പറഞ്ഞിട്ടില്ലെങ്കിൽ ഊഹിക്കാൻ നമുക്ക് അവകാശമില്ല. പൊതുവിൽ കേരളത്തിനകത്ത് നിന്നെടുത്ത ചിത്രങ്ങളിലെങ്കിലും ദേശാഭിമാനി പറയുന്നത് വിശ്വസിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.
എങ്കിലും വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒരു മിനിമം റഷല്യൂഷൻ എങ്കിലും വേണം. വെബ് റഷല്യൂഷനിലുള്ള ചിത്രങ്ങൾ നമ്മൾ എടുക്കാതിരിക്കുന്നതാവും നല്ലത്.
2011/5/12 ajaykuyiloor ajaykuyiloor@gmail.com
പറഞ്ഞില്ലെങ്കില്‍?
2011/5/12 Sreejith K. sreejithk2000@gmail.com
മറ്റ് വാർത്താ ഏജൻസികളുടെ പക്കൽ നിന്നാണ് ചിത്രങ്ങൾ എന്ന് ദേശാഭിമാനി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
2011/5/12 ajaykuyiloor ajaykuyiloor@gmail.com
ദേശാഭിമാനി ഉപയോഗിക്കുന്ന പല ചിത്രങ്ങളും ഒരു പക്ഷെ മറ്റ് വാര്‍ത്ത ഏജന്‍സികളുടെ പക്കല്‍ നിന്നായിരിക്കാം. അതിന്റെ ലൈസന്‍സ് അപ്പോഴും അതാത് ഏജന്‍സിക്ക് തന്നെ ആയിരിക്കാന്‍ ആണ് സാധ്യത. അപ്പോള്‍ ദേശാഭിമാനിയുടെ സ്വതന്ത്ര ലൈസന്‍സ് പരിധിയില്‍ വരുമോ?
2011/5/12 Sreejith K. sreejithk2000@gmail.com
ലൈസൻസിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ല. എന്റെ തെറ്റ്.
ഇനി വിക്കിയിലേയ്ക്ക് വിലപ്പെട്ട പല ചിത്രങ്ങളും ദേശാഭിമാനിയിൽ നിന്ന് എടുക്കാൻ കഴിയുമെന്നത് വളരെ ആശ്വാസം പകരുന്നു. ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.
- ശ്രീജിത്ത് കെ
2011/5/12 Shiju Alex shijualexonline@gmail.com
അഭിനന്ദനങ്ങൾ.
ഒരു ദിനപത്രം *സ്വതന്ത്ര ലൈസൻസിൽ (കോപ്പിലെഫ്റ്റ്)* പുറത്തിറക്കുന്നത് ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കണം.
സ്വതന്ത്രസൊഫ്റ്റ്വെയർ പ്രസ്ഥാനത്തേയും, മലയാളം വിക്കിയുടെ പ്രവർത്തനങ്ങളെയും,ഇത് പല വിധത്തിൽ സഹായിക്കും എന്ന് കരുതുന്നു. ഒപ്പം കേരളത്തിലെ മറ്റ് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് മാതൃകയായി തീരും എന്നും കരുതുന്നു. ദേശാഭിമാനി ഈയടുത്ത് യൂണിക്കോഡ് മലയാളത്തിലേക്ക് മാറി എന്നത് കൂടെ ഇവിടെ സ്മരിക്കാവുന്ന കാര്യമാണു്.
ഷിജു
2011/5/12 Sivahari Nandakumar sivaharivkm@gmail.com
ദേശാഭിമാനി വെബ്സൈറ്റ് ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍. ഒരു പക്ഷേ മലയാളത്തിലാദ്യം. ദേശാഭിമാനിക്ക് അഭിനന്ദനങ്ങള്‍ http://www.deshabhimani.com/ -- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l