2011/4/29 chindankutty nambiar <nambiarmpc.2010(a)rediffmail.com>
> വിക്കിപീഡിയ യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന കോശമാണെന്നാണ് കരുതുന്നത്. ഒരു
> വിജ്ഞാനകോശത്തില്‍ അനുവദിക്കാവുന്ന ഒരു ലേഖനമല്ല
> ലൗ ജിഹാദിനെപ്പറ്റിയുള്ളത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത് ? വൈയക്തിക നിരീക്ഷണമാണോ അതോ വിക്കി
നിയമാവലിയാണോ? വിക്കി നിയമാവലിയാണെങ്കില് അത് ലിങ്ക് ചെയ്യാമോ?
അത്തരം ലേഖനങ്ങള്‍ വെറും വാര്‍ത്തകളായി പത്രമാദ്ധ്യമങ്ങളില്‍ വരേണ്ടവയാണ്.
> വാര്‍ത്തകള്‍ ഒരു വിജ്ഞനകോശത്തില് കടന്ന് കൂടിയാല്‍ അവസാനിക്കാത്ത
> വിവാദങ്ങള്‍ക്ക് വഴിവെക്കും.
വിവാദപരമായ, വിവാദസാധ്യതയുള്ള എല്ലാ ലേഖനങ്ങളും ഒഴിവാക്കണം എന്നാണോ? :)
> ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ മാത്രമായി മതമൗലികവാദികള്‍ പൊതു ഇടങ്ങളെ
> സമര്‍ത്ഥമായി ഉപയോഗിക്കും എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന്ന് പരിഹാരം
> കണ്ടില്ലെങ്കില്‍ വിക്കിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടും എന്ന കാര്യത്തില്‍
> സംശയമില്ല.
>
മതമൗലികവാദികള്‍ ഏത് സ്പേസിനേയും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കും .
അതിന് ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകണം. പകരം ലേഖനങ്ങളെ ഒഴിവാക്കുകയാണോ
വേണ്ടത്?