ഇന്ന് മലയാളം വിക്കിനിഘണ്ടുവിലെ http://ml.wiktionary.org/wiki/നിർവചനങ്ങളുടെ എണ്ണം *അരലക്ഷം* (50,000+) കവിഞ്ഞിരിക്കുന്നു എന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുന്നു. ഇന്നലെവരെ വിക്കിനിഘണ്ടുക്കളുടെ കൂട്ടത്തിൽ 27-ആം സ്ഥാനത്തുണ്ടായിരുന്ന മലയാളം വിക്കിനിഘണ്ടുവിൽ 24 മണിക്കൂറിനുള്ളിൽ 10,000 ൽ അധികം നിർവചനങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇന്ന് 24-ആം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തിരിക്കുന്നു (വിക്കിനിഘണ്ടുകളുടെ സ്ഥാനങ്ങൾ ഇവിടെhttp://meta.wikimedia.org/wiki/Wiktionary#List_of_Wiktionariesകാണാം., ഇതെഴുതുമ്പോൾ സ്ഥാനങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല). ഇതോടെ മലയാളം വാക്കുകളിൽ കൈരാളം എന്ന വാക്കുവരെയുള്ള സമാന്യ മലയാളം പദങ്ങളുടെ നിർവചനങ്ങൾ ലഭ്യമാണ്. സാധാരണ ഇംഗ്ലീഷ് പദങ്ങളും നിഘണ്ടുവിൽ നിലവിലുണ്ട്. അല്പം മറ്റ് ചില ഭാഷാപദങ്ങളുമുണ്ട്.
:)
junaidpv