കൗൺസിലിന്റെ പരിപാടിയായതുകൊണ്ട് വിക്കി ഗ്രന്ഥശാലയെക്കുറിച്ചും പരിചയപ്പെടുത്തണം
2011/2/26 Anoop anoop.ind@gmail.com
ഈ വരുന്ന തിങ്കളാഴ്ച മുതൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിലെ വായനശാലകൾ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിലെ ഒരു പ്രധാന അജണ്ട വിക്കിപീഡിയയെ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായനശാലകളുള്ള കണ്ണൂർ ജില്ലയിലെ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ ഒരു മാതൃകയാണ്. ഈ പരിപാടിയുടെ സംഘാടകരായ ജില്ലാ ലൈബ്രറി കൗൺസിലിനും, പ്രത്യേകിച്ച് അതിന്റെ സെക്രട്ടറി പി.കെ ഷൈജുവിനും, ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്ന വിജയകുമാർ ബ്ലാത്തൂരിനും അഭിനന്ദനങ്ങൾ.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l