[Wikiml-l] ഇന്ത്യൻ ഭാഷാ വിക്കിപീഡിയകൾ - സ്ഥിതിവിവരക്കണക്കു് - 2010 ഫെബ്രുവരി

സുനിൽ vssun9 at gmail.com
Wed Mar 17 06:21:25 UTC 2010


ബോട്ട്/മാനുഷികത്തിരുത്തലുകൾ പോലെ ആകർഷകമായ വിവരങ്ങൾ ഉൾപ്പെടുത്തിയതിന് {{കൈ}}

2010/3/17 Shiju Alex <shijualexonline at gmail.com>

> ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ലേഖനത്തിൽ ഉള്ളടക്കം ഇല്ലെങ്കിലും, പേജ് വ്യൂ
> വിക്കിയിലെ ലേഖനങ്ങളുടെ എണ്ണവുമായി നേരിട്ടു് ബന്ധപ്പെട്ടിരിക്കുന്നു
> എന്നതാണു്. ലേഖനങ്ങളിൽ ഉള്ളടക്കമൊന്നും ഇല്ലെങ്കിലും ഗൂഗിൾ സേർച്ചിലൂടെയും
> മറ്റും കിട്ടുന്ന സേർച്ച് റിസൽട്ടു് കണ്ടു് ആളുകൾ വിക്കി ലേഖനത്തിലെത്തും.
>
> യൂണിക്കോഡ് വേർഷനുകൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ
> പേജു് വ്യൂ  ഇതിലും എത്ര കൂടുമായിരുന്നു എന്നാണു് എന്റെ അനുമാനം.
>
> 2010/3/16 Praveen Prakash <me.praveen at gmail.com>
>
>>
>> മാസത്തിൽ 28 ലക്ഷം താൾ എടുത്തുനോക്കലുകൾ. നമുക്കിതുവരെ ആകെ 6 ലക്ഷത്തി
>> ചില്വാനം തിരുത്തലുകളേയുള്ളു. മുമ്പ് തിരുത്തലുകളുടെ എണ്ണമായിരുന്നു,
>> എടുത്തുനോക്കലിന്റെ എണ്ണം എന്നാണോർമ്മ. അമ്മേസിങ് ;-)
>>
>> Shiju Alex wrote:
>>
>> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>>
>>
>> മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും *2010
>> ഫെബ്രുവരി *മാസത്തെ സ്ഥിതിവിവരക്കണക്കുകളും, 2010 ഫെബ്രുവരി മാസത്തിൽ മലയാളം
>> വിക്കിപീഡിയയിൽ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു്. ഇതിൽ
>> മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ സ്ഥിതിവിവരവും
>> ഉൾപ്പെടുത്തിയിരിക്കുന്നു.
>>
>> സ്ഥിതിവിവരക്കണക്കിനായി ഇതോടൊപ്പം അറ്റാച്ചു് ചെയ്തിരിക്കുന്ന പിഡീഫ് ഫയൽ
>> കാണുക.
>>
>> വ്യക്തിപരമായ തിരക്കുകൾ മൂലം ഇപ്രാവശ്യം സ്ഥിതിവിവരക്കണക്കിനെ കുറിച്ചുള്ള
>> എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എങ്കിലും ഒരു പ്രധാന
>> കാര്യം മാത്രം സൂചിപ്പിക്കാം. 2010 ഫെബ്രുവരി മാസത്തിൽ (കൃത്യമായി ഫെബ്രുവരി
>> 21-നു്) *ഇന്ത്യൻ ഭാഷകളിൽ വച്ചു് ഏറ്റവും കൂടുതൽ തിരുത്തലുകൾ നടന്ന
>> വിക്കിപീഡിയ ആയി മലയാളം വിക്കിപീഡിയ ആയി. *ബംഗാളി വിക്കിപീഡിയ ആണു്
>> രണ്ടാമതു്. ഇതിൽ ഒന്നാം സ്ഥാനം നിലനിത്തണമെങ്കിൽ തുടർന്നുള്ള നാളുകളിൽ കൂടുതൽ
>> പുതിയ ഉപയോക്താക്കൾ വന്നു് മലയാളം വിക്കി തിരുത്തണം.
>>
>>
>> എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഷയത്തിൽ താല്പര്യമുള്ള
>> മറ്റുപയോക്താക്കൾ അവരുടെ നിരീക്ഷണങ്ങൾ പങ്കു വെക്കാൻ അഭ്യർത്ഥിക്കുന്നു
>>
>> ആശംസകളോടെ
>>
>> ഷിജു
>>
>>
>> ------------------------------
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>>
>> --
>> [image: Wikipedia Affiliate Button]<http://wikimediafoundation.org/wiki/Support_Wikipedia/en>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100317/c61ab4e6/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 18463 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100317/c61ab4e6/attachment-0001.jpeg 


More information about the Wikiml-l mailing list