വിക്കിപീഡിയയും ഗ്രന്ഥശാലയുമായും ബന്ധപ്പെട്ട് രണ്ട് സെഷനുകളുണ്ടാകുമെന്ന്
കരുതുന്നു. തൃശ്ശൂരുള്ളവര്‍ പങ്കെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട
ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
-FWD -
From: Anivar Aravind
Date: 2013/9/20
Subject: [smc-discuss] '''സോഫ്റ്റ്വെയര് സ്വാതന്ത്യ ദിനാഘോഷവും
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങി ന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ വെബ്സൈറ്റ്
പ്രകാശനവും'''
http://wiki.smc.org.in/SFD2013
സോഫ്റ്റ്വെയര് സ്വാതന്ത്യ ദിനാഘോഷവും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങി
ന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ വെബ്സൈറ്റ് പ്രകാശനവും
പ്രിയ സുഹൃത്തുക്കളെ,
അതിവേഗത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക
വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണ്
സ്വതന്ത്ര സോഫ്റ്റ്വെയറുകള്. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ
പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ
ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിയ്ക്ക്
ഉപകാരപ്പെടുത്തുന്നതിനും സ്വതന്ത്ര സോഫ്റ്റ്വെയറുകള് നിലകൊള്ളുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയറുകള് വാഗ്ദാനം ചെയ്യുന്ന "മനസ്സിലാക്കാനും
പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമുള്ള സ്വാതന്ത്ര്യമാണ്"
സ്വതന്ത്രമായ വിവരവികസനസമ്പ്രദായത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യങ്ങളെ
ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും
സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ച സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിനമായി
ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.
ഈ വര്‍ഷത്തെ സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിനം ഈ സെപ്റ്റംബര്‍ 21 നു്
കാലത്തു 10 മണി മുതല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ചു്
സംഘടിപ്പിക്കുകയാണു് . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുന്‍കൈയില്‍
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ
സഖ്യത്തിന്റെയും സഹകരണത്തോടെയാണു് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതു് . കെ. വേണു
സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി.
രഞ്ജിത്ത് അദ്ധ്യക്ഷനായിരിക്കും . മലയാളഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും
ചോരാതെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിക്കുവാന്‍ വേണ്ടി വികസിപ്പിച്ച സ്വതന്ത്ര
സോഫ്റ്റ്വെയറുകള് പരിചയപ്പെടുത്തല്‍, സാങ്കേതിക അവതരണങ്ങള്‍,
സോഫ്റ്റ്വെയര് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയ
തുടര്‍ന്നു് നടക്കും . ആവശ്യക്കാര്‍ക്ക് ഗ്നു ലിനക്സ് വിതരണങ്ങള്‍ അവരുടെ
ലാപ്ടോപ്പ് , പെന്‍ഡ്രൈവ് തുടങ്ങിയവയിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തു നല്കുന്ന
ഇന്‍സ്റ്റാള്‍ ഫെസ്റ്റിവലും ഉണ്ടായിരിക്കും.
"സോഫ്റ്റ്വെയർ ഫ്രീഡം ഇന്റർനാഷണൽ" എന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ്
ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD)
ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്വെയർ
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത്
നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ
വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ
പ്രാദേശിക സോഫ്റ്റ്വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ
സംഘടിപ്പിക്കുന്നുമുണ്ട്. കേരളത്തില്‍ നിരവധി ജില്ലകളില്‍ തദ്ദേശീയ സ്വതന്ത്ര
സോഫ്റ്റ്വെയര് കൂട്ടായ്മകളുടെയും സന്നദ്ധ സംഘടകളുടെയൂം മുന്‍കൈയില്‍
സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ടു്.
വൈകീട്ട് 3 മണിയ്ക്ക്, ഒക്റ്റോബറില്‍ നടക്കാനിരിക്കുന്ന സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗവും
വെബ്സൈറ്റ് പ്രകാശനവും നടക്കും . കവി അന്‍വര്‍ അലി വ്യാഴവട്ടാഘോഷങ്ങളുടെ
വെബ്സൈറ്റ് പ്രകാശനം നിര്‍വഹിക്കും. ഡോ . സി .കെ രാജു അദ്ധ്യക്ഷനായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു് : 995551549, 9946066907, 09448063780
== വേദി ==
കേരള സാഹിത്യ അക്കാദമി,തൃശ്ശൂര്‍ (ചങ്ങമ്പുഴ ഹാള്‍)
== സമയം ==
രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെ
== കാര്യപരിപാടി - സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിനാഘോഷം ==
* ഉദ്ഘാടനം : കെ. വേണു
* അദ്ധ്യക്ഷന്‍ : ഡോ. പി. രഞ്ജിത്ത്
* ഭാഷ - സംസ്കാരം - സാങ്കേതികത - അനിവര്‍ എ അരവിന്ദ്
* സ്വതന്ത്രസോഫ്റ്റ് വെയര്‍ രംഗത്തെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ
ഇടപെടലുകളെ പരിചയപ്പെടുത്തല്‍ - ബാലശങ്കര്‍
* സ്വതന്ത്ര ഇന്ത്യന്‍ ലാംഗ്വേജ് പ്രൊസസിങ്ങ് അപ്ലിക്കേഷന്‍ (ശില്പ
പ്രൊജക്റ്റ്) പരിചയപ്പെടുത്തല്‍ - ഋഷികേശ്
* ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡും എഞ്ചി. വിദ്യാര്‍ത്ഥികളും - നന്ദജ വര്‍മ്മ
(ഗൂഗിള്‍ സമ്മര്‍കോഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി)
* സോഷ്യല്‍ കോഡിങ്ങ് -സോഴ്സ് കോഡ് കൈകാര്യം ചെയ്യുന്ന ഗിറ്റ് വേര്‍ഷന്‍
കണ്ട്രോള് സിസ്റ്റത്തെക്കുറിച്ച് - ഇര്‍ഷാദ് (ഗൂഗിള്‍ സമ്മര്‍കോഡില്‍
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി)
* ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്ക്കും. - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
* വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനകോശം - അല്‍ഫാസ്
* വിക്കിഗ്രന്ഥശാലയും സാഹിത്യ കൃതികളുടെ സ്വതന്ത്ര പ്രസിദ്ധീകരണവും - മനോജ്
കെ.
* ഓപ്പണ്‍ മൂവികളുടെ പ്രദര്‍ശനം + ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ് - സൂരജ്
കേണോത്ത്
* ഇങ്ക്സ്കേപ്പിന് ഒരു ആമുഖം - ആര്‍ക്ക് അര്ജുന്
== കാര്യപരിപാടി - വ്യാഴവട്ടാഘോഷങ്ങളുടെ സ്വാഗതസംഘം യോഗവും വെബ്സൈറ്റ്
പ്രകാശനവും ==
* അധ്യക്ഷന്‍ : ഡോ. സി.കെ രാജു
* വെബ്സൈറ്റ് പ്രകാശനം -അന്‍വര്‍ അലി
== സോഷ്യല്‍ നെറ്റ് വര്‍ക്ക് ==
- ഫേസ്ബുക്ക് ഇവന്റ് പേജ്
<https://www.facebook.com/events/719050844777419/>
- ഗൂഗിള്‍ പ്ലസ്സ് ഇവന്റ്
പേജ്<https://plus.google.com/u/0/events/cqul2e8dcod99jr6maotog4qspo>
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്. 21 ഉച്ചകഴിഞ്ഞ് 2.30
മുതല്‍ വിക്കിപീഡിയ ഡയാസ്പുറ പ്രായോഗിക പരിശീലനം എറണാകുളം ഇ. ബാലാനന്ദന്
റിസര്‍ച്ച് ഫൌണ്ടേഷനില്‍.
താത്പര്യമുള്ള എല്ലാവര്ക്കും സ്വാഗതം
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 9496331461 , 9446582917
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
പ്രിയരേ,
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്കിഗ്രന്ഥശാലയില്‍ ഡിജിറ്റൈസ്
ചെയ്തിരിക്കുന്ന തിരഞ്ഞെടുത്ത കൃതികള്‍ സമാഹരിച്ചുകൊണ്ടു് ഒരു ഓഫ്ലൈന് സിഡി
നമ്മളിറക്കിയിരുന്നല്ലോ (https://ml.wikisource.org/wiki/WS:Version_1.0).
അതിന്റെ രണ്ടാം പതിപ്പിറക്കുന്നതിനെക്കുറിച്ചുള്ള ആലോചന കുറച്ച് നാളായി
തുടങ്ങിയിട്ട്.
സാങ്കേതികകാര്യങ്ങള്‍ ഒരുവിധം ശരിയായിട്ടുണ്ട്. ഇനി വേണ്ടത് കുറ്റമറ്റ
ഉള്ളടക്കമാണ്. ഗ്രന്ഥശാലയില്‍ കൃതികള്‍ ടൈപ്പ് ചെയ്യുന്നതില്‍ കൂടുതലായി
പ്രൂഫ് റീഡിങ്ങ് നടത്താന്‍ താല്പര്യമുള്ളവര് വളരെ കുറവായിട്ടാണ് കാണുന്നത്.
അതുകൊണ്ട് തന്നെ 35 സൂചികാതാളുകളിലായി ആയിരത്തിലധികം പേജുകള്‍ തെറ്റു
തിരുത്തല്‍ വായനാ യത്നം നടത്തേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കായി ഒരു റിലീസ്
നടത്തുമ്പോള്‍ അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് ഭംഗിയെന്നതുകൊണ്ടു
തന്നെ ഈ ജോലി കുറച്ചധികം കഠിനമാണെന്ന് കഴിഞ്ഞ തവണത്തെ പദ്ധതിയില്‍
പങ്കാളികളായിട്ടുള്ളവര്ക്കെങ്കിലും അറിയാം. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ
ഇതെല്ലാം പൂര്ത്തീകരിക്കേണ്ടതുകൊണ്ട് കുറേയധികം സന്നദ്ധസഹായമാവശ്യമാണ്.
സൂചികാതാളുകളുടെ പട്ടിക ഇവിടെയുണ്ട് http://goo.gl/sl0W49
ചെയ്യാനുള്ളത് ഇത്രമാത്രം ;
*പുസ്തകങ്ങളുടേയെല്ലാം സ്കാനുകള്‍ വിക്കിയില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി തന്നെ
പ്രൂഫ് റീഡ് ചെയ്യാമെന്ന് ചുരുക്കം.
*ഒരു വിക്കി അംഗത്വമുണ്ടാക്കി/ലോഗിന്‍ ചെയ്ത് ഈ
ലിങ്കില്‍<http://goo.gl/sl0W49>പോവുക. അടിയന്തിരമായി തെറ്റുതിരുത്തൽ
വായന നടത്തേണ്ടവയുടെ
ലിസ്റ്റ്<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9…>അതിലുണ്ട്.
*അതിലെ ഒരു സൂചികാ താളില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകത്തിന്റെ അവസ്ഥ
പിടികിട്ടും. ഓരോ കളറും ഓരോ അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഒരു
സഹായക്കുറിപ്പ് പണ്ട് എഴുതിയത് http://goo.gl/9J1nC4, സഹായത്താള്
http://goo.gl/eDJMHd
* സൂചികാതാളുകളിലെ സ്ഥിതി ചുവപ്പില്‍ നിന്ന് മിനിമം മഞ്ഞ നിറമെങ്കിലുമാക്കണം.
* വലതുവശത്തുള്ള സ്കാനില്‍ ഉള്ളത് തന്നെയാണോ ഇടതുവശത്തുള്ളത് എന്ന്
പരിശോധിക്കുകയേ വേണ്ടൂ. തെറ്റുകള്‍ തിരുത്തി സേവ് ചെയ്യുക.
നിങ്ങള്‍ക്കുള്ള ചെറിയ ഒഴുവുസമയങ്ങള്‍ ഇതിനായി ഫലപ്രദമായി വിനിയോഗിക്കാം.
ഇതുവരെ വിക്കിഗ്രന്ഥശാലയില്‍ സമാഹരിച്ചിരിക്കുന്നത്
ഇങ്ങനെയൊക്കെയാണ്.വിക്കിഗ്രന്ഥശാല കൂട്ടായ്മയിലേക്കും ഈ സിഡിയുടെ ശ്രമങ്ങളില്‍
പങ്കാളികളാകാനും ഏവരേയും സ്വാഗതം ചെയ്യുന്നു. സഹായങ്ങള്‍ ആവശ്യമാണെങ്കില്‍
മെയിലിങ്ങ് ലിസ്റ്റിലോ സംവാദം താളുകളിലോ ചോദിക്കുമല്ലോ.
ഒരു നല്ല വിക്കിഗ്രന്ഥശാലാ അനുഭവം ആശംസിച്ചുകൊണ്ട്,
User:Manojk
www.manojkmohan.com
സുഹൃത്തുക്കള,
മലയാളം വിക്കിഗ്രന്ഥശാലയിലും വിക്കിപീഡിയയിലും ഉപയോഗിക്കാനായി പൊതുസഞ്ചയ
കൃതികളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ക്കായുള്ള ബുദ്ധിമുട്ടുകള്‍
നിങ്ങളെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കേരളത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി, കേരള
സർവ്വകലാശാല, എം.ജി. സർവ്വകലാശാല, കാലടി സർവ്വകലാശാല, കാലിക്കറ്റ്
സർവ്വകലാശാല തുടങ്ങി വിവിധ സ്ഥലങ്ങളിൽകാലാ കാലങ്ങളായി ഡിജിറ്റലൈസേഷന്
എന്ന 'കുരുട്ടു
വിദ്യ' നടക്കുന്നുണ്ടെങ്കിലും ഇതൊന്നും നാട്ടുകാര്‍ക്ക് ലഭ്യമല്ലാത്ത
അവസ്ഥയാണുള്ളത്.
ദീര്‍ഘനാളുകളായി ഇതുമായി ബന്ധപ്പെട്ട നിരവധി നിവേദനങ്ങള്‍ നമ്മള്
നല്‍കിയരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഷിജു അലക്സിന്റെ ശ്രമ ഫലമായി 1840നു
മുൻപ് അച്ചടിച്ച മിക്ക മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ വിദേശങ്ങളിലെ
വിവിധ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന് കണ്ടെടുത്ത് അത് അദ്ദേഹത്തിന്റെ
ബ്ലൊഗിലൂടെയും (http://shijualex.in/) വിക്കിമീഡിയ കോമൺസിലും,
ആർക്കൈവ്.ഓർഗിലൂടെയും
അപ്ലോഡ് ചെയ്ത് എല്ലാവരുമായും പങ്ക് വെച്ചത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
അടുത്തിടെ അദ്ദേഹം ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട്
ശെഖരത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായ
വിവരം ഏവരെയും അറിയിക്കുന്നു.
ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ്
ചെയ്യാൻ “Gundert
legacy – a digitization project of the University of Tuebingen”എന്ന പേരിൽ
ഒരു പദ്ധതി താമസിയാതെ തുടങ്ങും. ഹൈക്കെ മോസര്‍, സർവ്വകലാശാല ലൈബ്രറിയിലെ
റിസർച്ച് ഡയറക്ടറായ Gabriele
Zeller<http://www.uni-tuebingen.de/en/facilities/universitaetsbibliothek/subjects-…>
തുടങ്ങി
നിരവധി പേര് ഈ പദ്ധതിക്കായി സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു.
(കൂടുതല്‍ വിശദാംശങ്ങള്‍ ഷിജുവിന്റെ ഈ ബ്ലോഗിലുണ്ട് <http://shijualex.in/>)
ഇത് സംബന്ധിച്ച് ഒരു കൂട്ടായ്മ സെപ്റ്റംബര്‍ 12 ന് കൊച്ചി പ്രസ്സ്
അക്കാദമിയില്‍ നടക്കുകയുണ്ടായി. ഡോ. സ്കറിയ സക്കറിയ, ഹൈക്കെ മോസര്‍, പ്രസ്
അക്കാദമി സെക്രട്ടറി അജിത് കുമാര്‍ സായാഹ്ന ഫൗണ്ടേഷന് പ്രതിധി
വിജയകുമാര്‍, മാധ്യമ
പ്രവര്‍ത്തകര്‍, വിക്കി പ്രവര്‍ത്തകര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്
പ്രവര്‍ത്തകരുമുണ്ടായിരുന്നു.
ഗുണ്ടര്‍ട്ട് ശേഖരത്തിലെ പഴഞ്ചൊല്‍മാല, ഒരായിരം പഴഞ്ചൊല്ലുകള്‍ എന്നിവയുടെ
സ്കാനുകളടങ്ങിയ പെന്‍ഡ്രൈവ് ഡോ.ഹൈക്കെ മോസറില്‍ നിന്ന് ഡോ. സ്കറിയ സക്കറിയ
ഏറ്റുവാങ്ങി. ഗുണ്ടര്‍ട്ട് ശേഖരം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിന്റെ
പ്രതീകമായി ഡോ. സ്കറിയ സക്കറിയ ഈ സ്കാനുകള്‍ മലയാളം വിക്കി പ്രവര്‍ത്തകനായ കെ.
മനോജിന് കൈമാറി.
ഒരായിരംപഴഞ്ചൊല്ലുകള്<https://ml.wikisource.org/wiki/%E0%B4%92%E0%B4%B0%E0%B4%86%E0%B4%AF%E0%B4%B…>ഐടി
@
സ്കൂള്‍ നേതൃതേത്വത്തില്‍
കൊല്ലം<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A…>
,കോട്ടയം,
<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A…>കണ്ണൂര്‍
ജില്ലകളിലെസ്കൂള്
കുട്ടികളുടെ<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A…>ശ്രമ
ഫലമായി ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തിട്ടുണ്ട്.
സായാഹ്ന ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ ഇത് ഇ ബുക്കായും ഇ പബ് എഡീഷനായും
പുറത്തിറക്കിയതും അന്നേ ദിവസം റിലീസ് ചെയ്തു.
സുനില്‍ പ്രഭാകര്‍, വിശ്വപ്രഭ, അശോകന് ഞാറയ്ക്കല്‍, ഡോ. അജയ് ബാലചന്ദ്രന്,
അനില്‍കുമാര്‍, സൂരജ് കേനോത്ത് തുടങ്ങി നിരവധി സുഹൃത്തുക്കള്‍ ഈ
കൂട്ടായ്മയ്ക്ക് നേതൃത്ത്വം നല്കി.
മാധ്യമങ്ങളില്‍ വന്ന ലിങ്കുകള്‍ :
മാതൃഭൂമി<http://www.mathrubhumi.com/technology/others/hermann-gundert-digital-malaya…>
ഹിന്ദു
<http://www.thehindu.com/todays-paper/tp-national/tp-kerala/german-universit…>
:
ചിത്രങ്ങള്‍<https://commons.wikimedia.org/w/index.php?search=gundert+legacy&title=Speci…>
--
Kannan shanmugam
ഏവര്‍ക്കും ലോകഫോട്ടോഗ്രാഫി ദിനാശംസകള്‍.
*പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫർ എൻ എ നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ
വിക്കിമീഡിയ കോമൺസിലേക്ക്..*
മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം
വിക്കിമീഡിയയെ <http://ml.wikipedia.org/wiki/MLW3>
<http://ml.wikipedia.org/wiki/MLW3>സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/MLW3>എന്ന
ഫോട്ടോ അപ്ലോഡിങ് ഇവ
ന്റിൽ പങ്കെടുക്കുന്ന നൂറിലധികം വിക്കിമീഡിയ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി
പരിസ്ഥിതിപ്രവർത്തകനും വന്യജീവിഫോട്ടോഗ്രാഫറുമായ എൻ എ നസീറും സുഹൃത്ത് ജോസഫ്
ലാസറും. 350 ലധികം ചിത്രങ്ങള്‍ സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കാനായി
മുന്നോട്ടുവന്നിട്ടുണ്ട്.
അപൂര്‍വ്വവും ഉയര്‍ന്ന റെസല്യൂഷനിലുള്ളതുമായ ഒരു പിടി ചിത്രങ്ങളാണ് ഇതിലൂടെ
പകര്‍പ്പാവകാശം സ്വതന്ത്രമായി നമുക്ക് ലഭ്യമാവുന്നത്. 350ലധികം ചിത്രങ്ങള്‍
(ഏകദേശം 2.8 ജിബി) ആണ് ഈ ഒരു ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്ന
ഇവന്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്‍.എ നസീറും ജോസഫ് ലാസറും സംഭാവനയായി
ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിക്കാനായി ഏല്‍പ്പിച്ചത്. ഡാറ്റയുടെ
വലിപ്പം കുറച്ചധികമായതിനാല്‍ അപ്ലോഡിങ്ങ് പതുക്കെയേ നടക്കുന്നുള്ളൂ.
ഇതുപോലുള്ളവരുടെ ചിത്രങ്ങള്‍ കോമണ്സിലെത്തുന്നതോടെ വിക്കി സംരംഭങ്ങളിലേക്ക്
സംഭാവന ചെയ്യാനെത്തവരെ കൂടുതല്‍ ഇതിലേക്ക് ആകര്‍ഷിക്കാനാകുമെന്ന്
പ്രതീക്ഷിക്കാം :)
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിക്കാന്‍ മൂന്നോട്ട് വന്നതിന്റെ
പിന്നില്‍ എന്‍ എ നസീറിന്റെ ചിത്രങ്ങള്‍ ആട്രിബ്യൂഷന്‍ നല്‍കാതെ കേരളം വനം
വകുപ്പ് മാഗസീനുകളില്‍ പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ നസീറിനേയും
കൂടെയുള്ള സംഘത്തേയും നിയന്ത്രിയ്ക്കാനെന്നപ്പോലെ കാട്ടിലെ ഫോട്ടോഗ്രാഫി
നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറങ്ങുകയും ഇതിനെതിരെ വലിയ
പ്രതിഷേധങ്ങളുണ്ടാക്കുകയും നടന്നിട്ടുണ്ട്.
സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങളെല്ലാം ആട്രിബൂഷനോടെ
പുനരുപയോഗിക്കാനും ജനങ്ങളിലേക്ക് സ്വതന്ത്രമായി ഉപയോഗിക്കാനായി എത്തിച്ചേരാനും
ഇതുവഴി സാധിക്കും. നിങ്ങളുടെ ഫോട്ടോഗ്രാഫി സുഹൃത്തുക്കളോടും ഈ വിധത്തില്‍
ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാമെന്നുള്ള ആശയത്തെക്കുറിച്ച് പങ്കുവയ്ക്കുമല്ലോ :)
ചിത്രങ്ങളുടെ അപ്ലോഡിങ്ങ് പൂര്‍ത്തിയായിട്ടില്ല. കാടകത്തിലെ ചിത്രങ്ങള്‍
താഴെയുള്ള ലിങ്കില്‍ കാണാം
എന്‍ എ നസീറിന്റെ ചിത്രങ്ങൾ
<http://commons.wikimedia.org/wiki/Category:N_A_Nazeer%27s_uploads>
<http://commons.wikimedia.org/w/index.php?title=Special:Search&limit=250&off…>ജോസഫ്
ലാസറിന്റെ ചിത്രങ്ങള്‍ :(വര്‍ഗ്ഗം ഇപ്പൊ കാണാനില്ല.സായിപ്പ് നീക്കം ചെയ്തു.)
N.A.Naseer is Wildlife photographer and Nature conservation activist. He
is incessantly traveling in the forests of Kerala for the last 35 years.
In addition to Malayalam periodicals, he writes on wild life with
magnificent photographs, in magazines like Sanctuary Asia, Hornbill,
Frontline, Outlook, Traveller etc. He is a life member of Bombay Natural
History Society. He founded the Nature conservation society of
photographers. Also, a society for nature conservation and martial arts.
His book ' Woods and Photographer " on wild life, is the first of its kind
written in his mother tongue, Malayalam. It contains exciting real life
photographs of wild fauna of South India.The book was sold out in three
months .
http://en.wikipedia.org/wiki/N.A.Nazeerhttp://commons.wikimedia.org/wiki/Category:N_A_Nazeer%27s_uploads(uploading
just started.
)
Naseer's Website : http://www.nilgirimarten.com/
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
Great!
On 29-Aug-2013 6:21 PM, "Subhashish Panigrahi" <subhashish(a)cis-india.org>
wrote:
> Dear all,
>
> This is a great success to share the effort of Shiju and other
> Malayalam Wikimedians to bring Samkshepa Vedartham, the first
> Malayalam book online. This is a news article which has come on The
> Times of India and copyrighted.[1]
>
> THIRUVANANTHAPURAM: From a college library in Bangalore, a fragile
> copy of the first book printed in Malayalam -- SampkshepaVedartham --
> has made a leap to eternity. Thanks to efforts by
> MalayalamWikipedians, the book printed in 1772 and kept in Dharmaram
> College in Bangalore is now available free on the internet, without
> any copyright restriction.
>
> The scanned copy of 'Sampkshepa Vedartham or Nasranikal Okkeyum
> Ariyendunna Sampkshepa Vedartham' will be a major source of
> information for those interested in the history and development of
> Malayalam script. The book by Italian priest Clement Peanices is in
> the form of Christian religious teaching in question-answer format.
> The first edition of the book was printed using Malayalam types in
> Rome in 1772 and was brought to the state in 1774.
>
> A scanned copy of 'Albhabetum Grandonico Malabaricum', the first book
> to use Malayalam types, is already available for public use. It is
> believed that the Malayalam portion of this Latin book was printed
> using the movable types made to print 'Sampkshepa Vedartham'.
>
> Shiju Alex, an active Wikipedian, had taken the initiative to bring
> out 'Sampkshepa Vedartham' on the internet with the support of other
> members of Malayalam Wikipedia. Ironically, one of the oldest copies
> of the book is housed in the Kerala university library. Though it was
> digitized using the state grant, it is not available for public use.
>
> "Sampkshepa Vedartham was printed almost 241 years ago. The book gives
> insights into the old type of Malayalam numerals. No space is left
> between words. Also signs, such as full stops, are not used between
> sentences," Alex said. He said the scanned copy of the book has been
> uploaded on archives.org, where interested people can read it online
> or download the PDF format. "We have begun steps to upload it in
> Wikipedia commons (an online repository of media files). A digitized
> version will also be available in Malayalam Wikisource," he added.
>
>
> 1.
> http://timesofindia.indiatimes.com/city/thiruvananthapuram/First-book-print…
>
> --
> Best!
> Subhashish Panigrahi
> Programme Officer, Access To Knowledge
> Centre for Internet and Society
> @psubhashish
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l(a)lists.wikimedia.org
> To unsubscribe from the list / change mailing preferences visit
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
Shiju and ML wikimedians, splendid effort! Congratulations!!
Cheers,
Vishnu
On Thursday, 29 August 2013, Subhashish Panigrahi <subhashish(a)cis-india.org>
wrote:
> Dear all,
>
> This is a great success to share the effort of Shiju and other
> Malayalam Wikimedians to bring Samkshepa Vedartham, the first
> Malayalam book online. This is a news article which has come on The
> Times of India and copyrighted.[1]
>
> THIRUVANANTHAPURAM: From a college library in Bangalore, a fragile
> copy of the first book printed in Malayalam -- SampkshepaVedartham --
> has made a leap to eternity. Thanks to efforts by
> MalayalamWikipedians, the book printed in 1772 and kept in Dharmaram
> College in Bangalore is now available free on the internet, without
> any copyright restriction.
>
> The scanned copy of 'Sampkshepa Vedartham or Nasranikal Okkeyum
> Ariyendunna Sampkshepa Vedartham' will be a major source of
> information for those interested in the history and development of
> Malayalam script. The book by Italian priest Clement Peanices is in
> the form of Christian religious teaching in question-answer format.
> The first edition of the book was printed using Malayalam types in
> Rome in 1772 and was brought to the state in 1774.
>
> A scanned copy of 'Albhabetum Grandonico Malabaricum', the first book
> to use Malayalam types, is already available for public use. It is
> believed that the Malayalam portion of this Latin book was printed
> using the movable types made to print 'Sampkshepa Vedartham'.
>
> Shiju Alex, an active Wikipedian, had taken the initiative to bring
> out 'Sampkshepa Vedartham' on the internet with the support of other
> members of Malayalam Wikipedia. Ironically, one of the oldest copies
> of the book is housed in the Kerala university library. Though it was
> digitized using the state grant, it is not available for public use.
>
> "Sampkshepa Vedartham was printed almost 241 years ago. The book gives
> insights into the old type of Malayalam numerals. No space is left
> between words. Also signs, such as full stops, are not used between
> sentences," Alex said. He said the scanned copy of the book has been
> uploaded on archives.org, where interested people can read it online
> or download the PDF format. "We have begun steps to upload it in
> Wikipedia commons (an online repository of media files). A digitized
> version will also be available in Malayalam Wikisource," he added.
>
>
> 1.
http://timesofindia.indiatimes.com/city/thiruvananthapuram/First-book-print…
>
> --
> Best!
> Subhashish Panigrahi
> Programme Officer, Access To Knowledge
> Centre for Internet and Society
> @psubhashish
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l(a)lists.wikimedia.org
> To unsubscribe from the list / change mailing preferences visit
https://lists.wikimedia.org/mailman/listinfo/wikimediaindia-l
>