സന്തോഷം
2010/12/20 Shiju Alex shijualexonline@gmail.com
ഇന്നു് (2010 ഡിസംബർ 21) *മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാളാണു്*.
ലോകമെമ്പാടുമുള്ള അനേകായിരം മലയാളികളുടെ (പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ) നിസ്വാർത്ഥമായ സേവനമാണു് കഴിഞ്ഞ 8 വർഷത്തിനുള്ളീൽ *16,000 ത്തോളം ലേഖനങ്ങളോടെ
- ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നാകാൻ മലയാളത്തെ സഹായിച്ചത്.
നിരവധി ഗുണനിലവാരമാനകങ്ങളിൽ മറ്റ് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിപീഡിയ മുന്നിട്ടു നിൽക്കുന്നു.
- ഏറ്റവും അധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (250-ൽ
പരം)
- ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (9.75
ലക്ഷത്തിൽ പരം)
- ഒരു ലേഖനത്തിനു് ഏറ്റവും കൂടുതൽ പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ
വിക്കിപീഡിയ (30-ൽ പരം പതിപ്പുകൾ)
- ആദ്യമായി വിക്കിപീഡിയ സി.ഡി. ഇറക്കിയ ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
- ആദ്യമായി വിക്കിപീഡിയ സംബന്ധിച്ച പുസ്തകം ഇറക്കിയ ഇന്ത്യൻ ഭാഷാ
വിക്കിപീഡിയ
- ..... അങ്ങനെ നിരവധി നിരവധി നേട്ടങ്ങൾ
എല്ലാ സഹപ്രവർത്തകർക്കും ജന്മദിന ആശംസകളും അഭിനന്ദനങ്ങളും.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l