താലവ്യസ്വരത്തിനു ശേഷം ‘ക്ക’യുടെ മുന്നില്‍ യകാരം വരും. പക്ഷേ, ഇ, എ,
ഇവയുടെ ശേഷം ആവശ്യമായ താലവ്യത സ്വയംസിദ്ധമാകയാല് ചേര്‍ക്കേണ്ടതില്ല.
കുളിയ്ക്കുക, തേയ്ക്കുക എന്നിങ്ങനെ വേണ്ടെന്ന്.
പക്ഷേ അകാരാന്തം താലവ്യമായോ അല്ലാതെയോ വരാം. അതുകൊണ്ടുതന്നെ രണ്ടു
രൂപങ്ങള്‍ ഉണ്ടാകാം. രണ്ടു രൂപങ്ങളും വ്യത്യയ(contrast)പ്പെടുത്താന്
യകാരം ഉപയോഗിക്കണം. അല്ലെങ്കില്‍ നാണം മറയ്ക്കേണ്ടവന് നാണം മറക്കും :)
ഇത്തരം നിരവധി ജോടികള്‍ മലയാളത്തിലുണ്ട്: ഉറയ്ക്കുക; ഉറക്കുക, ഉടക്കുക,
ഉടയ്ക്കുക....വിലയ്ക്ക്; വിലക്ക്
യ വേണോ എന്ന് തിരിച്ചറിയാന്‍ ക്രിയയുടെ ഭാവിരൂപം നോക്കിയാല്‍ മതി:
‘ച്ചു‘വിലാണ് അവസാനിക്കുന്നതെങ്കില്‍ ‘യ’ വേണം. :ഉറച്ചു> ഉറയ്ക്കുക,
ഉറക്കി>ഉറക്കുക.
പക്ഷേ, ഇളയ്ക്കുക, പരയ്ക്കുക എന്നിങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണ്.
വ്യത്യയമില്ലെങ്കില് ഏതു രൂപവും ഉപയോഗിക്കാം പറയും: നിറക്കുക, മുളക്കുക
, തലക്ക്, ..
മാനകതയ്ക്കുവേണ്ടി ഇതിലേതെങ്കിലുമൊന്ന് സ്വീകരിക്കുകയല്ലേ പറ്റൂ.
വിഭക്തിപ്രത്യയത്തിനുമുമ്പ് യ ചെര്‍ക്കുന്നതാണ് ഉചിതം.
വടക്കോട്ട് ‘യ‘ കുറഞ്ഞും തെക്കോട്ട് കൂടിയും ഉപയോഗിക്കുന്നു.
(ഉപയോഗിയ്ക്കുക, കുളയ്ക്കോഴി എന്നൊക്കെ തെറ്റായേ തിരുവിതാംകൂറുകാരന്
എഴുതൂ. മലബാറുകാരാണെങ്കില് നാണം മറക്കുകയും വിലക്ക് വാങ്ങുകയും
ഒക്കെ..:)