എല്ലാവര്ക്കും വിക്കിപീഡിയ ദിനാശംസകള്‍!
2001 ജനുവരി മാസം ഇതേ ദിവസമായിരുന്നു വിക്കിപീഡിയ അതിന്റെ നൂപീഡിയയിലെ
അഞ്ചുദിവസത്തെ പ്രവര്‍ത്തനത്തിനു ശേഷം, വിക്കി അടിസ്ഥാനമാക്കിയ വിക്കിപീഡിയ
എന്ന വെബ്സൈറ്റുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. ഇന്ന് ലോകത്ത്
ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള 10 വെബ്സൈറ്റുകളില്‍ ഒന്നായി വിക്കിപീഡിയ
മാറി.
എല്ലാവര്‍ഷവും ജനുവരി 15 വിക്കിപീഡിയ
ദിനമായി<http://en.wikipedia.org/wiki/Wikipedia:Wikipedia_Day>വിക്കിപീഡിയര്‍
ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ ഇത്തവണ
ബാംഗ്ലൂരിലും സംഘടിപ്പിക്കുന്നുണ്ട്. 2010 ജനുവരി 16-ന് ശനിയാഴ്ച വൈകീട്ട് 4
മുതല്‍ 7 വരെ ബാംഗ്ലൂര്‍ കണ്ണിംഗ്ഹാം റോഡിലെ സി.ഐ.എസ്.
ഓഫീസില്‍<http://cis-india.org/>പരിപാടികള്‍ സംഘടിപ്പിക്കുന്നു.
വിശദവിവരങ്ങള്‍ക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിലെ
താള്<http://en.wikipedia.org/wiki/Wikipedia:Meetup/Bangalore/WikipediaDay2010>കാണുക.
എല്ലാ വിക്കിപീഡിയരെയും, മാദ്ധ്യമ പ്രവര്‍ത്തകരെയും ഇതിലേക്ക് സാദരം ക്ഷണിച്ചു
കൊള്ളുന്നു.
ചിത്രത്തിനു കടപ്പാട് വിക്കിപീഡിയ
കോമണ്‍സ്<http://en.wikipedia.org/wiki/File:Wikipedia_birthday_coin.png>
--
With Regards,
Anoop P
www.anoopp.in