നമസ്കാരം,
കേരള നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വിക്കിയിൽ എത്തിക്കുകയും അവയെ മികച്ച
രീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ *കേരള നിയമസഭ* എന്ന പേരിൽ
ഒരു വിക്കി പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി മലയാളം വിക്കിപീഡിയ, കോമൺസ്,
വിക്കി ഡാറ്റ, വിക്കി ചൊല്ലുകൾ എന്നീ സംരഭങ്ങളിൽ പ്രസ്തുത ലേഖനവുമായി
ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൃത്യതയോടെ ചേർക്കുന്നതിനെ ഏകോപിപ്പിക്കുന്നു.
പദ്ധതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഈ
http://ml.wikipedia.org/wiki/WP:WikiProject_KLA ലിങ്കിൽ ലഭ്യമാണ്. ഏവരുടേയും
സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!
കിരൺ (KG)
പ്രിയപ്പെട്ടവരേ,
സെപ്തംബർ 1 മുതൽ 2 വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ "*ഓണം ലേബൽ-എ-തോൺ*" എന്ന
പേരില്‍ നടത്തിയ 48 മണിക്കൂർ ഓൺലൈൻ തിരുത്തൽ യജ്ഞം വളരെ നല്ല രീതിയിൽ
സമാപിച്ചു. മലയാളം ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന
ചെയ്യുവാനായിരുന്നു ഓണവധി ദിവസങ്ങളിൽ ഈ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിരുന്നത്.
13 ഉപയോക്താക്കള്‍ ഈ ഓൺലൈൻ "ലേബൽ-എ-തോണിന്റെ" ഭാഗമായി പങ്കെടുക്കുകയും,
വിക്കിഡാറ്റയിൽ 11,564 ഇനങ്ങളിൽ മലയാളത്തിലുള്ള ലേബലുകൾ ചേർക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ ലേബലുകള്‍ ചേർത്തവർ ഇവരാണ്:
1. Sai K shanmugam - 1915 ലേബലുകൾ
2. Kiran Gopi - 927 ലേബലുകൾ
3. Meenakshi nandhini - 706 ലേബലുകൾ
4. Sreejithkoiloth - 515 ലേബലുകൾ
5. Iamvivekkj - 481 ലേബലുകൾ
ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ സംഭാവന ചെയ്ത
എല്ലാവർക്കും സംഘടകരുടെ പേരിലും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിലും
നന്ദിയും അഭിനന്ദനങ്ങളും.
കൂടുതൽ വിവരങ്ങൾക്ക് പദ്ധതിയുടെ വിക്കിഡാറ്റ താൾ സന്ദർശിക്കുക.[1]
( *വരും മാസങ്ങളിൽ ഇതുപോലെ വിക്കിഡാറ്റയിൽ ചെറു
തിരുത്തൽ യജ്ഞങ്ങള്‍ സംഘടിപ്പിക്കാം എന്ന് പ്രതീഷിക്കുന്നു. *☺ )
[1]
https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/ONAM_2020
സ്നേഹത്തോടെ,
ജിനോയ്
*Jinoy Tom Jacob*
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*