Hey,
I just signed the petition "Minister of Parliamentary Affairs: Pass the Disability Rights Bill #disabilityrights" and wanted to see if you could help by adding your name.
Our goal is to reach 10,000 signatures and we need more support. You can read more and sign the petition here:
https://www.change.org/petitions/minister-of-parliamentary-affairs-pass-the…
Thanks!
Abhirami
You're receiving this message because Abhirami G. sent you an email through Change.org's petition sharing tool. Change.org has not stored your email address. If you believe you have received this message in error, respond directly to Abhirami G. at abhirami.gk(a)gmail.com.
സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവത്തിന്റെ ദേശീയ - ആഗോള പ്രചരണത്തിന്റെ ഭാഗമായി പരിപാടിയുടെ ഒരു
ഇംഗ്ലീഷ് താള് user:Netha
Hussain<https://meta.wikimedia.org/wiki/User:Netha_Hussain>
തുടങ്ങിയിട്ടുണ്ട്.
ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>കാണുന്ന
മലയാളം താളിലെ വിവരങ്ങള്‍ മെറ്റാ വിക്കിയിലെ ഇംഗ്ളീഷ്
താളിലേക്ക് <https://meta.wikimedia.org/wiki/WikiSangamotsavam-2013>വിവര്‍ത്തനം
ചെയ്ത് ചേര്‍ത്താല്‍ മതി.
ചെയ്യേണ്ടത്
- മലയാളം വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്യുക.
- അതിനുശേഷം മുകളിലെ മലയാളം വിക്കിയിലെ *ഈ
താള്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
* തുറക്കുക.
- ആ താളിന്റെ വലതുമുകളിലായി കാണുന്ന English എന്ന എഴുത്തിന് മുകളില്‍
റൈറ്റ് ക്ലിക്ക് ചെയ്ത് open new tab - ല്‍ തുറക്കുക. അത്
മെറ്റാവിക്കിയിലേക്ക് (വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിപദ്ധതികള്‍
നിയന്ത്രിക്കുന്ന അഡ്മിനിസ്ട്രേഷന് വിക്കിയിലേക്ക് ആണ് പോകുന്നത്. ഇവിടെ
ലോഗിന്‍ ചെയ്ത് അത് തുറന്നാല്‍ ആട്ടോമാറ്റിക്കായി അവിടെയും ലോഗിന്‍ ആകും.)
നമ്മുടെ പദ്ധതി
താളിലേക്ക്<https://meta.wikimedia.org/wiki/WikiSangamotsavam-2013>ആണ്
പോകുന്നത്.
- ആ താളിന് സമാനമായ മലയാളം വിക്കിയിലെ ഓരോ പരിപാടി ലിങ്കുകളും ഇതേപോലെ
റൈറ്റ് ക്ലിക്ക് ചെയ്ത് തുറക്കുക... ഉദാഹരണമായി രജിസ്ട്രേഷന് എന്ന ലിങ്ക്
തുറന്ന് അതിലെ തിരുത്തല്‍ താളില്‍ പോയി അവിടെയുള്ളവ എല്ലാം കോപ്പി ചെയ്ത്
എടുത്ത് ഇംഗ്ലീഷിലെ സമാന താളില്‍ പകര്‍ത്തി ഒട്ടിക്കുക.
- അതിനുശേഷം അവിടെയുള്ള മലയാളം ഇംഗ്ലീഷാക്കി മാറ്റുക. സേവ് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യം ലിങ്കുകള്‍ കൊടുക്കുമ്പോള്‍ സമാനമായ മലയാളം താളിന്റെ
ഫുള്‍ യു.ആര്.എല്‍ കൊടുക്കണമെന്നതാണ്.
കഴിയാവുന്നത് ചെയ്യുമല്ലോ..
സുജിത്ത് -
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
ജോയ്,
2014/1/10 Joy Sebastian <reachjoy(a)gmail.com>
>
> ഇതിന്റെ കണ്ണിയിലുള്ള പ്രി വ്യൂ വില്‍ കുറച്ചു പ്രശ്നങ്ങള്‍ കാണുന്നുണ്ട് .
> കൂടെ ചേര്‍ത്തിട്ടുള്ള ചിത്രം കാണുക
>
കോമൺസിലെ PDF-റെൻഡറിംഗു് പ്രശ്നമാണു്
- അനിൽ
>
പ്രിയപ്പെട്ട കൂട്ടുകാരേ,
ആഗസ്റ്റ് 2014-ൽ ലണ്ടനിൽ നടക്കുന്ന വിക്കിമാനിയ-2014 എന്ന അന്താരാഷ്ട്ര
വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനുള്ള സ്കോളർഷിപ്പിനു് അപേക്ഷകൾ
ക്ഷണിച്ചിട്ടുണ്ടു്. ഫെബ്രുവരി 17 വരെയാണു് സമയമുള്ളതെങ്കിലും, ഒട്ടും വൈകാതെ,
താൽപ്പര്യമുള്ളവരെല്ലാം സ്കോളർഷിപ്പിനു് അപേക്ഷിക്കണമെന്നു്
അപേക്ഷിച്ചുകൊള്ളുന്നു.
വിക്കിമാനിയയിൽ പങ്കെടുക്കുവാനുള്ള രെജിസ്റ്റ്രേഷൻ ഫീസ്, വിമാനയാത്രാകൂലി,
താമസം എന്നീ ചെലവുകൾ ആണു് സ്കോളർഷിപ്പിന്റെ ഭാഗമായി ലഭിക്കുക. ഭക്ഷണം തുടങ്ങിയ
ചെലവുകൾ സ്വയം വഹിക്കണമെന്നാണെങ്കിലും അതിൽ നല്ലൊരു പങ്കു് പരിപാടികളുടെ
ഭാഗമായിത്തന്നെ ഒഴിഞ്ഞുപോവുന്നതാണു്.
വിക്കിമാനിയയിൽ പങ്കെടുക്കുവാൻ മലയാളം വിക്കിമീഡിയയിലെ എല്ലാ സജീവ
ഉപയോക്താക്കളും എന്തുകൊണ്ടും യോഗ്യരാണു്. അതിനാൽ ധൈര്യമായി അപേക്ഷ
സമർപ്പിക്കുക!
സസ്നേഹം,
വിശ്വം
---------- Forwarded message ----------
From: Katie Chan <ktc(a)ktchan.info>
Date: Wed, Jan 8, 2014 at 11:07 PM
Subject: [Wikimedia-l] Wikimania 2014 scholarship now accepting application
To: "Wikimania general list (open subscription)" <
wikimania-l(a)lists.wikimedia.org>
Cc: wikimedia-l(a)lists.wikimedia.org
Hi all,
Scholarship applications for Wikimania 2014 in London are now being
accepted. Applications are open until the end of the day UTC on 17 February.
Wikimania 2014 scholarships is an award given to an individual to enable
them to attend Wikimania in London from 6-10 August, 2014.
Only a single type of scholarship will be available from the Wikimedia
Foundation for Wikimania 2014. A Wikimedia Foundation scholarship will
cover the cost of an individual's round-trip travel costs as arranged by
the Wikimedia Foundation travel agency, shared accommodation as arranged by
the Wikimedia Foundation, and registration for Wikimania.
Applicants will be rated using a pre-determined selection process and
selection criteria by the Scholarship Committee, who will determine which
are successful. To learn more about Wikimania 2014 scholarships, please
visit <https://wikimania2014.wikimedia.org/wiki/Scholarships>.
To apply for a scholarship, fill out the application form on <
http://scholarships.wikimedia.org/apply>. It is highly recommended that
applicants review all of the material on the Scholarships page and the
associated FAQ before submitting an application.
If you have any question, please contact <wikimania-scholarships@
wikimedia.org> or leave a message on <https://wikimania2014.
wikimedia.org/wiki/Talk:Scholarships>.
Katie Chan
Chair, Scholarship Committee
--
Katie Chan
Any views or opinions presented in this e-mail are solely those of the
author and do not necessarily represent the view of any organisation the
author is associated with or employed by.
Experience is a good school but the fees are high.
- Heinrich Heine
_______________________________________________
Wikimedia-l mailing list
Wikimedia-l(a)lists.wikimedia.org
Unsubscribe: https://lists.wikimedia.org/mailman/listinfo/wikimedia-l,
<mailto:wikimedia-l-request@lists.wikimedia.org?subject=unsubscribe>
സുഹൃത്തുക്കളെ,
ഏവര്‍ക്കും പുതുവത്സരാശംസകള്‍..
വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുകയാണീ
വർഷം . ഇതിന്റെ ഭാഗമായി നിരവധി ഭാഷകളിലെ വിക്കിസോഴ്സ് പ്രൊജക്റ്റുകൾ
(വിക്കിഗ്രന്ഥശാലകൾ) പ്രൂഫ്റീഡിങ്ങ് , ടൈപ്പിങ്ങ് മത്സരങ്ങൾ
സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ സന്ദർഭത്തിൽ മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ
അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ
വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും
ഒപ്പം ഒരു ഡിജിറ്റൈസേഷൻ (ടൈപ്പിങ്ങ്+പ്രൂഫ് റീഡിങ്ങ്) മത്സരം ഈ പുതുവർഷത്തിൽ
സംഘടിപ്പിക്കുകയാണ്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ
സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ
ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം
വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ പൊതുജനങ്ങളിലേക്കു് കൂടുതൽ
അടുപ്പിക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത
വർദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്നതാണു്. മലയാളം
വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി
(CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും
സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി നടപ്പാക്കുന്നതു് . 2014 ജനുവരി ഒന്നിനു്
തുടങ്ങി, 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന തരത്തിലാണു് മത്സരം വിഭാവനം
ചെയ്തിരിക്കുന്നതു്. വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി നടത്തുന്ന ഈ
മത്സരത്തിൽ ഏറ്റവും കൂടുതൽ ടൈപ്പിങ്ങും തെറ്റുതിരുത്തല്‍ വായനയും
ചെയ്യുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക്
റീഡറുകളും
ടാബ്ലറ്റുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള
സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ
മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക.
*മത്സരത്തിന്റെ വിശദാംശങ്ങൾ*
മത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും
- *വ്യക്തികൾക്കായുള്ള മത്സരം*
ഇതിൽ ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ്
ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള
മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി
ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ
പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് *രജിസ്റ്റർ ചെയ്യേണ്ടതാണ്* (
http://goo.gl/gXfXzo). ടൈപ്പ് ചെയ്യാനുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണു്.
http://goo.gl/AQNEKU
- *സ്കൂളുകൾക്കായുള്ള മത്സരം*
(സ്കൂളുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് it@schoolന്റെ ഔദ്ദ്യോഗിക
അറിയിപ്പ് ലഭിയ്ക്കാനുണ്ട്. അതിനുശേഷം മാത്രമേ ഈ പദ്ധതി ആരംഭിയ്ക്കുകയുള്ളൂ.)
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല
വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക്
വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം
സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും
പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക്
സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത്
സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ
ടൈപ്പ് ചെയ്ത് കയറ്റി, തെറ്റുതിരുത്തല്‍ വായന നടത്തുകയും , അതിനു് ശേഷം,
മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക.
രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ,
ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ
നൽക്കുന്നതായിരിക്കും. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ
വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ
കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ്
നൽകുകയും ചെയ്യുന്നതായിരിക്കും.
കൂടുതൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ,പൊതുസഞ്ചയത്തിലുള്ള
പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ താല്പര്യമുള്ളവർ എന്നിവർ
*mlwikisource(a)gmail.com
<mlwikisource(a)gmail.com>* എന്ന വിലാസത്തിലേക്ക് ബന്ധപ്പെടുക.
പദ്ധതിതാള്‍ : *https://ml.wikisource.org/wiki/WS:DC2014*<https://ml.wikisource.org/wiki/WS:DC2014>
രജിസ്റ്റര്‍ ചെയ്യാന്‍ http://goo.gl/gXfXzo
ഫേസ്ബുക്ക് ഇവന്റ് പേജ് :
*https://www.facebook.com/events/265018530322640/*<https://www.facebook.com/events/265018530322640/>*
ഗൂഗിള്‍പ്ലസ്സില്‍ **http://goo.gl/Pp5dnT* <http://goo.gl/Pp5dnT>
പദ്ധതിയുടെ സംഘാടക സമിതിയ്ക്ക് വേണ്ടി
Manoj.K/മനോജ്.കെ
9495576262 / 9495513874
www.manojkmohan.com
സുഹൃത്തുക്കളേ,
കോഴിക്കോട് മണാശേരിയിലെ കെ.എം.സി.റ്റി. എഞ്ചിനിയറിങ് കോളേജിലെ
ടെക്ക്ഫെസ്റ്റായ 'കർമ്മ' ഫെബ്രുവരി 20 മുതൽ 23 വരെയുള്ള തിയ്യതികളിൽ
നടക്കുന്നു. പരിപാടിയുടെ സംഘാടകർ വിക്കിമീഡിയ സ്റ്റാൾ വേണമെന്ന് ആവശ്യവുമായി
എന്നെ സമീപിക്കുകയുണ്ടായി. ഈ ദിവസങ്ങളിൽ ഒഴിവുള്ള രണ്ടോ-മൂന്നോ
വിക്കിമീഡിയരും, വിക്കിമീഡിയ കൈപ്പുസ്തകവും, കുറച്ച് വിക്കിപീഡിയ
സ്റ്റിക്കറുകളുമൊക്കെയുണ്ടെങ്കിൽ നമുക്ക് ഈ പരിപാടി വിജയകരമായി നടത്താവുന്നതേ
ഉള്ളൂ. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എന്നയോ, പരിപാടിയുടെ
കോഡിനേറ്ററായ അംജദിനെയോ (amjadm61(a)gmail.com) എത്രയും പെട്ടെന്ന്
വിവരമറിയിക്കുമല്ലോ. പരിപാടിയുടെ വെബ്സൈറ്റ് : http://karmakmct.com/
നന്ദി.
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs :
*nethahussain.blogspot.com
<http://nethahussain.blogspot.com>swethaambari.wordpress.com
<http://swethaambari.wordpress.com>*
സുഹൃത്തുക്കളെ,
കഴിഞ്ഞ ഒരു മാസത്തിലധികമായി ഡിജിറ്റൈസേഷൻ മത്സരം 2014 നടന്നിരുന്ന
അണിയറപ്രവര്ത്തനങ്ങള്ക്കും പല സ്ഥാപനങ്ങളുമായി സംസാരിയ്ക്കുമ്പോഴുള്ള
അവ്യക്തകളും നീങ്ങിതുടങ്ങിയിരിക്കുന്നു. ഇതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട
അവ്യക്തതകളും ആരുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഉറപ്പുകള്‍ കിട്ടത്തതും
മൂലവും ഓണ്‍ലൈന്‍ ആയി മാത്രമാണ് ഇപ്പോള്‍ മത്സരം പുരോഗമിച്ചിരുന്നത്.
സൂചികാതാളുകള്‍ ഇവിടെ (http://goo.gl/ih9zmx ) ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ 100ല്‍ അധികം പേജുകള്‍ ടൈപ്പ് ചെയ്ത്
തീര്‍ന്നതും സമീപകാലങ്ങളിലെ സജീവ ഇടപെടലുകളും മത്സരത്തെ ഉപയോക്താക്കള്‍
ആവേശത്തോടെ ഇടപെടുന്നതും ഇതിന്റെ ലക്ഷണമാണ്. ബാലു തയ്യാറാക്കിയ
സ്കോര്‍ബോര്‍ഡ് ( http://balasankarc.in/ProofreadingContest/index.html
)ഇത് എങ്ങനെ കൂടുതല്‍ ലോജിക്ക് ആക്കാമെന്ന് ചര്‍ച്ച (http://goo.gl/m97fUL )
ചെയ്യേണ്ടതുണ്ട്. ജനുവരി 31ഓടെ ഈ പദ്ധതി തിരുന്നതിന് മുമ്പ് ഇത് ഫിക്സ്
ചെയ്യേണ്ടതുണ്ട്.
കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് 2012ല്‍ നടപ്പാന്‍ പരിശ്രമിച്ച GLAM (
https://ml.wikisource.org/wiki/WS:Kerala_Sahitya_Akademi ) പദ്ധതിയും
നമ്മുടെ ഇടപെടലിന്റെ പ്രശ്നമൂലവും സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള
ചുവപ്പുനാടയുമൊക്കെ ചേര്‍ന്ന് ഇത് വിചാരിച്ചതുപോലെ നടക്കാതെ പോയി. അന്ന്
ലഭിച്ച രസികരഞ്ജിനിയുടെ ലക്കങ്ങള്‍ മാത്രമാണ് വിക്കിഗ്രന്ഥശാലയ്ക്ക് ലഭിച്ച
ആകെയുള്ള മെച്ചം. പല തവണ അക്കാദമിയുമായി ഇടപെടാന്‍ ശ്രമിയ്ക്കുകയും എന്തിന്
RTI ഫയല്‍ ചെയ്ത് വിവരങ്ങള്‍ തേടേണ്ടിവരുന്ന അവസ്ഥയടക്കമുണ്ടായിട്ടുണ്ട്. :)
CISലെ വിഷ്ണുവര്ദ്ധന് വിക്കിസോഴ്സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്
ലോകവ്യാപകമായി നടക്കുന്ന പ്രൂഫ് റീഡിങ്ങ് മത്സരങ്ങളും ഇന്ത്യന്‍ ഭാഷകളിലെ
ഏറ്റവും സജീവമായ വിക്ക്സോഴ്സ് കമ്മ്യൂണിറ്റി ആയ മലയാളം വിക്കിഗ്രന്ഥശാലയോടെ
ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കാമോ എന്ന് ചോദിയ്ക്കുകയും ഈ-ബുക്ക്
റീഡറുകടക്കമുള്ള സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നതുമാണ് ഈ ഒരു
കാര്യത്തിലേക്കിറങ്ങിപ്പുറപ്പെടാന് ഉണ്ടായ സാഹചര്യം. വിക്കിഗ്രന്ഥശാ
സിഡിയുടെ പുറത്തിറക്കലുമായി ബന്ധപ്പെട്ട ഗൂഗിള്പ്പ്ലസ്സിലെ അടക്കം
സുഹൃത്തുക്കളുടെ സഹകരണത്തോടെ 1000നടുത്ത് പേജുകള്‍ പ്രൂഫ് റീഡ് ചെയ്ത് മത്സര
രൂപത്തിലല്ലെങ്കിലും പരിപാടി നടത്തിയത് അതിന് തൊട്ടുമുമ്പുള്ള ഒക്ടോബര്‍
മാസത്തിലായിരുന്നു. 50 സജീവ ഉപയോക്താക്കളുമായി നിന്നിരുന്നത് ഇതിന് ശേഷം
നിര്‍ജ്ജീവമായതും ഇങ്ങനെയുള്ള പദ്ധതികള്‍ നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്
തോന്നിപ്പിച്ചു. മുന്‍കാല പ്രാബല്യത്തോടെഈ മത്സരം നടത്താമോ എന്ന് ചോദിച്ചതിന്
(http://goo.gl/3JT4be) അത് വേണ്ട, പുതിയൊരു മത്സരം നടത്തുകയാണ് നല്ലതെന്നാണ്
വിഷ്ണു, സ്വകാര്യ സഭാഷണത്തില്‍ പറഞ്ഞത്. പിന്നീടുള്ള ശ്രമം ഇത്
വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കാമോ എന്നതായിരുന്നു. സാഹിത്യ
അക്കാദമിയില്‍ ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രഞ്ജിത്ത് മാഷെയും കൂട്ടി
അക്കാദമി സെക്രട്ടറിലെ പോയി കണ്ടു. എന്താണ് ഉദ്ദ്യേശിക്കുന്നതെന്ന് ഒരു വെള്ള
കടലാസില്‍ എഴുതിക്കൊടുക്കുകയും പിന്നീട് പദ്ധതിയുടെ വിശദവിവരങ്ങള്‍
സമര്‍പ്പിയ്ക്കാനും പറഞ്ഞു. സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നല്ല
പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ കണ്ണന് മാഷെയും ശ്രീജിത്ത് മാഷെയുമൊക്കെ
ബന്ധപ്പെട്ട് ഇതിന് it@schoolമായി ബന്ധിപ്പിക്കാന്‍ കഴിയുമോ എന്നായി ശ്രമം.
അക്കാദമിയ്ക്ക് എഴുതിക്കൊടുത്ത (നേരത്തെ തന്ന ഗലം പ്രോജക്റ്റിലുള്ളതിന്റെ
വികസിത രൂപം) തന്നെ ഐറ്റി അറ്റ് സ്കൂളിനും കൊടുത്തു. ഡിസംബം 1 മുതല്‍ 22 വരെ
നടത്താമെന്ന് വിചാരിച്ച പദ്ധതി ( http://goo.gl/tTNS1A ) വിചാരിച്ചത് പോലെ
സമയബന്ധിതമായി ഫീഡ്ബാക്കുകള്‍ കിട്ടാത്തത് മൂലം പിന്നെയും വൈകി. ഗ്രന്ഥശാല
ഗ്രൂപ്പിലെ ചര്‍ച്ചയില്‍ കണ്ണന്മാഷും അനിവറും സുഗീഷ് സുബ്രമണ്യവും
ബാലുവുമെല്ലാം സജീവമായി പങ്കെടുത്തിരുന്നെങ്കിലും അതില്‍ കാര്യങ്ങളൊന്നും
വ്യക്തമായി തിരുമാനിക്കാന് സാധിച്ചില്ല (http://goo.gl/Ihb9yS).
പഞ്ചായത്തില്‍ ചര്‍ച്ചയ്ക്ക് വച്ചുവെങ്കിലും എന്നത്തെ പോലെ അതിലും ആരും
കാര്യമായൊന്നും ഇടപെട്ടില്ല ( http://goo.gl/xzqAWS ).
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് വികസിച്ചത് ഇതിലെ പ്രധാനമായും
പാട്നര്‍ ചെയ്യുന്ന ഗവ. സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട സംഘടനകളും
ഇന്‍വോള്‍ ചെയ്തിട്ടാണ്. ഇതില്‍ കൂടുതല്‍ ഇടപെട്ടതോടെ ഇങ്ങനെയൊരു പദ്ധതി
നടത്തിപ്പിന്റെ ഏകോപന ചുമതലയുടെ ഭാരം എന്റെ ചുമലിലേയ്ക്കെത്തി. വളരെ നാളത്തെ
ആഗ്രഹമായിരുന്നു ഇങ്ങനെയൊന്ന് നടന്നുകിട്ടാന്‍. ഇതുമായി ബന്ധപ്പെട്ട
ആളുകളെയെല്ലാം ഒന്നിച്ച് നിര്‍ത്തിയാല്‍ നല്ല രീതിയിലുള്ള
മുന്നേറ്റമുണ്ടാമെന്ന് തോന്നി. കേരള സാഹിത്യ അക്കാദമി, ഐറ്റി അറ്റ് സ്കൂള്‍,
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി
തുടങ്ങിയവരുമായി നിരന്തരം ഫോണിലും മെയിലിലുമെല്ലാം
ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു പരിധിയില്‍ കവിഞ്ഞ് എനിക്ക്
ഓണ്‍ലൈനില്‍ പബ്ലിക്ക് ആയി അപ്ഡേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍
ഇതുമായി സഹകരിക്കാവുന്ന വിക്കിമീഡിയരെ ഇമെയില്‍ ചരടുകള്‍ കണ്ണിയാക്കിയിരുന്നു.
ചര്‍ച്ചകളുടെ അവരുടെ അഭിപ്രായങ്ങളും അറിഞ്ഞാണ് പദ്ധതി പുരോഗമിച്ചതും.
സംഗമോത്സവവേദിയില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട കൂടിയിരിപ്പില്‍ ചര്‍ച്ച
ചെയ്യുകയും എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് പരസ്പരധാരണയുണ്ടാക്കുകയും
ചെയ്തിരുന്നു. (കണ്ണന് മാഷെടുത്ത ഫോട്ടോ http://goo.gl/iDQGE3 )
ശേഷം സംഗമോത്സവത്തിന്റെ രണ്ട് ദിവസം മുമ്പാണി അക്കാദമിയുടെ പുസ്തകശേഖരത്തിന്റെ
ലിസ്റ്റ് (http://goo.gl/V4fMPO ) കിട്ടുന്നത്. ഇതില്‍ നിന്നും മലയാളം
അദ്ധ്യാപകനായ രഞ്ജിത്ത് മാഷെക്കൊണ്ട് കുറച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത്
കൊടുക്കുകയും സംഗമോത്സവത്തിന്റെ അന്ന് ചെല്ലാന്‍ പറഞ്ഞത് ഫോളോപ്പ് ചെയ്യാന്‍
സാധിക്കാതിരിക്കുകയും ചെയ്തു. ശേഷം കഴിഞ്ഞ ദിവസങ്ങളിലായി 55 ടൈറ്റിലുകള്‍ 22
GB ക്കടുത്ത് വരുന്ന ഡാറ്റ ഞാന്‍ പോയി കളക്റ്റ് ചെയ്തിട്ടുണ്ട്. അക്കാദമിയിലെ
ഇടപെടലുകള്‍ക്ക് സുനിൽ പ്രഭാകറെ പോലുള്ളവരുടെ സഹായങ്ങളും ഈ സമയത്ത്
വിലപ്പെട്ടതായിരുന്നു.
സാഹിത്യ അക്കാദമിയില്‍ നിന്ന് ലഭിച്ച പുസ്തകങ്ങള്‍ ഇവിടെ
(http://goo.gl/HVz6aV) ലിസ്റ്റ് ചെയ്തിട്ടുണ്ട്. അക്കാദമിയില്‍ പുസ്തകം
വാങ്ങാന്‍ പോയ വകയില്‍
ഒരു ദിവസം മുഴുവനായി തന്നെ ചിലവാകുകയും ഹാര്ഡ്ഡിസ്ക്ക് അവര്‍
സ്വീകരിക്കാത്ത് മൂലം ഈ പദ്ധതിയ്ക്കായി ഒരു പുതിയ 16gb പെന്‍ഡ്രൈവ് വാങ്ങി
നല്‍കുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. 11 മണിയ്ക്ക് ചെന്ന എന്നെ 5 മണി വരെ
ഇത് ലഭിക്കുന്നതിന് വേണ്ടി കാത്തുനിര്‍ത്തിയെങ്കിലും ജീവനക്കാരെല്ലാം
നല്ലരീതിയിലാണ് പെരുമാറിയത്. ഓഡിറ്റ് ഒബ്ജക്ഷനും മറ്റുമുള്ളതിനാല്‍
വാട്ടര്മാക്കില്ലാത്ത സ്കാനുകള്‍ തരുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്ന്
സെക്രട്ടറി നേരിട്ടു തന്നെ പറഞ്ഞിരുന്നു. പദ്ധതിയില്‍ പങ്കുചേരുകയും
പുസ്തകങ്ങള്‍ നല്‍കിയതൊഴിച്ച് സാഹിത്യ അക്കാദമി ഉറപ്പുകളൊന്നും ഇപ്പോള്‍
നല്‍കിയിട്ടില്ല. കൂടുതല്‍ സമ്മാനങ്ങളും പങ്കെടുക്കുന്ന സ്കൂളുകള്‍ക്ക്
നിര്‍ബന്ധമായും പുസ്തകക്കെട്ടുകള്‍ മുതലായവ സമ്മാനിയ്ക്കണമെന്നുമൊക്കെ
സെക്രട്ടറി പറഞ്ഞതനുസരിച്ച് അപേക്ഷ എഴുതിക്കൊടുത്തിട്ടുണ്ട്. ജനുവരി 10ന്
മാത്രമേ അവരുടെ കമ്മറ്റി കൂടി ഇതിലെന്തെങ്കിലും അപ്ഡേറ്റ് കിട്ടൂ.
വിക്കിഗ്രന്ഥശാലയാണ് ഇതിന്റെയൊക്കെ പ്രധാന ഗുണഭോക്താവ് എന്നതുകൊണ്ടും
ഡിസിഷന്‍ തിരുമാനിയ്ക്കുന്നതില് പ്രത്യേകിച്ച്
റോളുകളൊന്നുമില്ലാത്തതുകൊണ്ടും ഇതിലെ പ്രധാനപ്പെട്ടവരെ കോര്‍ ഗ്രൂപ്പില്‍
ചേര്‍ത്തുകൊണ്ടും ഇതുമായി സഹകരിക്കുന്നവരുമായൊക്കെ ഉള്‍ക്കൊള്ളിച്ച്
സംഘാടനസമിതി ഉണ്ടാക്കുകയാണ് ചെയ്തത്. എനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ
പരമാവധി ഉപയോഗിച്ച് തന്നെ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇതേ സമയം ഐറ്റി അറ്റ് സ്കൂളിലെ കാര്യവും ഒരു രൂപമായിരുന്നില്ല. ശ്രീജിത്ത്
മാഷുടേയും കണ്ണന് മാഷുടേയും നേതൃത്വത്തില്‍ ഹസനാര് മാഷ്, ടോണിമാഷ്
തുടങ്ങിയവരൊക്കെ ഇടപെട്ടിട്ടാണ് ഇത് പുരോഗമിച്ചിരുന്നത്. ഐറ്റി അറ്റ് സ്കൂള്‍
ഇതില്‍ എന്ത് ചെയ്യുമന്നെതിന്റെ കാര്യങ്ങളില്‍ ഉറപ്പുകള്‍ കിട്ടാത്തത് മൂലം
പങ്കാളിത്തം മാത്രമേ അനൗണ്‍സ് ചെയ്തിരുന്നുള്ളു. ഐറ്റി അറ്റ് സ്ക്കൂളിന്റെ
ഔദ്ദ്യൊഗിക പങ്കാളിത്തം (ലോഗോ/പേര് ഉപയോഗിക്കാന്‍) അനുമതി
കിട്ടിയില്ലെങ്കിലും ഗ്രന്ഥശാലയോടെ സഹകരിക്കുന്ന സ്കൂളുകളെ ഉള്‍പ്പെടുത്തി ഈ
പദ്ധതി മുന്നോട്ട് കൊണ്ടുപോകാവുന്ന ആത്മവിശ്വാസം തന്ന മാഷുമ്മാരാണ് നമ്മുടെ
ശക്തി.
ഇന്നലെ രാത്രി ശ്രീജിത്ത് മാഷുടെ അപ്ഡേറ്റ് അനുസരിച്ച് ഈ പ്രോജക്റ്റ് ഐറ്റി
അറ്റ് സ്കൂള്‍ സഹകരിക്കാമെന്ന് തിരുമാനിയ്ക്കുകയും സര്‍ക്കുലര്‍
പുറത്തിറക്കാനുള്ള നടപടികളെടുക്കുകയും ഇതിനായി ഓരോ ജില്ലയില്‍ നിന്നുള്ള
മാസ്റ്റര്‍ ട്രൈയിനേഴ്സിനായുള്ള പരിശീലനപരിപാടിയ്ക്കുള്ള
സാമ്പത്തികമനുവദിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന സന്തോഷവാര്‍ത്തയാണുള്ളത്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയ്ക്കുന്നു. ഇങ്ങനെ
ഒരു തിരുമാനമുണ്ടായത് മൂലം നമുക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന 13800
താളുകള്‍ മതിയാകില്ലെന്ന സ്ഥിവിശേഷമാണുള്ളത്. ഇതിന്റെ ട്രൈയ്നിങ്ങ്
വര്‍ക്ക്ഷോപ്പിനുള്ള അധിക ബാധ്യതയ്ക്കുള്ള പണം കണ്ടെത്താന്‍ പലരേയും
വിളിച്ചിരുന്നു. ഐറ്റി അറ്റ് സ്കൂൾ തന്നെ ഇതിനുള്ള സോഴ്സ് കണ്ടെത്തിയെന്നത്
വളരെ വലിയൊരു ഭാരം ഒഴിവാക്കി. ഇതിന്റെ നിയന്ത്രണവും ഏകോപനവും ഐടി അറ്റ് സ്കൂൾ
തന്നെ നിർവഹിക്കുന്നതാണ്. അടിസ്ഥാനവിവരങ്ങളുൽക്കൊള്ളുന്ന ഒരു കൈപ്പുസ്തകം
ഡിജിറ്റൽ രൂപത്തിൽ നമ്മൾ തയ്യാറാക്കി കൊടുക്കെന്ടതുണ്ട് .
SMC യുടെ പ്രതിനിധിയായ അനിവറുമായി സംസാരിച്ചതനുസരിച്ച് വ്യക്തിഗത
മത്സരത്തിനായുള്ള സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യാന്‍ ശ്രമിയ്ക്കാമെന്ന്
പറയുകയും ഋഷിയും ബാലുവുമടങ്ങുന്ന ടീം സാങ്കേതികപരമായ കാര്യങ്ങള്‍ എഡിറ്റ്
കൗണ്ട് ടൂളുണ്ടാക്കണമെന്നതും മറ്റും ചെയ്ത് തരാമെന്ന് പറയുകയും നടപ്പാകുകയും
ചെയ്തു. പദ്ധതിയുടെ മുന്നോട്ട് പോക്കിലും മറ്റും ഇവരൊക്കെ എനിക്ക് തരുന്ന
സപ്പോര്‍ട്ടും മാനസിക പിന്തുണയും ഈ ഘട്ടത്തില്‍ വളരെ വലുതായിരുന്നു.
CIS ലെ വിഷ്ണുവര്ദ്ധന് വാഗ്ദാനം ചെയ്ത ഇ-ബുക്ക് റീഡറും സ്കാനറും മാത്രമാണ്
നിലവിലുള്ള സമ്മാനങ്ങളില്‍ ഉള്ളത്. കൂടുതല്‍ കാര്യങ്ങള്‍ക്കായി
സമീപിച്ചിട്ടെങ്കിലും മറുപടിയൊന്നും കിട്ടിയിട്ടില്ല.
ജനുവരി 31ന് മത്സരം തീരുകയാണെങ്കില്‍ തൃശ്ശൂരില്‍ വച്ച് നടക്കുന്ന സാഹിത്യ
അക്കാദമി പുസ്തകോത്സവ വേദിയില്‍ 2012ല്‍ നടന്നതുപോലെ ഒരു വിക്കിയ്ക്കായി
അരദിവസത്തെ വേദിയും പൊതുപരിപാടിയും അക്കാദമിയുടെ ചിലവില്‍ തന്നെ ചെയ്യാമെന്ന്
സെക്രട്ടറി ഇങ്ങോട്ട് സജഷന്‍ തന്നിട്ടുണ്ട്.
ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തിലധികം രൂപ എന്റെ
കയ്യില്‍ നിന്ന് ചിലവായതൊഴിച്ച് ഇനി കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍
ഉണ്ടാകാനിടയില്ല. സാമ്പത്തിക ചിലവുകള്‍ വരുന്നത് അതാത് സ്ഥാപനങ്ങള്‍
വഹിക്കുന്ന രീതിയിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. ഇതില്‍ കുറച്ച്
പണം ആവശ്യം വരികയാണെങ്കില്‍ കൈയ്യില്‍ നിന്ന് ചിലവാക്കാന്‍
സന്മനസ്സുള്ളവരുമുണ്ട് എന്നത് കമ്മ്യൂണിറ്റിയെ സംബന്ധിച്ച് നല്ല കാര്യമാണ്.
കൂടുതല്‍ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നതിനായി
ഇന്ദുലേഖ.കോമിനേപ്പോലുള്ളരുമായും തൃശ്ശൂരിലെ പുസ്തകക്കടകളുമായും
ബന്ധപ്പെടാന്‍ ശ്രമിയ്ക്കുന്നുണ്ട്. സഹായിക്കാന്‍ പറ്റുന്നവര്‍ എനിയ്ക്ക്
എഴുതുമല്ലോ. അല്ലെങ്കില്‍ വിക്കിയിലോ ലിസ്റ്റിലോ ഇട്ടാലും മതിയാകും.
മലയാളം വിക്കിപീഡിയയുടെ പ്രചരണത്തിനായി വലിയ രീതിയില്‍ നമ്മള് ശിബിരങ്ങളും
മറ്റും നടത്തി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി സ്ട്രെങ്ങ്ത്ത് വര്‍ദ്ധിപ്പിക്കാന്‍
ശ്രമിയ്ക്കുന്നുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ കാര്യമായി ശ്രദ്ധിക്കുന്നില്ല
എന്നതാണ് വിക്കിസമുഹത്തിന് പൊതുവായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. പുതുതായി
എത്തുന്ന ഉപയോക്താക്കള്‍ക്ക് ഏറ്റവും നന്നായി കോണ്ട്രിബ്യൂട്ട് ചെയ്ത്
പഠിക്കാന്‍ ഉതകുന്ന ഒരു പ്ലാറ്റ് ഫോം എന്ന നിലയില്‍ ഇത് വേണ്ടത്ര
ഉപയോഗിക്കപ്പെടുന്നില്ല. ആലുവ യുസി കോളേജില്‍ വച്ച് സംഘടിപ്പിച്ച ശിബിരത്തില്‍
മാത്രമാണ് ഗ്രന്ഥശാലയെ കാര്യമായി നമ്മള് എടുത്തത്. സ്കൂള്‍ വിദ്യാര്‍ഥികളുടെ
പദ്ധതികള്‍ നിരവധി നടക്കുന്നുണ്ടെങ്കിലും അത് വേണ്ടത്ര തലത്തിലേക്ക്
വ്യാപിപ്പിക്കുന്നില്ല. ഇങ്ങനെയൊക്കെ യുള്ള ഒരു സാഹചര്യത്തിലാണ്ഈ ഒരു
പദ്ധതിയുടെ പ്രസക്തി. വിക്കിസംരംഭങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ
എത്തിയ്ക്കുന്നതിലും ഒ.സി.ആര് അടക്കമുള്ള സാങ്കേതിക വികാസം മലയാളഭാഷയ്ക്കായി
വരുന്നത് വരെ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.
വിക്കിസോഴ്സിന്റെ പത്താം വാര്ഷികമാഘോഷിക്കുന്നഈ വേളയില്‍ ഇങ്ങനെ ഒരു മത്സരം
സംഘടിപ്പിക്കാന്‍ ഒപ്പം ചേര്‍ന്ന് നില്ക്കാന് കഴിഞ്ഞതില്‍ അതിയായ
സന്തോഷമുണ്ട്. ഇപ്പോള്‍ സമീപകാലമാറ്റങ്ങളില്‍ കാണുന്ന പുതിയ ഉപയോക്താക്കള്‍
തന്നെ ഇതിന്റെ കാരണം. സമയമില്ലാത്തതുകൊണ്ടോ താല്പര്യമില്ലാത്തത് കൊണ്ടോ ആണോ
എന്നറിയില്ല വിക്കിയിലെ പലരും ഈ പദ്ധതിയില്‍ നിന്ന് മാറി നില്ക്കുന്നതായി
ശ്രദ്ധിച്ചു. ഏവരേയും ക്ഷണിയ്ക്കുകയാണ്. ഒരുമിച്ച് നിന്ന് മലയാളം
വിക്കിസമൂഹത്തിനായി പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍..
വിശ്വസ്ഥതയോടെ,
സ്വന്തം
മനോജ്