[Wikiml-l] മലയാളം വിക്കിഗ്രന്ഥശാല സിഡി ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക്

Shiju Alex shijualexonline at gmail.com
Sun Jun 19 18:17:35 UTC 2011


സുഹൃത്തുക്കളെ,

മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ ഓഫ്‌ലൈൻ പതിപ്പ് പ്രകാശനം ചെയ്ത് ഒരാഴ്ച
കഴിഞ്ഞപ്പോൾ<http://shijualex.wordpress.com/2011/06/14/creating-malayalam-wikisource-cd/>പ്രസ്തുത
സിഡിയുടെ ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക് ഇപ്രകാരം ആണു്. (ഈ വിവരം
ക്രോഡീകരിച്ച ജ്യോതിസ്സിനു നന്ദി)

സിഡിയുടെ ISO ഇമേജ് ഡൗൺലോഡ് ചെയ്യാനായി വന്ന ഹിറ്റുകൾ *46,922 *(ഈ ഹിറ്റുകൾ
എല്ലാം പൂർണ്ണ ഡൗൺലോഡിങ്ങിൽ അവസാനിച്ചെന്നു കരുതുക വയ്യ. എങ്കിലും മൊത്തം
ഹിറ്റുകളുടെ 70-80% എങ്കിലും പൂർണ്ണഡൗൺലോഡിങ്ങിൽ അവസാനിച്ചു എന്ന് കരുതുന്നതിൽ
തെറ്റില്ലെന്ന് തോന്നുന്നു)

സിഡിയുടെ ISO ഇമേജും ഓൺലൈൻ ബ്രൗസിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്ന
mlwiki.in സൈറ്റിൽ സിഡി റിലീസിനു ശേഷം ഓരോ ദിവസവും സംഭവിച്ച
സന്ദർശനവിവരത്തിന്റെ സ്ഥിതിവിവരക്കണക്ക് താഴെ പറയുന്ന പ്രകാരം ആണു്.

   - ജൂൺ 12 - *3,15,274* സന്ദർശകർ**
   - ജൂൺ 13 - *4,30,959* സന്ദർശകർ
   - ജൂൺ 14 - *2,30,985* സന്ദർശകർ
   - ജൂൺ 15 - *1,04,280* സന്ദർശകർ

താഴെ പറയുന്ന കണ്ണികളിലൂടെ താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാല ഓഫ്‌ലൈൻ പതിപ്പ്
ലഭ്യമാകും.

   - iso ഇമേജ്
   <http://www.mlwiki.in/cdimage/mlwikisource.iso>
   - ടോറന്റ് കണ്ണി
   <http://thepiratebay.org/torrent/6477957>
   - സിഡിയുടെ ഉള്ളടക്കം ഓൺലൈനായി ബ്രൗസ് ചെയ്യാൻ
    <http://www.mlwiki.in/wikisrccd/index.html>


ഓർക്കുക, കഴിഞ്ഞ വർഷം നമ്മൾ വിക്കിപീഡിയ ഓഫ്‌ലൈൻ പതിപ്പ് ഇറക്കിയപ്പോൾ ആദ്യ
ആഴ്ച 5000ത്തിനടുത്ത് ഡൗൺലോഡാണു് നടന്നത്.

വിക്കിപീഡിയ ഓഫ്‌ലൈനെക്കാൾ ജനപ്രീതി വിക്കിഗ്രന്ഥശാല ഓഫ്‌ലൈനിനാണെന്ന് പറയേണ്ടി
വരും.

ഈ പദ്ധതിയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ/ലേഖനങ്ങൾ

   - വിക്കിഗ്രന്ഥശാലസിഡിയുടെ പദ്ധതിഏകോപനത്തെ കുറിച്ച് ഷിജു അലക്സിന്റെ ബ്ലോഗ്
   പോസ്റ്റ്<http://shijualex.wordpress.com/2011/06/14/creating-malayalam-wikisource-cd/>
   - ഒന്നാം പതിപ്പിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് സന്തോഷ് തോട്ടിങ്ങലിന്റെ
   ബ്ളോഗ് പോസ്റ്റ്<http://thottingal.in/blog/2011/06/11/malayalam-wikisource-offline-version/>
   - ഓരോ മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട ഡിജിറ്റൽ ഗ്രന്ഥസമാഹാരം - മാതൃഭൂമി
   വെബ്സൈറ്റ്<http://www.mathrubhumi.com/tech/wikipedia-wikisource-malayalam-wiki-192803.html>
   - വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ? ഗിരീഷ് മോഹന്റെ
ബ്ലോഗ്<http://spandanam1.blogspot.com/2011/06/blog-post.html>
   - നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ - സൗമിനി. കെയുടെ
ബ്ലോഗ്<http://mini-minilokam.blogspot.com/2011/06/blog-post.html>
   - A #Wikisource CD in #Malayalam -
GerardM<http://ultimategerardm.blogspot.com/2011/06/wikisource-cd-in-malayalam.html>
   - Malayalam Wikisource on CD - Tom Morris's blog
post<http://blog.tommorris.org/post/6483928494/malayalam-wikisource-on-cd>
   - ഗ്രന്ഥശാല സ്വന്തമാക്കാം - ബെർലിത്തരങ്ങളിൽ നിന്നുള്ള ബ്ലോഗ്
പോസ്റ്റ്<http://berlytharangal.com/?p=7192>



ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110619/b7847c6e/attachment.htm 


More information about the Wikiml-l mailing list