---------- കൈമാറിയ സന്ദേശം ----------
അയച്ചത്: ജിജോ എം തോമസ് <jijomappilakunnel(a)gmail.com>
*സര്**,* *മലയാളം വിക്കി സമൂഹത്തിന്റേയും **IT @ School **ഇടുക്കി ജില്ലാ
ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന
വിക്കി പഠനശിബിരം സംഘടിപ്പിക്കുന്നു**. **വിക്കിപീഡിയയും ഇതര
വിക്കിസംരംഭങ്ങളും ഉപയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ്
പഠനശിബിരം**. **നിലവില്‍ മുപ്പത്തിയേഴായിരത്തിലധികം ലേഖനങ്ങളുള്ള മലയാളം
വിക്കിപീഡിയ ഇന്ത്യന്‍ ഭാഷകളിലെ മികച്ച ഒന്നാണ്**. **വിദ്യാര്‍ത്ഥികള്‍ക്ക്
ഏറെ പ്രയോജനകരമായ വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതാനും തിരുത്താനുമുള്ള
പരിശീലനത്തിലൂടെ അറിവുനിര്‍മ്മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്
പങ്കാളിത്തം ലഭിക്കും**. **ഇടുക്കി ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു
പഠനശിബിരം സംഘടിപ്പിക്കുന്നത്**.* 2014 നവംബര്‍ 8 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍
3.45 pm വരെ മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍ *വച്ച്
നടക്കുന്ന പഠനശിബിരത്തില്‍ തൊടുപുഴ**, **അറക്കുളം ഉപജില്ലകളിലെ ഹൈസ്കൂള്‍
ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് പങ്കെടുക്കാം**. **ഓരോ സ്കൂളില്‍ നിന്നും
മലയാളം ടൈപ്പിങ്ങ് അറിയാവുന്ന**, **വിക്കി പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള
കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കുക**. **ഒരു സ്കൂളില്‍ നിന്നും മൂന്നോ
നാലോ കുട്ടികളെ പങ്കെടുപ്പിക്കാം**. **നാല്‍പതുപേര്‍ക്കാണ് ആകെ
പ്രവേശനം**. **ആയതിനാല്‍
ഓരോ സ്കൂളില്‍ നിന്നും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന്
തന്നെ ** ഈമെയിലിലൂടെ അറിയിക്കണം. **പങ്കെടുക്കുന്ന കുട്ടികള്‍ക്ക്
മലയാളത്തിലുള്ള വിക്കിപീഡിയ കൈപുസ്തകം **സൗജന്യമായി നല്‍കുന്നതാണ്**.*
*മലയാളം വിക്കിപീഡിയയില്‍ ഈ പരിപാടിയുടെ താള് കാണാന്‍ ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
ക്ലിക്ക് ചെയ്യുക. *
*ഈ താളി**ല്‍ **തിരുത്തലിലൂടെ പങ്കെടുക്കുന്ന കുട്ടികളുടെ
പേരുചേർക്കാവുന്നതാണ്. *
*വിശദാംശങ്ങൾക്ക് : ജിജോ എം തോമസ് ( 9447522203, 9447509401 )*
*കുട്ടികൾ ഉച്ചഭക്ഷണം കരുതേണ്ടതാണ്. *
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841