[Wikiml-l] വിക്കന്മാരേ മാപ്പ് - മാപ്പ്!!
Rajesh K
rajeshodayanchal at gmail.com
Sat Jun 18 04:43:14 UTC 2011
*വിക്കന്മാരേ വീണ്ടും മാപ്പ്!!*
കണ്ണൂരില്‍ നടന്ന വിക്കിക്കൂട്ടായ്മയില്‍ ഭൂപടസംബന്ധിയായി എന്തൊക്കെയോ
തീരുമാനങ്ങളും പ്രവര്‍ത്തനരീതികളും രൂപപ്പെട്ടുവരുമെന്നു കരുതിയിരുന്നു -
അതായിരുന്നു നമ്മള്‍ ഭൂപട നിര്‍മ്മാണ പദ്ധതി പകുതിവെച്ച് നിര്‍ത്തിവെച്ചതിന്റെ
പ്രധാനകാരണം.
1) കൂടുതല്‍ ഭൂപടസ്നേഹികളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയും
ചെയ്യുക,
2) പുതിയതായി പല പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത സാഹചര്യത്തില്‍ കൃത്യമായ
ജില്ലാഭൂപടങ്ങളുടെ സോഴ്‌സ് കിട്ടാനുള്ള ഉപായം തേടുക,
3) ഓപ്പണ്‍സ്‌ട്രീറ്റ് മാപ്പിനെ കാര്യക്ഷമമായി തന്നെ ഉപയോഗിക്കുക,
4) എല്ലാഭൂപടങ്ങളേയും സ്റ്റാന്‍ഡേഡൈസ് ചെയ്ത് വരച്ച് റീപ്ലേസ് ചെയ്യുക,
5) ഏതൊക്കെ വര്‍ഗങ്ങളായി (വാര്‍ഡുകള്‍, പഞ്ചായത്തു തലം, ബ്ലോക്ക് തലം,
നിയമസഭാമണ്ഡലങ്ങള്‍, ലോകസഭാമണ്ഡലങ്ങള്‍, ജില്ലകള്‍ ആദിയായവ) ഭൂപടങ്ങള്‍
വരയ്ക്കേണ്ടതുണ്ട് എന്നതിനെ കുറിച്ചുള്ള വ്യക്തമായ തീരുമാനം -
ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പ്
പലകാര്യങ്ങളും നമ്മള്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ എവിടേ നിന്നും വ്യക്തമായ
ഒരു ഉത്തരം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ക്കു പ്രസക്തി
ഉണ്ടെന്നു തോന്നുന്നുല്ല.
മുകളില്‍ പറഞ്ഞ പ്രധാന പ്രശ്നങ്ങളില്‍ നിന്നും നമുക്ക് ഓപ്പണ്‍ സ്‌ട്രീറ്റ്
മാപ്പിനെ തല്‍കാലം മാറ്റി നിര്‍ത്താം. കാരണം, അത് ഇതിലും വിശാലവും കൂടുതല്‍
കാര്യക്ഷമമായി ചെയ്യേണ്ടതുമായ ഒരു പദ്ധതിയാണ്. മാത്രമല്ല, ഓഫ്‌ലൈന്‍
ഉപയോഗത്തേക്കാള്‍ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ആണതിന്റെ ഗാംഭീര്യമിരിക്കുന്നത്.
മറ്റൊരു പ്രധാന പദ്ധതിയായി നമുക്കത് വീണ്ടും കൊണ്ടുവരേണ്ടതുണ്ട്.
*വിക്കന്മാരല്ലാത്തവരോടുള്ള അപേക്ഷ*
സമയം വിലപ്പെട്ടതു തന്നെയാണ്. എങ്കിലും, ഓണ്‍ലൈനില്‍ ബസ്സിലും ഫെയ്സ്‌ബുക്കിലും
ട്വിറ്ററിലുമൊക്കെയായി നമ്മള്‍ നല്ലൊരു പങ്കും സമയം ചിലവഴിക്കുന്നുണ്ട്.
ഭൂപടങ്ങളില്‍, ചിത്രം വരകളില്‍ ഒക്കെ താല്പര്യം ഉള്ളവര്‍ ആരെങ്കിലുമൊക്കെ
നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ മലയാളം വിക്കിപീഡിയയിലെ ഭൂപടനിര്‍മ്മാണ
പദ്ധതിയുമായി സഹകരിച്ച് ഇതിനെ വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഞങ്ങളോടൊപ്പ ചേരുക.
നിങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന സമയത്തില്‍ നിന്നും
ഒരല്പസമയം ഇതിനുവേണ്ടി മാറ്റിവെച്ചാല്‍ വളരേ നന്നായിരുന്നു. വരയ്‌ക്കാന്‍
പറ്റുന്നില്ലെങ്കില്‍ കൂടി ഭൂപടങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍
രേഖപ്പെടുത്താനെങ്കിലും ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ ഒരു കൊച്ച് അഭിപ്രായം
വരെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി തീര്‍ന്നെന്നിരിക്കാം.
*പദ്ധതിയെ കുറിച്ചും, ഇതുവരെ വരച്ച ഭൂപടങ്ങളെ കുറിച്ചും വിശദമായി
http://defn.me/r/ml/353x ഇവിടെ കാണാനാവും.*
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal at gmail.com<#130a104e93156f3f_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110618/bafa3399/attachment-0001.htm
More information about the Wikiml-l
mailing list