[Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
Sivahari Nandakumar
sivaharivkm at gmail.com
Tue Jul 12 06:44:09 UTC 2011
കൂട്ടരേ,
DAKF തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കരകുളം ഗ്രാമീണ
പഠനകേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന വിക്കി ശില്പശാലയില്‍ പങ്കെടുത്തു,
ക്ലാസ്സെടുത്തു. 25 ല്‍ അധികമാളുകള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പ്രായോഗിക
പരിശീലനം നല്‍കുവാന്‍ വേണ്ടത്ര കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും
സജ്ജമാക്കിയിരുന്നു. രാവിലെ മലയാളം വിക്കിപീഡിയയും, അതിന്റെ വിവിധ സംരഭങ്ങളും
ഞാന്‍ പരിചയപ്പെടുത്തി. എങ്ങനെ വിക്കിയില്‍ അംഗത്വം എടുക്കാമെന്നും, കെ.
ചന്ദ്രന്‍ പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന
ലേഖനം നിര്‍മിച്ച് എങ്ങനെ ലേഖനമുണ്ടാക്കാമെന്നും തിരുത്താമെന്നും
കാട്ടിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം എല്ലാവരും അവരവര്‍ക്ക് കിട്ടിയ
കംപ്യൂട്ടറില്‍ മലയാളം വിക്കിയെ സ്വയം കണ്ടറിഞ്ഞു. ഉടന്‍ തന്നെ എല്ലാവരും
ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും ഏഴുപേര്‍ക്കേ ഇതു
സാധിച്ചുള്ളൂ. കെ. ചന്ദ്രന്‍
പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന
ലേഖനം തന്നെ എല്ലാവരും തിരുത്തി നോക്കി. ലേഖനത്തിന്റെ നാള്‍വഴിയില്‍
തിരുത്തിയരുടെ പേരു വന്നത് കാട്ടിക്കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി.
തുടര്‍ന്ന് സജീവമായി മലയാളം വിക്കിയിലിടപെടും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല
സമാപിച്ചത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നിന്ന ശില്പശാല DAKF
സംസ്ഥാന സെക്രട്ടറി ഡോ.എം ആര്‍ ബൈജു ഉത്ഘാടനം ചെയ്തു. ക്ലാസ്സുകള്‍ കൈകാര്യം
ചെയ്തത് ഞാനാണ്. കോളേജ് അധ്യാപകര്‍, എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍,
സാഹിത്യപ്രവര്‍ത്തകര്‍, IKM, IT Mission മുതലായ ഐ.ടി മേഖലകളില്‍
പണിയെടുക്കന്നവര്‍ എന്നിവരൊക്കെ പങ്കെടുത്തു. ഉച്ച ഭക്ഷണവും, ചായയും
ഒരുക്കിയിരുന്നു.
[image: wiki_tvm.JPG]
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110712/56808779/attachment-0001.htm
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 171415 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110712/56808779/attachment-0001.jpeg
More information about the Wikiml-l
mailing list