[Wikiml-l] വിക്കന്മാരേ മാപ്പ് - മാപ്പ്!!

cibu cj (സിബു) cibucj at gmail.com
Sat Jun 18 05:36:04 UTC 2011


കാര്യങ്ങൾ അങ്ങനെയൊക്കെ ആയ സ്തിതിക്ക് ഞാൻ ഒരു മാപ്പു പറഞ്ഞിരിക്കുന്നു: കൊല്ലം
വാർഡുകളുടെ മാപ്പ്

Cibu


2011/6/17 Rajesh K <rajeshodayanchal at gmail.com>

> *വിക്കന്മാരേ വീണ്ടും മാപ്പ്!!*
>
> കണ്ണൂരില്‍ നടന്ന വിക്കിക്കൂട്ടായ്മയില്‍ ഭൂപടസംബന്ധിയായി എന്തൊക്കെയോ
> തീരുമാനങ്ങളും പ്രവര്‍ത്തനരീതികളും രൂപപ്പെട്ടുവരുമെന്നു കരുതിയിരുന്നു -
> അതായിരുന്നു നമ്മള്‍ ഭൂപട നിര്‍മ്മാണ പദ്ധതി പകുതിവെച്ച് നിര്‍ത്തിവെച്ചതിന്റെ
> പ്രധാനകാരണം.
>
> 1) കൂടുതല്‍ ഭൂപടസ്നേഹികളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയും
> ചെയ്യുക,
> 2) പുതിയതായി പല പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത സാഹചര്യത്തില്‍ കൃത്യമായ
> ജില്ലാഭൂപടങ്ങളുടെ സോഴ്‌സ് കിട്ടാനുള്ള ഉപായം തേടുക,
> 3) ഓപ്പണ്‍സ്‌ട്രീറ്റ് മാപ്പിനെ കാര്യക്ഷമമായി തന്നെ ഉപയോഗിക്കുക,
> 4) എല്ലാഭൂപടങ്ങളേയും സ്റ്റാന്‍ഡേഡൈസ് ചെയ്ത് വരച്ച് റീപ്ലേസ് ചെയ്യുക,
> 5) ഏതൊക്കെ വര്‍ഗങ്ങളായി (വാര്‍ഡുകള്‍, പഞ്ചായത്തു തലം, ബ്ലോക്ക് തലം,
> നിയമസഭാമണ്ഡലങ്ങള്‍, ലോകസഭാമണ്ഡലങ്ങള്‍, ജില്ലകള്‍ ആദിയായവ)  ഭൂപടങ്ങള്‍
> വരയ്ക്കേണ്ടതുണ്ട് എന്നതിനെ കുറിച്ചുള്ള വ്യക്തമായ തീരുമാനം -
>  ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പ്
> പലകാര്യങ്ങളും നമ്മള്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ എവിടേ നിന്നും വ്യക്തമായ
> ഒരു ഉത്തരം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ക്കു പ്രസക്തി
> ഉണ്ടെന്നു തോന്നുന്നുല്ല.
>
> മുകളില്‍ പറഞ്ഞ പ്രധാന പ്രശ്നങ്ങളില്‍ നിന്നും നമുക്ക് ഓപ്പണ്‍ സ്‌ട്രീറ്റ്
> മാപ്പിനെ തല്‍കാലം മാറ്റി നിര്‍ത്താം. കാരണം, അത് ഇതിലും വിശാലവും കൂടുതല്‍
> കാര്യക്ഷമമായി ചെയ്യേണ്ടതുമായ ഒരു പദ്ധതിയാണ്. മാത്രമല്ല, ഓഫ്‌ലൈന്‍
> ഉപയോഗത്തേക്കാള്‍ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ആണതിന്റെ ഗാംഭീര്യമിരിക്കുന്നത്.
> മറ്റൊരു പ്രധാന പദ്ധതിയായി നമുക്കത് വീണ്ടും കൊണ്ടുവരേണ്ടതുണ്ട്.
>
>
> *വിക്കന്മാരല്ലാത്തവരോടുള്ള അപേക്ഷ*
> സമയം വിലപ്പെട്ടതു തന്നെയാണ്. എങ്കിലും, ഓണ്‍ലൈനില്‍ ബസ്സിലും
> ഫെയ്സ്‌ബുക്കിലും ട്വിറ്ററിലുമൊക്കെയായി നമ്മള്‍ നല്ലൊരു പങ്കും സമയം
> ചിലവഴിക്കുന്നുണ്ട്. ഭൂപടങ്ങളില്‍, ചിത്രം വരകളില്‍ ഒക്കെ താല്പര്യം ഉള്ളവര്‍
> ആരെങ്കിലുമൊക്കെ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ മലയാളം വിക്കിപീഡിയയിലെ
> ഭൂപടനിര്‍മ്മാണ പദ്ധതിയുമായി സഹകരിച്ച് ഇതിനെ വന്‍ വിജയമാക്കി തീര്‍ക്കാന്‍
> ഞങ്ങളോടൊപ്പ ചേരുക. നിങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന
> സമയത്തില്‍ നിന്നും ഒരല്പസമയം ഇതിനുവേണ്ടി മാറ്റിവെച്ചാല്‍ വളരേ നന്നായിരുന്നു.
> വരയ്‌ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൂടി ഭൂപടങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള
> അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനെങ്കിലും ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ ഒരു
> കൊച്ച് അഭിപ്രായം വരെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി
> തീര്‍ന്നെന്നിരിക്കാം.
>
> *പദ്ധതിയെ കുറിച്ചും, ഇതുവരെ വരച്ച ഭൂപടങ്ങളെ കുറിച്ചും വിശദമായി
> http://defn.me/r/ml/353x ഇവിടെ കാണാനാവും.*
>
> *Regards...*
>  Rajesh K
> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>  Email:rajeshodayanchal at gmail.com<#130a10ffab1434c0_130a104e93156f3f_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
> Website:http://chayilyam.com
>
>    - <http://in.linkedin.com/in/rajeshodayanchal>
>    - <http://www.twitter.com/odayanchal/>
>    - <http://www.facebook.com/#%21/odayanchal>
>    - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>    - <http://delicious.com/rajeshodayanchal/>
>    - <http://www.stumbleupon.com/stumbler/rajeshodayanchal/>
>    - <http://www.youtube.com/user/rajeshodayanchal>
>    - <http://picasaweb.google.com/rajeshodayanchal/>
>    - <http://www.flickr.com/photos/90118566@N00/>
>    - <http://www.myspace.com/328788045>
>    - <http://www.google.com/profiles/rajeshodayanchal>
>    - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>    - <http://en.wordpress.com/odayanchal/#my-blogs>
>    - <http://www.moorkhan.blogspot.com/>
>    - <http://feeds.feedburner.com/Chayilyam>
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110617/b64bc9f5/attachment-0001.htm 


More information about the Wikiml-l mailing list