പ്രിയ മലയാളം വിക്കിപ്രവർത്തകരേ,
മലയാളം വിക്കി സംരംഭങ്ങളെ കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ പുസ്തകത്തിന്റെ *മൂന്നാം
പതിപ്പ്* തയ്യാറായിട്ടുണ്ട്.
രണ്ടാം പതിപ്പിൽ നിന്നും വലിയ മാറ്റങ്ങൾ ഇതിൽ ഇല്ല. എങ്കിലും കഴിഞ്ഞ പതിപ്പ്
ഇറങ്ങി കഴിഞ്ഞതിനു ശേഷമാണു് നമ്മൾ വിക്കിയിലെ എഴുത്തുപകരണത്തിൽ ഇൻസ്ക്രിപ്റ്റ്
രീതി ചേർത്തത് എന്നതിനാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ പതിപ്പിൽ
പുതുക്കിയിട്ടുണ്ട്. അതിന്റെ ഒപ്പം അവിടവിടെ കണ്ണിൽപ്പെട്ട ചില അക്ഷരപ്പിശകുകൾ
തിരുത്തി. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന വിക്കിശിബിരത്തിൽ വിതരണം
ചെയ്യാനായാണു് ഇപ്പോൾ പെട്ടെന്ന് ഈ മൂന്നാം പതിപ്പ് ഇറക്കിയത്.
- മൂന്നാം പതിപ്പിന്റെ പി.ഡി.എഫ് വേർഷനിലേക്കുള്ള കണ്ണി -
http://upload.wikimedia.org/wikipedia/commons/b/b5/Malayalam_Wiki_FAQ_versi…
- മൂന്നാം പതിപ്പ് ഡബിൾ സൈഡ് അച്ചടിക്കായി ഒപ്റ്റിമൈസ് ചെയ്തത് -
http://upload.wikimedia.org/wikipedia/commons/0/0a/Malayalam_Wiki_FAQ_versi…
A4 സൈസ് പേജിൽ ഡബിൾ സൈഡ് പ്രിന്റ് എടുത്ത് ഒന്ന് മടക്കിയാൽ ചെറു പുസ്തക
രൂപത്തിൽ കിട്ടും.)
മലയാളം വിക്കിയുടെ പ്രചരണപരിപാടികൾക്ക് ഈ കൈപ്പുസ്തകം വലിയൊരു സഹായം ആണെന്ന്
നമുക്കറിയാമല്ലോ. നമ്മുടെ ഈ വിജയഗാഥ കണ്ട് മറ്റുള്ള ഇന്ത്യൻ ഭാഷാ വിക്കി
സമൂഹങ്ങൾക്കും ഇക്കാര്യത്തിൽ താല്പര്യം ജനിച്ചിരിക്കുന്നു. അങ്ങനെ അവരുടെ
അഭ്യർത്ഥനപ്രകാരം നമ്മൾ ഈ പുസ്തകം കുറച്ച് കാലം മുൻപ് *ഇംഗ്ലീഷിലേക്ക് തർജ്ജുമ
ചെയ്യുക ഉണ്ടായി.* അതുപയോഗിച്ച് ഇതിനകം *ബംഗാളി*, *ഹിന്ദി* ഭാഷാ വിക്കിസമൂഹങ്ങൾ
ഇതേ പോലെ പതിവ് ചോദ്യങ്ങൾ പുസ്തകം ഇറക്കി. ഹിന്ദിയുടെ പതിവ് ചോദ്യങ്ങൾ
പുസ്തകംഇവിടേയും<http://commons.wikimedia.org/wiki/File:Hindi_Wiki_Projects_FAQ_Version_1.0.…>ബംഗാളിയുടേത്
ഇവിടേയും<http://upload.wikimedia.org/wikipedia/commons/5/50/Bengali_wikipedia_FAQ_bo…>കാണാം.
ഇപ്പോൾ സംസ്കൃത വിക്കി സമൂഹവും നമ്മളുടെ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി
പതിവ് ചോദ്യങ്ങൾ പുസ്തകം ഇറക്കാൻ ശ്രമിക്കുന്നുണ്ട്.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അനേകം മലയാളം വിക്കിപീഡിയർ ഉണ്ട്. എങ്കിലും ഇതിലെ
മിക്കവാറും ചോദ്യോത്തരങ്ങളും, പകർപ്പവകാശതാളും മറ്റും തയ്യാറാക്കാൻ കൂടുതൽ
യത്നിച്ച പ്രവീൺ പ്രകാശ് (പ്രവീൺ കഴിഞ്ഞ ദിവസം മലയാളം വിക്കിയിൽ 5 വർഷം
പൂർത്തിയാക്കി), ഇത് ടൈപ്പ് സെറ്റ് ചെയ്യാൻ സഹായിച്ച കെവിൻ, ജുനൈദ് എന്നിവരെ
പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
മറ്റുള്ള ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃയാക്കാവുന്ന കൂടുതൽ പ്രവർത്തനങ്ങൾ
നടത്താൻ മലയാളം വിക്കിസമൂഹത്തിനു് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഷിജു അലക്സ്
Santhosh Thottingal gets commit access to Mediawiki
http://svn.wikimedia.org/users.php
Santhosh is working on web fonts extensions. Webfonts allows webpages to
serve and render fonts from server, instead of relying on the fonts
available in a users' system. This is used either for aesthetics purpose or
for serving content in non-latin scripts where the supported fonts are rare
in computers for eg: Indian languages - Most often users wont have enough
good fonts in systems to see the content properly (they get squares, or
question marks). This readability issue can be solved by webfonts
Congratulations and all the best wishes to Santhosh & his efforts.
Regards
Tinu Cherian
<http://svn.wikimedia.org/users.php>
---------- Forwarded message ----------
From: Tim Starling <tstarling(a)wikimedia.org>
Date: Thu, Mar 31, 2011 at 6:25 AM
Subject: [Wikitech-l] New committer
To: wikitech-l(a)lists.wikimedia.org
Extension access:
* Santhosh Thottingal (santhosh): Webfonts extension
_______________________________________________
Wikitech-l mailing list
Wikitech-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikitech-l
മലയാളം വിക്കിപീഡിയയിലും ഇതരസംരംഭങ്ങളിലും ഉപയോഗിക്കുന്നതിനായി,
സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതിയെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച
നീളുന്ന ഒരു ആഘോഷം സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ
പദ്ധതിതാൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>സന്ദർശിക്കുക.
എല്ലാവരും ഒത്തുപിടിച്ച് ഈ പരിപാടിയെ വൻവിജയമാക്കാൻ
അഭ്യർത്ഥിക്കുന്നു.
[image: mlwiki_loves_wikimedia_2011_april.jpg]
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു
വിക്കിപദ്ധതിയാണു് ഇത്.
2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള കാലയളവിലാണു് ഈ പദ്ധതി നടത്താൻ
ഉദ്ദേശിക്കുന്നത്. ഈയടുത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണു് ഈ പദ്ധതി ഇപ്പോൾ
നടത്താൻ തീരുമാനിക്കാനുള്ള ഒരു പ്രധാനകാരണം. ശ്രദ്ധേയരായ മലയാളികളുടെ
പറ്റുന്നിടത്തോളം സ്വതന്ത്ര ചിത്രങ്ങൾ ഇതിലൂടെ വിക്കിയിലെത്തിക്കാൻ
ശ്രമിക്കുന്നു.
ഇതിനു് പ്രചോദനം ആയത് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പട്ടണത്തെ സംബന്ധിച്ചുള്ള
ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തിയ London Loves Wikipedia പോലൂള്ള
വിക്കിപദ്ധതികളാണു്. പല യൂറോപ്യൻ ഭാഷാ വിക്കികളും അവരവരുടെ പട്ടണത്തെ
സംബന്ധിച്ചുള്ള ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ സമാനമായ വിക്കിപദ്ധതികൾ
ഇടയ്ക്കിടയ്ക്ക് നടത്താറുണ്ട്. ഒന്നോ രണ്ടോ ദിവസം ഇതിനു് വേണ്ടി നീക്കി വച്ച്
കുറച്ച് പേർ സംഘമായി പട്ടണത്തിന്റെ വിവിധ ഇടങ്ങളിൽ പോയി വിക്കിക്ക് പറ്റിയ
ചിത്രങ്ങളെടുത്ത് വിക്കിയിലേക്ക് അപ്ലോഡ് ചെയ്യുകയാണു് പതിവ്.
എന്നാൽ ഒരു പട്ടണത്തിൽ ചുറ്റി കറങ്ങി പടം എടുത്ത് വിക്കിയിൽ കയറ്റാനുള്ള ആൾബലം
മലയാളം വിക്കിസംരംഭങ്ങൾക്ക് ഇപ്പോഴില്ല. അതിനാൽ ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക്
ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം
വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ
താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ
ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
- *പരിപാടി*: മലയാളം വിക്കിപീഡിയർ വിക്കിമീഡിയയെ സ്നേഹിക്കുന്നു
- *തീയ്യതി*: 2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെ
- *ആർക്കൊക്കെ പങ്കെടുക്കാം*: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര
വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- *ലക്ഷ്യം*: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ
വിക്കിപീഡിയയിൽ എത്തിക്കുക
- *അപ്ലോഡ് എവിടെ*: വിക്കിമീഡിയ
കോമൺസ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>അല്ലെങ്കിൽ
മലയാളം
വിക്കിപീഡിയ<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%…>
താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?
- വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ
2011 എപ്രിൽ 02 മുതൽ 2011 ഏപ്രിൽ 17 വരെയുള്ള തീയതികളിൽ മലയാളം
വിക്കിപീഡിയയിലോ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>,
വിക്കിമീഡിയ കോമൺസിലോ<http://commons.wikimedia.org/wiki/commons:upload/ml>അപ്ലോഡ്
ചെയ്യുക. സ്വതന്ത്രമായ
ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ
ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public
domain image
resources<http://en.wikipedia.org/wiki/Wikipedia:Public_domain_image_resources>പൊതുസഞ്ചയത്തിലുള്ള
ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
നിബന്ധനകൾ
- മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്ലോഡ്
ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ
വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
- മറ്റൊരു ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യരുത്.
- എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന്
അനുമാനിച്ച് അപ്ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
- സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ
അനുവാദം വാങ്ങിയിരിക്കണം.
- ഫ്ലിക്കർ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ്
കോമൺസ്<http://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%…>അനുമതിയിലാണെന്നും
നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും
ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ
നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
- ചിത്രം കഴിയുന്നതും EXIF അഥവാ
മെറ്റാഡാറ്റ<http://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%…>ഉൾപ്പടെ
അപ്ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ
ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
എവിടെ അപ്ലോഡ് ചെയ്യണം
- http://commons.wikimedia.org/<http://commons.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B…>,
http://ml.wikipedia.org/ എന്നീ സൈറ്റുകളൊന്നിൽ അപ്ലോഡ് ചെയ്യുക.
ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്ലോഡ് ചെയ്യാൻ കോമൺസിലെ അപ്ലോഡ്
സഹായി<http://commons.wikimedia.org/wiki/Special:UploadWizard>ഏറെ
സഹായകമാണ്.
- ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര
സഹായി<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:…>കാണുക
- സംശയങ്ങൾ help(a)mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.
അത്യാവശ്യം വേണ്ട ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം
വിക്കിപീഡിയയിൽ മാത്രമേ അപ്ലോഡ് ചെയ്യാവൂ)
മറ്റ് കാര്യങ്ങൾ
ജിയോകോഡിങ്: സാദ്ധ്യമെങ്കിൽ ചിത്രങ്ങളുടെ ഭൂമിയിലെ സ്ഥാനം അടയാളപ്പെടുത്തുക.
കേരളത്തിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങളിൽ ഇതുവരെ ജിയോകോഡിങ് ചെയ്തിട്ടുള്ളവ
ഇവിടെ<http://maps.google.com/maps?t=k&q=http:%2F%2Ftools.wikimedia.de%2F%7Epara%2…>കാണാം.
ലോകത്തെല്ലായിടത്തുമുള്ള മലയാളം വിക്കിപ്രവർത്തകർക്കും എല്ലായിപ്പൊഴും
വിക്കിപീഡിയയിൽ മലയാളം ടൈപ്പിങ്ങ് സാധ്യമാക്കാനാണ് മലയാളം വിക്കിപീഡിയയിൽ
എഴുത്തുപകരണം സന്നിവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഉപയോക്താക്കളിൽ ചിലർ
മലയാളം ടൈപ്പ് ചെയ്യാൻ വിക്കിപീഡിയയിലെ ഉപകരണം ഉപയോഗിക്കുന്നുണ്ടാകില്ല,
വിൻഡോസ്, ലിനക്സ് സിസ്റ്റങ്ങളിൽ സ്വതേയുള്ള ടൈപ്പ് ഉപകരണങ്ങൾ, കീമാൻ,
കീമാജിക്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവ അതിനുവേണ്ടി അത്തരക്കാർ
ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അങ്ങനെയുള്ളവർ വിക്കിപീഡിയയിലെ എഴുത്തുപകരണം
ഉപയോഗിക്കില്ല അല്ലെങ്കിൽ ആവശ്യമില്ല എന്നു ചിന്തിക്കുകയും എഴുത്തുപകരണം
വരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സ്വന്തം ക്രമീകരണങ്ങളിൽ പോയി
എഴുത്തുപകരണത്തെ നിർജ്ജീവമാക്കാൻ സാധിക്കുന്നതാണ്. അതിനായിൽ
ക്രമീകരണങ്ങളിലെ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%…>
*തിരുത്തൽ* ടാബിനു കീഴിലുള്ള *വിപുലമായ ഉപാധികൾ* എന്ന വിഭാഗത്തിലുള്ള *നാരായം
ഇൻപുട്ട് മെഥേഡ് തിരുത്തലുപകരണം (IME) നിർജ്ജീവമാക്കുക* എന്ന ചെക്ക്ബോക്സ്
ടിക്ക് ചെയ്യുക. അതോടെ എഴുത്തുപകരണം താങ്കളുടെ അംഗത്വത്തിൽ
നിർജ്ജീവമായിത്തീരും. എപ്പോൾ വേണമെങ്കിലും ഈ ചെക്ക്ബോക്സ് അൺടിക്ക് ചെയ്ത്
എഴുത്തുപകരണത്തെ സജീവമാക്കാവുന്നതാണ്.
--
Junaid P V
http://junaidpv.in
*The Hindu : "Malayalam's Wiki warrior"*
http://www.thehindu.com/life-and-style/society/article1564461.ece
*Santosh Thottingal has done wonders for Malayalam computing. He is the only
Indian on Wikipedia's recently-expanded language committee*
*
*
*Santhosh Thottingal has just logged on to the big leagues in cyber world.
This young techie's contribution to the Indian language computing scene,
along with his numerous contributions to Wikipedia (Wiki) projects, is
taking him places. He is the only Indian in Wikimedia Foundation's
newly-expanded 16-member language committee, which was announced on February
28.*
*
*
*Language committee*
*
*
*“Wiki hosts 279 languages across the world, including 20 Indian languages.
In addition, there are 20-plus Indian languages in the incubator. The role
of the language committee is to help people start a Wiki in their language,
and it is this committee that approves a request for Wiki in a new
language,” explains Santosh, a Free Open Source Software (FOSS) activist and
fan of GNU, a free Operating System.*
*
*
*Santhosh has been associated with Wiki projects for two to three years now.
“I have done projects for Malayalam Wiki. I created the software for an
offline distribution of Malayalam Wiki with 500 select articles. It was the
first of its kind from India, and the Government of Kerala distributed the
CD containing this to 60,000 schools in April 2010,” says Santosh.*
*
*
*Chennai-based Santosh, who works for an IT company, is first and foremost a
free software developer and is also a project administrator for Swathanthra
Malayalam computing, which supports Malayalam for free software.*
*
*
*For the last five years, he has been working on “Indic language technology
development and associated research.” He developed ‘Dhvani,' a
text-to-speech system for the visually challenged in India, along with a
professor from the Institute of Science, Bangalore. This is a system for 10
Indian languages, and Pashto language too. It won the FOSS India award in
2008.*
*
*
*Along with his team of volunteers at Swathanthra, Santosh has developed a
number of free software for Malayalam computing, enabling the use of
Malayalam with GNU and Linux Operating Systems. This project holds the
honour of being the biggest free software project in India in this area.*
*
*
*Literature buff*
*
*
*Malayalam Wiki has a sister project called Malayalam Wikisource, where
books with expired copyrights are available and it helps that Santosh is a
fan of Malayalam literature. He helped convert Indulekha, the first novel in
of Malayalam, and Keralapanineeyam to Wikisource. The complete works of Sree
Narayana Guru is also on Wikisource due to Santhosh's efforts.*
*
*
*Connecting people*
*
*
*“Cyberspace in Malayalam is a space for Malayalis all over the world to
connect. You see it in Facebook, blogs, Google Buzz, Twitter…. These spaces
are utilised, for politics, for fun, for friendship… In all these ways, it
connects people. For the first time in history, social networking is making
waves.*
*
*
*“Wiki is one example where Malayalis all over the world have showed their
creativity. In fact, did you know that Malayalam Wiki is rated second in
page depth – a parameter used to measure the activities and content?” asks
Santosh.*
*
*
*Santhosh was in Poland last year as a representative from Indian Wiki for
‘Wikimania 2010' – Wiki's annual conference. And he is proud about how Jimmy
Wales, the founder of Wikipedia, talked about the Malayalam Wiki's
activities in his keynote speech.*
*
*
*In Poland, Santhosh conducted a workshop on creating offline Wiki
repositories along with Shiju Alex, who coordinates many advocacy and
outreach activities for Malayalam Wiki and Tinu Cherian, who works in the
administration of English Wiki.*
*
*
*Santhosh will soon attend a meeting of the language committee in Berlin and
possibly hop over to Israel for this year's ‘Wikimania.'*
*
*
*This bachelor from Palakkad, son of a farmer and home-maker couple, claims
that he is a “home-made product” – a graduate of the 2005 batch of the NSS
Engineering College, Palakkad.*
Regards
Tinu Cherian
http://wikimedia.in/wiki/In_the_news#March_2011
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെയും,
വിക്കിമീഡിയയെ സ്നേഹിക്കുന്ന മറ്റ് മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന
ഉദ്ദേശത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന വിക്കിപദ്ധതി
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ആരംഭിച്ച
വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.
ഈ പദ്ധതിയുടെ പേര് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണു്. ഇതിന്റെ
ഉദ്ദേശം ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവ് കൊണ്ട് കഴിയുന്നത്ര
സ്വതന്ത്ര അനുമതിയും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക
എന്നതാണു്.
ഈ വിക്കി പദ്ധതിയുടെ ഭാഗമാകാനും താങ്കളുടെ കൈവശമുള്ള സ്വതന്ത്ര ചിത്രങ്ങൾ
വിക്കിപീഡിയയിലെക്ക് അപ്ലോഡ് ചെയ്യാനും ഈ പദ്ധതി ഒരു വിജയമാക്കാനും എല്ലാവരോടും
അഭ്യർത്ഥിക്കുന്നു. താലപര്യമുള്ള ഏതൊരാൾക്കും പദ്ധതി താളിൽ താങ്കളുടെ പേര്
ചേർത്തുകൊണ്ട് അംഗമാകാവുന്ന<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
താണ്.
പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവിൽ
കേരളത്തിൽ നടക്കുന്നതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്.
- നിയമസഭാ തിരഞ്ഞെടുപ്പ്
- വിഷു
- പാഞ്ഞാൾ അതിരാത്രം
വേറെയും പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ടാകാം. ഓരോ പരിപാടിയിൽ
നിന്നും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കി നയങ്ങൾക്കും അനുസൃതമായി
വിക്കിയിലെക്ക് അപ്ലോഡ് ചെയ്യുക.
വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ
പെടുന്നവയാണ്.
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം
വിക്കിപീഡിയയിൽ മാത്രമേ അപ്ലോഡ് ചെയ്യാവൂ)
ഈ പദ്ധതിയിൽ ചേർന്ന് മലയാളം വിക്കിയിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യാൻ ഈ താളീൽ
ഒപ്പ് വെക്ക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ുക.
സഹായം ആവശ്യയമുണ്ടങ്കിൽ help(a)mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ
ലിങ്ക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ിൽ
ഞെക്കി ചോദിക്കുകയോ ചെയ്യാവുന്നതാണ്.
സ്നേഹപൂർവ്വം,
മലയാളി വിക്കി സമൂഹം.