[Wikiml-l] അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം വിക്കിഗ്രന്ഥശാലയിലേക്ക്

Sreejith K. sreejithk2000 at gmail.com
Wed Jul 20 10:38:46 UTC 2011


ഈ പുസ്തകത്തിന്റെ പുറംചട്ട സ്കാൻ ചെയ്ത് വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ അവരോട്
ആർക്കെങ്കിലും ആവശ്യപ്പെടാമോ? അല്ലെങ്കിൽ നമ്മുടെ ആരുടെയെങ്കിലും കയ്യിൽ ഈ
പുസ്തകം ഉണ്ടെങ്കിൽ പുറംചട്ട ഒന്ന് സ്കാൻ ചെയ്ത് വിക്കിയിൽ നൽകാമോ?



2011/7/20 സുനിൽ (Sunil) <vssun9 at gmail.com>

> ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന  രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ
> കാണുക.<http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>
> പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ
> വായിക്കുക.<http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82>
>
>
>
>
> 2011/7/20 Anoop <anoop.ind at gmail.com>
>
>>  മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ
>> രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത്
>> ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ
>> ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ
>> മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.
>>
>> ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക്
>> പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)
>>
>> ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക്
>> അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത്
>> അനുകരിക്കുമെന്ന് കരുതട്ടെ.
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110720/4eb6ce96/attachment.htm 


More information about the Wikiml-l mailing list